സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകാന്‍ സാധ്യത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുര്‍ബലമായിരുന്ന കാലവര്‍ഷം വരും ദിവസങ്ങള്‍ ശക്തി പ്രാപിച്ചേക്കും. അടുത്ത 5 ദിവസം കാലവര്‍ഷം ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളോടെ വടക്കന്‍ കേരളത്തില്‍ ചെറിയ തോതില്‍ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ അറിയിപ്പില്‍ പറയുന്നത്. കേരളത്തില്‍ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കന്‍ ജില്ലകളില്‍ […]
KERALA NEWS
സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു, ഒരു മരണം
സംസ്ഥാനത്ത് ആശങ്കയായി പനി ബാധിതരുടെയും മറ്റ് രോഗികളുടെയും എണ്ണം ഉയരുന്നു. ഇന്ന് ഒരൊറ്റ ദിവസം സംസ്ഥാനത്ത് ആകെ ഒന്‍പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ കോളറ കേസ് റിപ്പോര്‍ട്ട് ചെയ്ത നെയ്യാറ്റികരയില്‍ പുതിയതായി ആറ് പേര്‍ക്കും കാസര്‍ഗോഡ് മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോളറ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. നെയ്യാറ്റികരയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ […]
സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; എറണാകുളത്ത് ഡെങ്കിപ്പനി പടരുന്നു, ഒരു മരണം
സംസ്ഥാനത്ത് ആശങ്കയായി പനി ബാധിതരുടെയും മറ്റ് രോഗികളുടെയും എണ്ണം ഉയരുന്നു. ഇന്ന് ഒരൊറ്റ ദിവസം സംസ്ഥാനത്ത് ആകെ ഒന്‍പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ കോളറ കേസ് റിപ്പോര്‍ട്ട് ചെയ്ത നെയ്യാറ്റികരയില്‍ പുതിയതായി ആറ് പേര്‍ക്കും കാസര്‍ഗോഡ് മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോളറ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. നെയ്യാറ്റികരയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ […]
കോളറ: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗുരുതരമാകുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ […]
ദേശീയതലത്തില്‍ സാന്നിദ്ധ്യം ഉറപ്പിച്ച് വാണികൃഷ്ണ
രാജപുരം: ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നു വരെ പോണ്ടിച്ചേരിയില്‍ നടന്ന ഒന്നാമത് ഖേലോ ഇന്ത്യ തൈകൊണ്ടോ ലീഗ് 2023-24 വര്‍ഷത്തെ പ്രതിനിധീകരിച്ച് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കേരള ടീമിന് വേണ്ടി വെള്ളിക്കോത്ത് തൈക്കോണ്ടോ അക്കാദമിയുടെ അഭിമാന താരമായ വാണികൃഷ്ണ കേരളത്തിനുവേണ്ടി വെങ്കലമെഡല്‍ കരസ്ഥമാക്കി. കോടോത്ത് ഡോ:അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ് . 2023-24 വര്‍ഷം പൊതു വിദ്യാഭ്യാസ വകുപ്പ് തൃശ്ശൂരില്‍ വച്ച് നടത്തിയ കേരള സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് […]
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. * പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, […]
ചൂടില്‍ വിയര്‍ത്ത് കേരളം; ജാഗ്രത പാലിക്കുക
സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ടു ജില്ലകളില്‍ താപനില മുന്നറിയിപ്പ് ഉണ്ട്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും അടുത്ത ദിവസങ്ങളില്‍ താപനില ഉയര്‍ന്നേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. സാധാരണയെക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ […]
സര്‍വകലാശാല വിസിമാര്‍ 24ന് ഹാജരാകണമെന്ന് ഗവര്‍ണര്‍
കോടതി നിര്‍ദേശപ്രകാരം പുറത്താക്കാന്‍ നോട്ടിസ് നല്‍കിയ കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരെ ഗവര്‍ണര്‍ ഈ മാസം 24ന് ഹിയറിങ്ങിനു ക്ഷണിച്ചു. വിസിമാരോ, അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്കോ ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ വീണ്ടും ഹിയറിങ് നടത്താന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്‌കൃത സര്‍വകലാശാല വിസി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും അപ്പീല്‍ ഫയലില്‍ സ്വീകരിക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹം […]
‘ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല’ ; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിന്റെ സമരാഗ്നി യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ എത്തിയതായിരുന്നു വി ഡി സതീശന്‍. ഇടുക്കിയില്‍ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വൈകുന്നത് സിപിഎം നേതാക്കള്‍ കൈയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്ളത് കൊണ്ടാണ്. കോടതിയില്‍ പറയുന്ന നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ […]
കാലത്തിന്റെ മാറ്റം എക്സൈസ് വകുപ്പിന് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളികള്‍: മന്ത്രി എം ബി രാജേഷ്
ചങ്ങനാശേരി: കാലത്തിന്റെ മാറ്റം എക്സൈസ് വകുപ്പിന്റെ ചുമതലകളില്‍ വലിയ മാറ്റങ്ങളാണു കൊണ്ടുവന്നിട്ടുള്ളതെന്നും വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിലെ എക്സൈസ് സേനയ്ക്കാവുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ്. ചങ്ങനാശേരി എക്സൈസ് ഓഫീസ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനവും ശിലാസ്ഥാപനവും ചങ്ങനാശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ തിയറ്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു കൊണ്ട് പ്രസംഗിക്കുകയാരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലെ ഏജന്‍സികളുമായി സഹകരിച്ചുകൊണ്ടു പ്രവര്‍ത്തിക്കാന്‍ എക്സൈസ് വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കണ്ട ഏറ്റവും വലിയ ലഹരിവേട്ടയ്ക്കിടയാക്കിയത് കേരളത്തിലെ […]