KERALA NEWS

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോ? സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ ആണ് സർക്കാർ ഇക്കാര്യം പറഞ്ഞത്. എന്നാൽ കോടതി സർക്കാരിനെ വിമർശിച്ചു. സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നത് ആണെന്ന് കോടതി പറഞ്ഞു. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്ന് കോടതി ചോദിച്ചു. സാമ്പത്തിക അടിയന്തരാവസ്ഥ ആണ് എന്നാണോ നിങ്ങൾ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സർക്കാറിനോട് കോടതി ചോദിച്ചു. ധനസ്ഥിതി മോശമാണെങ്കിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി […]

KERALA NEWS

ശബരിമല: വിശുദ്ധി സേനാംഗങ്ങളുടെ വേതനം വർധിപ്പിച്ചു: ഇത്തവണയും നിയമിക്കുക 1000 പേരെ

പത്തനംതിട്ട: ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വർധിപ്പിച്ചെന്നു റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം 450 ആയിരുന്ന വേതനം 550 രൂപയായി വർധിപ്പിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളാണ് ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഉണ്ടാവുക. സന്നിധാനത്ത് 300 പേരേയും പമ്പയിൽ 200 പേരേയും നിലയ്ക്കലിൽ 450 പേരേയും പന്തളത്ത് 30 പേരേയും കുളനടയിൽ […]

KERALA NEWS

പോലീസ് സ്‌റ്റേഷനിൽ മദ്യപിച്ചെത്തി ബഹളം നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: നടൻ വിനായകൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലിസാണ് നടനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനെ തുടർന്നാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസിനെതിരെ വിനായകൻ അസഭ്യ വർഷം നടത്തിയെന്നും ആക്ഷേപമുണ്ട്്. അറസ്റ്റ് ചെയ്തതിന് ശേഷം താരത്തെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട കേസിലായിരുന്നു വിനായകൻ പൊലീസ് സ്റ്റേഷനിലെത്തിയത്. നേരത്തെ മുൻ […]

KERALA NEWS

പൾസ് കിട്ടിയിട്ടുണ്ട്; ജയിച്ചാൽ തൃശൂരിൽ മാറ്റം കാണും, അത് പോര എന്ന് പറയരുതെന്ന് സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വീണ്ടും കളത്തിലിറങ്ങുകയാണ് നടൻ സുരേഷ് ഗോപി. ബിജെപി തുടർച്ചയായി തൃശൂരിൽ അവതരിപ്പിക്കുന്ന മുഖമാണ് അദ്ദേഹത്തിന്റേത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ മൽസരിച്ചിരുന്നെങ്കിലും തോൽവിയായിരുന്നു ഫലം. എന്നാൽ ഇത്തവണ അങ്ങനെയല്ലെന്ന് അദ്ദേഹം പറയുന്നു. ഗരുഡൻ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് ദുബായിൽ എത്തിയതായിരുന്നു സുരേഷ് ഗോപി. മാധ്യമങ്ങളുമായി സംവദിക്കവെയാണ് രാഷ്ട്രീയ കാര്യങ്ങൾക്കും മറുപടി പറഞ്ഞത്. തൃശൂരിലെ തിരഞ്ഞെടുപ്പ്, ജയസാധ്യത എന്നീ കാര്യങ്ങളിലായിരുന്നു ചോദ്യങ്ങൾ. വിജയിക്കുമെന്ന പ്രതീക്ഷ സുരേഷ് […]

KERALA NEWS

ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേർ വെന്തുമരിച്ചു; അപകടം കണ്ണൂരിൽ

കെ എസ് ആർ ടി സി ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേർ വെന്തുമരിച്ചു. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടമുണ്ടായത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. സിഎൻജി ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ മറിഞ്ഞ സമയത്ത് വാതകം ചോർന്ന് തീപിടിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. ആ സമയം വണ്ടിയിൽ ആളുകൾ ഉണ്ടായിരിക്കെ തന്നെ തീ ആളിക്കത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ രണ്ട് പേരുടേയും മൃതദേഹങ്ങൾ തലശ്ശേരി […]

KERALA NEWS

‘ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള സത്യസന്ധത’; ഹരിതകർമ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി

