KERALA NEWS

പുതുപ്പള്ളിക്കാരുടെ സ്‌നേഹത്തണൽ; ഞായറാഴ്ചകളിൽ ഓടിയെത്താൻ ഇനി അവരുടെ കുഞ്ഞൂഞ്ഞ് ഇല്ല

കോട്ടയം: എത്ര തിരക്കിനിടയിലും എല്ലാ ഞായറാഴ്ചയും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്താറുണ്ടായിരുന്നു. 1980 ൽ തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ പുതുപ്പള്ളിക്കാർക്ക് കൊടുത്ത വാക്കാണത്. അവസാനനാൾ വരേയും അദ്ദേഹം ആ വാക്ക് പാലിച്ചു. ഏത് സമയത്തും തങ്ങളുടെ പരാതികൾ കേൾക്കാനും ആവശ്യങ്ങൾ അറിഞ്ഞ് ഒപ്പം നിൽക്കാനും ഉമ്മൻചാണ്ടി ഉണ്ടാകുമെന്നൊരു വിശ്വാസം പുതുപ്പള്ളിക്കാർക്കും ഉണ്ടായിരുന്നു. പുതുപ്പള്ളിയിലേക്ക് അദ്ദേഹം പുറപ്പെട്ടുവെന്ന് വിവരം ലഭിച്ചാൽ പിന്നെ കരോട്ട് വള്ളക്കാലിൽ വീട്ടുമുറ്റത്തേക്ക് ജനങ്ങൾ ഒഴുകും. പുതുപ്പള്ളിയിൽ കാല് കുത്തിയാൽ അദ്ദേഹം സ്ഥിരമായി തുടർന്ന് പോകുന്ന ചില രീതികൾ ഉണ്ട്. […]

KERALA NEWS

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; വഴിനീളെ ആയിരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. 2.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വൻജനാവലിയാണ് കാത്തിരുന്നത്. തിരുവനന്തപുരത്ത് നാലിടത്താണ് പൊതുദർശനം സജ്ജീകരിച്ചത്. വിമാനത്താവളത്ത് നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയിൽ ആണ് ആദ്യം മൃതദേഹം എത്തിക്കുന്നത്. ഇവിടത്തെ പൊതുദർശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. […]

KERALA NEWS

ഉമ്മൻ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. കേരള രാഷ്ട്രീയത്തിൽ പകരംവെക്കാനില്ലാത്ത നേതാവാണ് വിട പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി കോൺഗ്രസിലെ സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൽ കേരള രാഷ്ട്രീയത്തിൽ അപൂർവമാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ക്യാൻസർ ബാധിതനായി ചികിൽസയിലായിരുന്ന […]

KERALA NEWS

ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മലബാർ റീജിയൺ പ്രവർത്തന ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടത്തി

മാലക്കല്ല്് : ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മലബാർ റീജിയൺ പ്രവർത്തന ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും മാലക്കല്ലിൽ നടന്നു. രാജപുരം ഫൊറോന വികാരി റവ. ഫാ. ബേബി കട്ടിയാങ്കൽ ഉദ്ഘാടനംചെയ്തു.റീജൺ പ്രസിഡന്റ് ബിനീത് വിൽസൻ അധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡൻറ് ഫെബിൻ ജോസ്, അസ്സി. വികാരി ഫാ.ജോബീഷ് തടത്തിൽ എന്നിവർ പ്രസംഗിച്ചു. റീജൺ ഡയറക്ടർ റവ .ഫാ.സിബിൻ കൂട്ടക്കല്ലുങ്കൽ മാർഗരേഖ പ്രകാശനം ചെയ്തു. ഈശ്വര പ്രാർത്ഥന ആൻമേരിയും സംഘവും, പ്രയർ ഡാൻസ് അലീഷായും സംഘവും, സംഗീതം […]

KERALA NEWS

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; 11 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്, പരക്കെ നാശനഷ്ടം

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വൈദ്യുത പോസ്റ്റിൽ മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. തൃശ്ശൂരിൽ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയിൽ വൈദ്യുതി പുനസ്ഥാപിച്ചു. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. തിരുവല്ലയിൽ പള്ളി […]

KERALA NEWS

‘മഴയാണ്, മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്’; കുട്ടികളെ വീണ്ടും ചേർത്ത് പിടിച്ച് കൃഷ്ണ തേജ

