കാവുഗോളി ചൗകി : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾക്കൊള്ളുന്ന മയിൽപ്പാറ മജൽ റോഡ് വർഷങ്ങളായി തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിൽ നാട്ടുകാർ ജനകീയ പ്രതിഷേധം നടത്തിയതിന്റെ ഫലമായി ഏകദേശം ഒരു കിലോമീറ്ററോളം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിച്ച് എസ്റ്റിമേറ്റ് പൂർത്തിയായി. കോൺട്രാക്ടർ പണി തുടങ്ങാനിരിക്കെ കാരണമെന്നും ഇല്ലാതെ ചില സമർദ്ധങ്ങൾക്ക് വഴങ്ങി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വർക്ക് തുടങ്ങുന്നതിനെ കഴിഞ്ഞദിവസം സ്റ്റേ ചെയ്യുകയായിരുന്നു., ഇതിനെതിരെ ഇന്നു രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അസിസ്റ്റന്റ് […]
DISTRICT NEWS
പന്തൽ പൊളിക്കാൻ അനുവദിക്കില്ല. എയിംസ് കാസറഗോഡ് ജനകീയ കൂട്ടയ്മ
കാഞ്ഞങ്ങാട് : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തി വരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ ഒരു കാരണവശാലും പൊളിക്കാൻ അനുവദിക്കില്ലായെന്ന് സമര പന്തലിൽ ചേർന്ന അടിയന്തിര യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രതിഷേധം ആളിക്കത്തി. ഇന്ന് രാവിലെയാണ് ഹോസ്ദുർഗ് തഹസീൽദാർ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹിയെ ഫോണിലൂടെ വിളിച്ച് ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ പൊളിക്കാൻ ആവശ്യപ്പെട്ടത്. പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി […]
ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കും : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
കാഞ്ഞങ്ങാട്: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ തുടരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിന്റെ 500-ആം ദിനം ആചരിച്ചു. ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കുമെന്ന പ്രവർത്തകരുടെ തീരുമാനം ഭരണകൂടത്തിന് ശക്തമായ താക്കീതായി. സമര പന്തൽ തകർക്കാൻ തല്പര കക്ഷികളുടെ ഗൂഡശ്രമം അണിയറയിൽ നടക്കുന്നുണ്ടെന്നും ഇത് ചില സാമൂഹ്യ മാധ്യമങ്ങളിൽ വന്നത് ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ജനറൽ സെക്രട്ടറി നാസർ ചെർക്കളം […]
കണ്ണൂർ സർവ്വകലാശാല: രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ റാങ്കുകൾ
രാജപുരം: കണ്ണൂർ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച ബി.എ ഡവലപ്പ്മെന്റ് എക്കണോമിക്സ് ,ബി എസ് സി മൈക്രോബയോളജി എന്നീ ബിരുദങ്ങളുടെ ഫലപ്രഖ്യാപനത്തിൽ രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ റാങ്കുകൾ . ചെറുപുഴ സ്വദേശികളായ ജോസ് വി.ജെയുടേയും, ജോയ്സ് പി.ജിയുടേയും മകനായ ജോസഫ് വി.ജെ, ബി എ ഡെവലപ്മെന്റ് എക്കണോമിക്സ് ഒന്നാം റാങ്കിന് അർഹനായി . ബി എസ് സി മൈക്രോബിയോളജിയിൽ അഞ്ചിമ ബിജു രണ്ടാം റാങ്ക് കരസ്ഥമാക്കി .കള്ളാർ നിവാസികളായ ബിജു വർഗീസിന്റെയും സിൽവി ബിജുവിന്റെയും മകളാണ് അഞ്ചിമ […]
കോടോം ബേളൂർ പഞ്ചായത്തിനിത് ചരിത്ര നിമിഷം; പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്തായി പ്രഖ്യാപിച്ചു
