KERALA NEWS

ദുരിതാശ്വാസ നിധി; സിപിഎം എംഎല്‍എമാരും എംപിമാരും ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കും

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കുചേര്‍ന്ന് കൂടുതല്‍ പേര്‍. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സിപിഎം എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.എംപിമാരായ കെ രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി ശിവദാസന്‍, എഎ റഹീം, സു വെങ്കിടേശന്‍, ആര്‍ സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം കണക്കാക്കിയാല്‍ എട്ട് ലക്ഷം രൂപയാവും സിപിഎം എംപിമാര്‍ […]

KERALA NEWS

കാലാവസ്ഥ മുന്നറിയിപ്പ് രീതിയില്‍ മാറ്റം വേണം: മുഖ്യമന്ത്രി

പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നതെന്നും കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന വിപത്തുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകളുടെ രീതിയില്‍ കാലഘട്ടത്തിനുസരിച്ചുള്ള മാറ്റം വരുത്താന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നുത്. എന്നാല്‍ പൊടുന്നനെ അതിതീവ്രമായ മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, കേന്ദ്ര ജലകമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വ്വേ […]

KERALA NEWS

ദുരിതബാധിത മേഖലയില്‍ വീണ്ടുമെത്തി രാഹുല്‍ ഗാന്ധി; ‘കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

ഉരുള്‍പൊട്ടലില്‍ സര്‍വനാശം സംഭവിച്ച വയനാട്ടിലെ മുണ്ടക്കൈ മേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഇന്ന് വീണ്ടും അവിടേക്ക് എത്തുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവും രാഹുല്‍ ഗാന്ധി നടത്തി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍ വെച്ചായിരുന്നു ഇത് സംബന്ധിച്ച […]

KERALA NEWS

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല മേഖലകളില്‍ സര്‍വനാശം സൃഷ്ടിച്ച ഉരുള്‍പൊട്ടലിന് പിന്നാലെ മൂന്ന് വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ദുരന്തബാധിത മേഖല. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ്വാള്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉരുള്‍പൊട്ടലുണ്ടായ ജൂലൈ മുപ്പത് മുതല്‍ ഈ പ്രദേശങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളായി കണക്കാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട മേഖലകളില്‍ ഒന്നായിരുന്നു വെള്ളാരിമല വില്ലേജ് […]

KERALA NEWS

വയനാട്ടില്‍ അതിതീവ്ര മഴ, അപകട സാധ്യതാ മേഖലയില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 245 ആയി ഉയര്‍ന്നു അ

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി വയനാട് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ. ഉരുള്‍പ്പൊട്ടല്‍ സാധ്യത പ്രദേശങ്ങളിലുള്ളവരും മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പ്പൊട്ടി ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്നാണ് കളക്ടറുടെ മുന്നറിയിപ്പ്. അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പുകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം താമസസ്ഥലത്ത് നിന്നും ക്യാമ്പുകളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. തദ്ദേശ സ്ഥാപന സെക്രട്ടറിമാരും […]

KERALA NEWS

കനത്ത മഴ തുടരുന്നു, നാളെ 4 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പിഎസ്സി പരീക്ഷകള്‍ മാറ്റി

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. […]

KERALA NEWS

അവശ്യസര്‍വ്വീസ് ജീവനക്കാര്‍ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കണം: ഉത്തരവുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് മഴ കനക്കുകയും വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാവുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്രമഴമുന്നറിയിപ്പ് നല്‍കിയിട്ടുമുള്ള സാഹചര്യത്തില്‍ അവശ്യസര്‍വ്വീസ് ജീവനക്കാരോട് അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം. ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജരാക്കി […]

KERALA NEWS

വയനാട് ഉരുള്‍പൊട്ടല്‍: കൈപിടിച്ച് തമിഴ്നാട്

വയനാട് ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി തമിഴ്നാട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനത്തിന് അഞ്ച് കോടി രൂപ നല്‍കും എന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ ഫോണില്‍ സംസാരിച്ചു എന്ന് സ്റ്റാലിന്‍ അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്നാട് പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഐ എ എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ സഹായിക്കാന്‍ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ […]

KERALA NEWS

സംസ്ഥാനത്തു രണ്ടുദിവസം ദുഃഖാചരണം പതാക താഴ്ത്തിക്കെട്ടും

തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍ മല പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ നാശമുണ്ടായതിലും സംസ്ഥാന സര്‍ക്കാര്‍ അതീവ ദു:ഖം പ്രകടിപ്പിച്ചു. അതോടനുബന്ധിച്ച് സംസ്ഥാനത്തു ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉത്തരവിറക്കി. ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ ആഘോഷ പരിപാടികളും പൊതു പരിപാടികളും രണ്ടു ദിവസം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.  

KERALA NEWS

മരണ സംഖ്യ 83 ആയി; 33 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരം, ഉരുള്‍പൊട്ടല്‍ മേഖലയില്‍ കണ്ണീര്‍ കാഴ്ച

വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 83 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 33 പേരെ തിരിച്ചറിഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേര്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവര്‍ക്കരികിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 18 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന വിവരം. ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒഴുകി വന്നത് 20 മൃതദേഹങ്ങളാണ്. നൂറിലേറെ പേര്‍ […]