ആലപ്പുഴ ജില്ലയിൽ കളക്ടറായി പ്രവർത്തിക്കുമ്പോഴാണ് വി ആർ കൃഷ്ണ തേജ കുട്ടികളുടെ കളക്ടർ മാമനായത്. കൊവിഡ് കാലത്ത് കുട്ടികളുടെ ആശങ്കകൾ അകറ്റാൻ സോഷ്യൽ മീഡിയയിൽ രസകരമായ കുറിപ്പുകളുമായി എത്തിയതോടെയാണ് അദ്ദേഹം കുട്ടികൾക്ക് കളക്ടർ മാമനായത്. കളക്ടറെ കാണാനും ആവശ്യങ്ങൾക്കുമായി ഒട്ടേറെ കുട്ടികളായിരുന്നു ആ സമയത്ത് കളക്ട്രേറ്റിൽ എത്തിയത്. ഇപ്പോൾ തൃശൂരേക്ക് സ്ഥലം മാറി വന്നപ്പോഴും അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട കളക്ടർ മാമൻ തന്നെയാണ്. ഇപ്പോഴിതാ മഴക്കാലത്ത് കുട്ടികൾക്ക്് കുഞ്ഞ് ഉപദേശവുമായി അദ്ദേഹം പങ്കുവച്ച പോസ്റ്റ് വൈറലാകുകയാണ്. നാളെ […]

KERALA NEWS

ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി: പുതുക്കിയ വേഗപരിധി നാളെ മുതൽ

തിരുവനന്തപുരം: ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു .സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ജുലൈ 1 മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് […]

KERALA NEWS

‘സമ്പർക്കക്രാന്തി’ മികച്ച നോവൽ, ‘മുഴക്കം’ മികച്ച ചെറുകഥ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. വി ഷിനിലാലിന്റെ സമ്പർക്കക്രാന്തി മികച്ച നോവലായി തിരഞ്ഞെടുത്തു. പി എഫ് മാത്യൂസിന്റെ മുഴക്കമാണ് മികച്ച ചെറുകഥ. ഡോ കെ ശ്രീകുമാറിന്റെ ചക്കരമാമ്പഴം മികച്ച ബാലസാഹിത്യ കൃതിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻ ജി ഉണ്ണികൃഷ്ണന്റെ കടലാസുവിദ്യയാണ് മികച്ച കവിതാസമാഹാരം. എമിൽ മാധവിയുടെ കുമരു മികച്ച നാടകമായി തിരഞ്ഞെടുത്തു. ഹരിത സാവിത്രിയുടെ മുറിവേറ്റവരുടെ പാതകളും സി അനൂപിന്റെ ദക്ഷിണാഫ്രിക്കൻ പുസ്തകവും മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ബി ആർ പി ഭാസ്‌കറിന്റെ […]

KERALA NEWS

തെരുവുനായ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം മന്ത്രിസഭാ തീരുമാനങ്ങൾ

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ മുഴപ്പിലങ്ങാട്ടെ നിഹാൽ എന്ന കുട്ടിയുടെ കുടുംബത്തിന് സർക്കാർ സഹായധനം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ നൽകാനാണ് തീരുമാനം. ഈ മാസം 11നാണ് നിഹാൽ തെരുവുനായ ആക്രമണത്തിൽ മരിച്ചത്. പുതിയ ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസിനെയും ചീഫ് സെക്രട്ടറിയായി വി വേണുവിനെയും നിയമിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബലിപെരുന്നാൾ അവധി നൽകാനും തീരുമാനിച്ചു. മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ ഇവയാണ്. സ്‌കൂളുകളിൽ 6043 […]

KERALA NEWS

ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ഇനി ആധികാരിക രേഖ

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ഇനി ആധികാരിക രേഖ. ഏകീകൃത തിരിച്ചറിയൽ കാർഡ് ഇവർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ഔദ്യോഗിക രേഖയാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഭിന്നശേഷി അവകാശനിയമപ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിനാണ് യു.ഡി.ഐ.ഡി കാർഡ് ആധികാരിക രേഖയാക്കി ഉത്തരവായത്. ചില സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഈ കാർഡ് അംഗീകരിക്കുന്നില്ലെന്ന പരാതിയുടെ സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. കാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്തവർക്ക് ആനുകൂല്യങ്ങൾക്ക് ഉത്തരവുകൾ […]