മാലിന്യത്തിനൊപ്പം പെട്ട് കാണാതായ ഒന്നരപ്പവന്റെ സ്വർണവള ഉടമയെ തിരിച്ചേൽപ്പിച്ച് ഹരിതകർമ സേനാഗം. പാലാക്കാട് തൃക്കടീരി ആറ്റാശേരി ബിന്ദുവാണ് മാതൃകയായത്. മുസ്തഫ എന്നയാളിന്റെ വീട്ടിൽനിന്ന് ഹരിത കർമ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വർണവള കിട്ടിയത്. ഈ ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുൾപ്പെട്ടത് വീട്ടുകാർ പോലും കണ്ടിരുന്നില്ല. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ബിന്ദു ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ബിന്ദുവിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് […]

KERALA NEWS

മണ്ഡലങ്ങളിൽ സജീവമാകാൻ എംപിമാർക്ക് നിർദേശം; കെ സുധാകരൻ കേരള യാത്രയ്ക്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മണ്ഡലങ്ങളിൽ സജീമാകാൻ എംപിമാർക്ക്് കോൺഗ്രസ് നിർദേശം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റേതാണ് നിർദേശം. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരമുണ്ട്. അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കേരള യാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനമാണ്. ജനുവരിയിലാണ് കേരള യാത്ര ആരംഭിക്കുക. സംസ്ഥാന സർക്കാരിന്റെ ജനസദസിനെ നേരിടുന്ന പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം നടന്നത്. […]

KERALA NEWS

‘രണ്ട് വള്ളത്തിൽ കാല് വെച്ച് മുന്നോട്ട് പോകേണ്ട’, എൻഡിഎയിൽ ചേർന്ന ജെഡിഎസിന് എൽഡിഎഫിന്റെ മുന്നറിയിപ്പ്

ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായി മാറിയതോടെ ജെഡിഎസിന് കടുത്ത മുന്നറിയിപ്പ് നൽകി സിപിഎം. എൻഡിഎയുടെ ഭാഗമായി നിന്നുകൊണ്ട് ഇടതുമുന്നണിയിൽ തുടരാൻ സാധിക്കില്ലെന്നാണ് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കാനും ജെഡിഎസിനോട് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ജെഡിഎസ് നേതാക്കൾ ഡൽഹിയിൽ എത്തി ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമായി മാറിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജെഡിഎസ് നീക്കം. കർണാടകത്തിലെ നിലനിൽപിന് വേണ്ടിയുളള തീരുമാനമാണെന്നും കേരള ഘടകത്തിന് സ്വന്തം തീരുമാനമെടുക്കാമെന്നുമാണ് പാർട്ടി […]

KERALA NEWS

നിപ: ഒമ്പത് വയസ്സുകാരനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി: 42 പരിശോധന ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപയിൽ വീണ്ടും ആശ്വാസ വാർത്ത. ഇന്ന് ലഭിച്ച 42 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. റീജിയണൽ വി ആർ ഡി ലാബിൽ ഇന്ന് ലഭിച്ചത് 54 സാമ്പിളുകളാണ്. പരിശോധന നടത്തിയ 20 സാമ്പിളുകളും നെഗറ്റീവ് ആണ്. ആകെ 136 സാമ്പിളുകളാണ് പരിശോധനയിൽ നെഗറ്റീവ് ആയത്. ജില്ലയിൽ നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1,233 പേർ. ഇന്ന് 44 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയെന്നും വകുപ്പ് അറിയിച്ചു. ചികിത്സയിലുള്ള ഒൻപത് വയസ്സുള്ള […]

KERALA NEWS

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിച്ചു, ഗ്രൂപ്പ്‌ഫോട്ടോ എടുപ്പും ഒരേ ദിവസം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിയതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസം ആണ് സത്യപ്രതിജ്ഞ. 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായിട്ടാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. അതേസമയം പുതിയ അംഗം വരുന്നതോടെ 140 എം എൽ എമാരൈയും ഉൾപ്പെടുത്തി നിയമസഭയിൽ 11-ാം തിയതി ഗ്രൂപ്പ് ഫോട്ടോ എടുക്കും. ചോദ്യോത്തര വേള കഴിഞ്ഞാണ് സത്യപ്രതിജ്ഞ. അതിന് ശേഷമാണ് അംഗങ്ങൾ സഭയിലെ […]