രാജപുരം (കാസര്‍കോട്): ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കുമ്പളയിലെ മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുല്ലയുടെ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് കേരള ജേണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച രണ്ട് ലക്ഷം രൂപ അബ്ദുല്ലയ്ക്ക് കൈമാറി. കെ ജെ യു സംസ്ഥാന കമ്മിറ്റി ഓരോ ജില്ലയിലും അതാതു ജില്ലാ കമ്മിറ്റികള്‍ മുഖാന്തിരം അംഗങ്ങളില്‍ നിന്നാണ് ധനസമാഹരണം നടത്തിയത്. സംസ്ഥാന ജന.സെക്രട്ടറി കെ.സി സ്മിജന്റെ നേതൃത്വത്തില്‍ അബ്ദുല്ലയുടെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. കെ.ജെ.യു സംസ്ഥാന ട്രഷറര്‍ ഇ.പി രാജീവ്, […]
KERALA NEWS
സംസ്ഥാനത്ത് 49 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്
സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും. വോട്ടെടുപ്പ് നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷന് പുറമെ, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആറ് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. പലയിടത്തും മത്സര ഫലം ഭരണത്തെ നിര്‍ണ്ണയിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ തോപ്രാംകുടി ഡിവിഷനില്‍ സീറ്റ് നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ എല്‍ ഡി എഫിന് ഭരണം നഷ്ടപ്പെടും. ഇവിടെ ബി ജെ […]
നിപയില്‍ ആശ്വാസം; നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
സംസ്ഥാനത്തെ നിപ ബാധയില്‍ ആശ്വാസ കണക്കുകളുമായി ആരോഗ്യമന്ത്രി. ഇന്ന് നാല് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി 7 പേരാണ് ആശുപത്രികളില്‍ അഡ്മിറ്റ് ആയതെന്നും ആകെ 8 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ ആകെ 836 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം […]
ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഒന്നാക്കുമോ? ശുപാര്‍ശ മന്ത്രിസഭയില്‍
പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനി്ടയിലും സംസ്ഥാനത്തെ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറികളും ഏകീകരിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് . ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വേര്‍തിരിവില്ലാതെ ഒറ്റ വിഭാഗമായി പരിഗണിക്കാനാണ് ഒരുക്കുന്നത്. സ്‌കൂള്‍ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് നേരത്തെ തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മന്ത്രിസഭാംഗങ്ങള്‍ക്കു ഇന്നലെ രാവിലെയാണ് ലഭിച്ചത്. റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സമയം വേണമെന്ന ആവശ്യമുയര്‍ന്നതോടെ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ച […]
ഓണ്‍ലൈന്‍ വ്യാപാരത്തെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന ബജറ്റ്; ചെറുകിട വ്യാപാര മേഖല തകരും: രാജു അപ്‌സര
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ രാജു അപ്‌സര. ചെറുകിട വ്യാപാര മേഖലയെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ബജറ്റാണ് ഇത്. ഈ മേഖലയിലെ 4 കോടി വരുന്ന സംരഭകരേയും 16 കോടിയിലേറെ തൊഴിലാളികളേയും ബജറ്റില്‍ പരിപൂര്‍ണ്ണമായി അവഗണിച്ചു. ചെറുകിട വ്യാപാര മേഖല ഇളവ് പ്രതീക്ഷിച്ചു എന്നാല്‍ അതൊന്നും പരിഗണിക്കപ്പെട്ടില്ല. നിര്‍ബന്ധിത ജി എ സ്ടി രജിസ്‌ട്രേഷനുള്ള വിറ്റുവരവ് പരിധി നിലവിലെ 40 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി ഉയര്‍ത്തിയാല്‍ ചെറുകിട വ്യാപാരികള്‍ക്ക് […]
കേന്ദ്ര ബജറ്റ്; കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിച്ചു: മുഖ്യമന്ത്രി
സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയര്‍ത്തിയ സുപ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. ബജറ്റ് നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ ആവര്‍ത്തിച്ചുന്നയിക്കാന്‍ യോജിച്ച ശ്രമം […]
ന്യൂനമര്‍ദ്ദത്തിനൊപ്പം എംജെഒ പ്രതിഭാസവും, കേരളത്തില്‍ അതിശക്തിയായി മഴ പെയ്യും
സംസ്ഥാനത്ത് ഇന്നും നാളേയും കനത്ത മഴ പെയ്യും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്ക് നീങ്ങുകയാണ്. ഇതാണ് മഴ കനക്കാന്‍ കാരണം. മേഘങ്ങള്‍ കൂട്ടത്തോടെ ഭൂമധ്യരേഖയ്ക്ക് കുറുകെ നീങ്ങുന്നതിനെ ആണ് എം ജെ ഒ പ്രതിഭാസം എന്ന് വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ റോളന്‍ഡ് മാഡനും പോള്‍ ജൂലിയനും ചേര്‍ന്നാണ് ഇത് കണ്ടെത്തിയത്. അതിനാലാണ് ഈ പേര് വന്നത്. 1971 മുതലാണ് […]
മുഹറം അവധി നാളെ തന്നെ; ഇനി പുണ്യമാസത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞ് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
നാളെയാണ് മുഹറം അവധി . സംസ്ഥാനത്തെ മുഹറം പൊതുഅവധിയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഹറം വരവ് അറിയിച്ചതോടെ എല്ലാവരും ആഘോഷത്തിന്റെ ആവേശത്തിലാണ്. പ്രിയപ്പെട്ടവര്‍ക്കും കുടുംബത്തിനുമൊപ്പം പുണ്യ മാസം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. പരിശുദ്ധ ഇസ്ലാമില്‍ വളരെയേറെ പ്രാധാന്യം മുഹറത്തിന് നല്‍കിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളില്‍ നിന്ന് അള്ളാഹു രക്ഷിച്ച മാസമാണ് മുഹറം. പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു. മുഹറം 9, 10 ദിവസങ്ങളെ താസൂആ, […]
പെരുമഴ : അഞ്ച് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
കേരളത്തില്‍ ഇപ്പോള്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. നാളേയും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്രമഴക്കുള്ള സാധ്യതയാണ് കേരളത്തിലെ മൂന്ന് ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനെ ആണ് അതിതീവ്രമായ മഴ എന്ന് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും. അതേസമയം കണ്ണൂരിന് പിന്നാലെ കാസര്‍കോട്ടും കോഴിക്കോട്ടും തൃശൂരും മലപ്പുറത്തും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ […]
വിഴിഞ്ഞത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, ‘ഇന്ത്യ ലോക ഭൂപടത്തില്‍ ഇടംപിടിച്ചു’
വിഴിഞ്ഞത്ത് ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി. അദാനി ഗ്രൂപ്പിനും അദ്ദേഹം നന്ദി പറഞ്ഞു. ഇത് സ്വപ്ന സാക്ഷാത്കാരമാണ്. കരണ്‍ അദാനിക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും പിണറായി പറഞ്ഞു. കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞം. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. മദര്‍ഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. ലോകത്തെ തന്നെ ഏറ്റവും വലിയ […]