അട്ടേങ്ങാനം: വേറിട്ട പ്രവർത്തനം കൊണ്ട് പുതിയ അധ്യായം സൃഷ്ടിച്ചിരിക്കുകയാണ് കോടോം ബേളൂർ പഞ്ചായത്ത്. സ്ത്രീ ശരീരത്തിലെ പ്രധാന ജൈവപ്രക്രിയയായ ആർത്തവ സമയത്ത് ഉപയോഗിക്കേണ്ട ആർത്തവ കപ്പിനെ കുറിച്ചുള്ള അവബോധം കഴിഞ്ഞ നാല് മാസമായി പഞ്ചായത്തിലുടനീളം നൽകുന്ന തിരക്കിലായിരുന്നു ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും. പഞ്ചായത്തിൽ ആർത്തവ കപ്പ് വിതരണത്തിന് നാല് ലക്ഷം രൂപയുടെ പ്രത്യേകം പദ്ധതി വെച്ച ശേഷമാണ് ബോധവത്കരണ രംഗത്തേക്ക് ഇറങ്ങിയത്. പുതു തലമുറയിലെ ഒട്ടുമിക്ക പേരും ആർത്തവ കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പിനെ കുറിച്ച് ധാരണയില്ലാത്ത സാധാരണക്കാരെയും […]
രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽ ഡി എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റി ചെറുവത്തൂരിൽ റാലി സംഘടിപ്പിച്ചു
ചെറുവത്തൂർ: രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽ ഡി എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റി ചെറുവത്തൂരിൽ റാലി സംഘടിപ്പിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു. മുൻ എം പി പി.കരുണാകരൻ, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ, സാബു എബ്രാഹം, കെ.കുഞ്ഞിരാമൻ,സി.പി.ബാബു, ബങ്കളം കുഞ്ഞികൃഷ്ണൻ,,സി.ബാലൻ,കരീം ചന്തേര,വി.വി.കൃഷ്ണൻ,പി.വി.തമ്പാൻ, ലത്തീഫ്,പി.വി.ഗോവിന്ദൻ, സുരേഷ് പുതിയേടത്ത്, […]
പൂടങ്കല്ല് ആശുപത്രിയിൽ അധികൃതരുടെ ശ്രദ്ധ പതിയണം. ത്വരിത വികസനം അനിവാര്യം. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
രാജപുരം : സ്ത്രീരോഗ വിദഗ്ദ്ധയും എല്ല് രോഗ വിദഗ്ദ്ധയും ഡയാലിസിസ് സൗകര്യങ്ങളും ആവശ്യത്തിന് ശുദ്ധ ജലവും അതീവ ശ്രദ്ധയും ഉണ്ടെങ്കിൽ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയായ പൂടങ്കല്ല് ആശുപത്രിയെ ജനോപകാരപ്രദമാക്കി മാറ്റാമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ . പൂടങ്കല്ല് ആശുപത്രിയിൽ സന്ദർശനത്തിന് എത്തിയ എയിംസ് ജനകീയ കൂട്ടായ്മയുടെ പ്രതിനിധികൾ ആശുപത്രിയിൽ അധികൃതരെയും രോഗികളെയും കണ്ട് ചർച്ചകൾ നടത്തി വിവരങ്ങൾ ശേഖരിച്ചു. എല്ലാ ന്യൂനതകളും പരിഹരിച്ച് കിട്ടുന്നതിന് വേണ്ടി സർക്കാരിലേക്ക് കത്തെഴുതുമെന്ന് കൂട്ടായ്മ ജനറൽ സെക്രട്ടറി നാസർ ചെർക്കളം, […]
പരുത്തി സംസ്‌കരണ കേന്ദ്രത്തിലെ താത്കാലിക നിയമനം: ഡി വൈ എഫ്് ഐ പരാതി നൽകി
പയ്യന്നൂർ: ഏറ്റുകുടുക്ക പരുത്തി സംസ്‌കരണ കേന്ദ്രത്തിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ആലപ്പടമ്പ് വെസ്റ്റ് മേഖല കമ്മറ്റി ഖാദി ബോർഡ് വൈസ്‌ചെയർമാനും, സെക്രട്ടറിക്കും പരാതി നൽകി. നിലവിൽ ആറോളം ട്രെയിനികൾ പുറത്ത് നിൽക്കയാണ് റിട്ടയർട് ആയ വ്യക്തിയെ സ്ഥാപനത്തിൽ താത്കാലിക നിയമനത്തിൽ പോസ്റ്റ് ചെയ്തത്. ഇത് പിൻവലിക്കണമെന്നും നിലവിലുള്ള ഒഴിവിലേക്ക് ട്രെയിനിങ് കഴിഞ്ഞ ആളുകളിൽ നിന്നും നിയമനം നടത്തണം എന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ പയ്യന്നൂർ ഖാദി ബോർഡ് […]











