സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേ സമയം, പടിഞ്ഞാറന്‍ […]
KERALA NEWS
പെട്രോള്‍ പമ്പില്‍ ഇന്ധനത്തിന്റെ അളവില്‍ തട്ടിപ്പു നടത്തുന്നത് കണ്ടെത്തി.
സംസ്ഥാനത്തെ മിക്ക പമ്പുകളിലും ഇന്ധനത്തിന്റെ അളവില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍. അളവുതൂക്ക പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ സര്‍ക്കാരിന്റെ സിവില്‍ സപ്ലൈസ് പമ്പുകളില്‍ അടക്കം വില്‍ക്കുന്ന ഇന്ധനത്തിന്റെ അളവില്‍ വ്യാപകമായി ക്രമക്കേടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ പമ്പുകള്‍ക്ക് ലീഗല്‍ മെട്രോളജി വിഭാഗം പിഴ ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണ് എന്ന് കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകള്‍ക്ക് 510 പമ്പുകള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ആകെ 9.69 […]
തൊഴുത്തില്‍ നിന്ന് അഴുക്ക് വെള്ളം ഒഴുകി; പശുവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അയല്‍വാസി
എറണാകുളം മുളന്തുരുത്തിയില്‍ ക്ഷീരകര്‍ഷകന്റെ പശുവിനെ അയല്‍വാസി വെട്ടിക്കൊന്നു. പ്രതി എടയ്ക്കാട്ടുവയല്‍ സ്വദേശി പി വി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു എടയ്ക്കാട്ടുവയലില്‍ പള്ളിക്ക നിരപ്പേല്‍ പി കെ മനോജിന്റെ പശുക്കളെയാണ് അയല്‍വാസി വെട്ടിയത.് കോടാലി ഉപയോഗിച്ച് പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിലും വെട്ടുകയായിരുന്നു. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. പശുക്കളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിതയുടെ കൈക്കും വെട്ടേറ്റിട്ടുണ്ട്. മനോജിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് അയല്‍വാസി ആക്രമണം നടത്തിയതെന്നാണ് വിവരം നാലുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. […]
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത
തിരുവനന്തപുരം : ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും.ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 56.91 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എന്‍ ബാലഗോപാലന്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവര്‍ത്തി ദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു.
സിനിമയില്‍ പീഡനം, ഭീഷണി, ലഹരി പാടില്ല; പെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി ഡബ്ല്യുസിസി
ഹേമ കമ്മിറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ച് വനിതാതാരങ്ങളുടെ കൂട്ടായ്മയായ ”വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു സി സി). ലൈംഗിക പീഡനം പാടില്ലെന്നും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളുമായി ഡബ്ല്യുസി സി സിനിമാപെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി. മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍വേണം തുല്യതയും നീതിയും സര്‍ഗാത്മകതയുമുള്ള തൊഴിലിടം ഉണ്ടാക്കാനെന്നു പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.തൊഴിലിടത്തില്‍ ആര്‍ക്കെതിരേയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം അക്രമം, അപ്രഖ്യാപിതവിലക്ക് എന്നിവയുണ്ടാകരുത്. ഏജന്റുമാര്‍ കമ്മീഷന്‍ […]
‘പരാതി വൈകാന്‍ മതിയായ കാരണമില്ല, മുഴുവന്‍ വിശ്വസനീയമല്ല’; രഞ്ജിത്തിനെതിരായ പരാതിയില്‍ കോടതി
സംവിധായകന്‍ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. യുവാവിന്റെ പരാതി മുഴുവനായും വിശ്വസനീയമല്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. പരാതി പറയാന്‍ വൈകിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോടതി രഞ്ജിത്തിന്റെ ഹര്‍ജി പരിഗണിക്കവേ എടുത്ത് പറഞ്ഞിരുന്നു. സംഭവം നടന്ന പന്ത്രണ്ട് വര്‍ഷത്തിന് ശേഷം നല്‍കിയ പരാതി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിന് ആസ്പദമായ സംഭവം നടന്നുവെന്ന് പറയുന്ന ഹോട്ടല്‍ 2012ല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇടക്കാല ഉത്തരവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ നിര്‍ണായക നിരീക്ഷണം ഉണ്ടായിരിക്കുന്നത്. പരാതിയിലെ […]
ഓണക്കാലത്ത് ഗുണനിലവാരമുള്ള ഭക്ഷണം മതി; ഇല്ലെങ്കില്‍ പണി കിട്ടും, പരിശോധനയ്ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ്
ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 45 പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയില്‍ അധികമായെത്തുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിശ്രിതം, ശര്‍ക്കര, നെയ്യ്, വിവിധ തരം ചിപ്‌സ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന വിതരണ വില്പന കേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലും […]
ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് 5 കിലോ അരി; ഗുണഭോക്താക്കള്‍ 26.22 ലക്ഷം പേര്‍
തിരുവനന്തപുരം :സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും ഓണത്തിന് 5 കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി . സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ഭരണഘടനയിലെ 47 ാം അനുച്ഛേദത്തില്‍ ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിതനിലവാരവും […]
സിനിമാഭിനയം അനുവദിക്കുന്നത് ചട്ടലംഘനം: സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം തെറിക്കുമോ?
സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനവും സിനിമാഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ അവ്യക്തത തുടരുന്നു. മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ സിനിമാഭിനയം തുടരണം എന്ന ആവശ്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. ഇതിന് അനുകൂല മറുപടിയായിരുന്നു ലഭിച്ചത് എന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാല്‍ മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച സൂചന സുരേഷ് ഗോപി തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഫിലിം ചേംബര്‍ നല്‍കിയ […]
മുന്‍പോട്ടുവന്ന് പേര് പറഞ്ഞ ഏത് സ്ത്രീക്കാണ് നീതി കിട്ടിയിട്ടുള്ളത്? പ്രതികരണവുമായി പാര്‍വതി തിരുവോത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യു സി സി യുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. ഇരകള്‍ പരാതി കൊടുക്കേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും എത്ര പരാതികളില്‍ സര്‍ക്കാര്‍ നടപടിയെടുത്തുവെന്നും പാര്‍വതി തിരുവോത്ത് ചോദിച്ചു. മോശമായി പൊരുമാറിയവരുടെ പേര് പറഞ്ഞാല്‍ വീണ്ടും ഒറ്റപ്പെടും സമൂഹ മധ്യത്തില്‍ ഒറ്റപ്പെടും സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്നും പാര്‍വതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. തനിക്ക് അവസരം നഷ്ടപ്പെട്ടുവെന്നും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടും അവസരം ഇല്ലതായെന്നും പാര്‍വതി പറഞ്ഞു. അമ്മ […]