അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. പിതാവിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കരുത് എന്നാവശ്യപ്പെട്ട് മകള്‍ ആശാ ലോറന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഹൈക്കോടതിയുടെ ഉത്തരവ്. കളമശേരി മെഡിക്കല്‍ കോളേജ് ഓഫീസര്‍ വിഷയം തീര്‍പ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരള അനാട്ടമി ആക്ട് പ്രകാരം വിഷയത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ച് മറ്റ് നടപടികള്‍ സ്വീകരിക്കണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഓതറൈസേഷന്‍ ഓഫീസറാണ്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമവിധി […]
KERALA NEWS
മുഖ്യമന്ത്രിക്കൊപ്പമുള്ള സോഷ്യല്‍മീഡിയ കവര്‍ ചിത്രം നീക്കി അന്‍വര്‍, പകരം ചേര്‍ത്തത് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പമുള്ളത്
നിലമ്പൂര്‍: പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്റെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി പി. വി അന്‍വര്‍ എംഎല്‍എ.മുഖ്യമന്ത്രിക്കൊപ്പമുള്ള കവര്‍ചിത്രം നീക്കി പകരം ഇടത്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രമാണ് അന്‍വര്‍ ചേര്‍ത്തത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം സിപിഎമ്മും അന്‍വറിന്റെ പ്രവര്‍ത്തികള്‍ക്ക് പിന്തുണയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പരസ്യപ്രസ്താവന തല്‍ക്കാലം നിര്‍ത്തുകയാണെന്നും പാര്‍ട്ടിയാണ് എല്ലാത്തിലും വലുതെന്നും എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഒരു എളിയ ഇടതുമുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം ശിരസ്സാ വഹിക്കാന്‍ ബാദ്ധ്യസ്ഥനാണെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ […]
‘ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയെത്തി’; ബിജ.പിയില്‍ ചേര്‍ന്ന മുന്‍ ഡിവൈഎസ്പിക്കെതിരെ ജയരാജന്‍
കണ്ണൂര്‍: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച മുന്‍ ഡി.വൈ. എസ്. പി പി. സുകുമാരനെതിരെ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട. ഡിവൈഎസ്പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ് എത്തിപ്പെട്ടതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ‘അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കുറ്റം സമ്മതിപ്പിക്കുന്നതിനായി ശരീരത്തിലടക്കം കമ്പികയറ്റുകയും നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരനാണ് ബിജെപിയില്‍ ചേര്‍ന്ന സുകുമാരന്‍. കേസ് തെളിയിക്കാനാവാതെ വരുമ്പോഴാണ് ഇദ്ദേഹം ഇത്തരം ഹീനമായ […]
ഷിരൂരിലെ ഗംഗാവലി പുഴയില്‍ മനുഷ്യന്റെ അസ്ഥി കിട്ടി, ഡിഎന്‍എ പരിശോധനയ്ക്കായി മാറ്റി
കര്‍ണാടകയില്‍ അംഗോലയിലെ ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്ന് മനുഷ്യന്റെതെന്ന് സംശയിക്കുന്ന അസ്ഥി ഭാഗം ലഭിച്ചു. ഡിഎന്‍എ പരിശോധനയ്ക്കായി അംഗോലയിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റി. തെരച്ചിലിനിടെയാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥിഭാഗം ലഭിച്ചത്. കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് അസ്ഥിയുടെ ഭാഗം കിട്ടിയിരിക്കുന്നത്. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയില്‍ എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്എസ്എല്‍ ലാബിലേക്ക് അയക്കണം. മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃഗത്തിന്റേതാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ […]
പരസ്യ പ്രസ്താവന അവസാനിപ്പിച്ചതായി പി വി അന്‍വര്‍ തന്റെ പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നു .നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ടെന്നും. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു
പോലീസ് ഉന്നത തലങ്ങളിലെ പുഴുക്കുത്തുകള്‍ക്കെതിരെ നടത്തിയ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പി വി അന്‍വര്‍ എം എല്‍ എ പ്രഖ്യാപിച്ചു. തന്റെ പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നു .നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ടെന്നും. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്, ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോട്, പൊതുസമൂഹത്തിനോട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന […]
കെവൈസി അപ്‌ഡേഷന്റെ പേരില്‍ സന്ദേശം വന്നോ? സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ട് കാലിയാവും
കെ വൈ സി അപ്ഡേഷന്‍ എന്ന വ്യാജേന തട്ടിപ്പുകാര്‍ സജീവമെന്ന് പോലീസ്. കെ വൈ സി അപ്‌ഡേഷന്റെ പേരില്‍ ബാങ്കില്‍നിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് കെ വൈ സി അപ്‌ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളില്‍ അത് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു. ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടാതെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും വെബ്‌സൈറ്റില്‍ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന തോടുകൂടി […]
വീണ്ടും മഴ ശക്തമാകുന്നു; രണ്ട് ചക്രവാതച്ചുഴി; രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേ സമയം, പടിഞ്ഞാറന്‍ […]
പെട്രോള്‍ പമ്പില്‍ ഇന്ധനത്തിന്റെ അളവില്‍ തട്ടിപ്പു നടത്തുന്നത് കണ്ടെത്തി.
സംസ്ഥാനത്തെ മിക്ക പമ്പുകളിലും ഇന്ധനത്തിന്റെ അളവില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍. അളവുതൂക്ക പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ സര്‍ക്കാരിന്റെ സിവില്‍ സപ്ലൈസ് പമ്പുകളില്‍ അടക്കം വില്‍ക്കുന്ന ഇന്ധനത്തിന്റെ അളവില്‍ വ്യാപകമായി ക്രമക്കേടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ പമ്പുകള്‍ക്ക് ലീഗല്‍ മെട്രോളജി വിഭാഗം പിഴ ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണ് എന്ന് കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകള്‍ക്ക് 510 പമ്പുകള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ആകെ 9.69 […]
തൊഴുത്തില്‍ നിന്ന് അഴുക്ക് വെള്ളം ഒഴുകി; പശുവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അയല്‍വാസി
എറണാകുളം മുളന്തുരുത്തിയില്‍ ക്ഷീരകര്‍ഷകന്റെ പശുവിനെ അയല്‍വാസി വെട്ടിക്കൊന്നു. പ്രതി എടയ്ക്കാട്ടുവയല്‍ സ്വദേശി പി വി രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു എടയ്ക്കാട്ടുവയലില്‍ പള്ളിക്ക നിരപ്പേല്‍ പി കെ മനോജിന്റെ പശുക്കളെയാണ് അയല്‍വാസി വെട്ടിയത.് കോടാലി ഉപയോഗിച്ച് പശുവിന്റെ മുതുകിനും ഒരെണ്ണത്തിന്റെ കഴുത്തിലും വെട്ടുകയായിരുന്നു. വെട്ടേറ്റ പശുക്കളിലൊന്ന് പിന്നീട് ചത്തു. പശുക്കളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മനോജിന്റെ ഭാര്യ സുനിതയുടെ കൈക്കും വെട്ടേറ്റിട്ടുണ്ട്. മനോജിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് അയല്‍വാസി ആക്രമണം നടത്തിയതെന്നാണ് വിവരം നാലുമാസം ഗര്‍ഭിണിയായ പശുവാണ് ചത്തത്. […]
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത
തിരുവനന്തപുരം : ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും.ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 56.91 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എന്‍ ബാലഗോപാലന്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവര്‍ത്തി ദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു.