സണ്ണി ചുളളിക്കര മയക്കുക്കുമരുന്ന് ദുരുപയോഗവും മയക്കുമരുന്നുകളുടെ നിയമവിരുദ്ധ വ്യാപാരവും ഉയർത്തുന്ന ആഗോള വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലാണ് ഈ സുപ്രധാന ദിനം. മയക്കുമരുന്ന് ദുരുപയോഗവും അനധികൃത കടത്തും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പൊതുജനാരോഗ്യത്തെ തുരങ്കം വയ്ക്കുക, കുറ്റകൃത്യങ്ങൾക്ക് ഇന്ധനം നൽകുക, സാമൂഹിക സ്ഥിരതയെ ദുർബലപ്പെടുത്തക എന്നീ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും വിവിധ തലങ്ങളിൽ നടപടികളെ പ്രോത്സാഹിപ്പിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു.വിദ്യാഭ്യാസ കാമ്പെയ്നുകൾ, പൊതു പരിപാടികൾ, മാധ്യമ സംരംഭങ്ങൾ എന്നിവയിലൂടെ, ഇതിന്റെ ദൂഷ്യ ഫലങ്ങൾ ആളുകളെ അറിയിക്കാൻ ശ്രമിക്കുന്നു. […]
വെങ്ങാനൂർ സ്ക്കൂൾ ഗ്രൗണ്ടിന് സമീപം ശ്രീനിലയത്തിൽ ടി.അനിൽകുമാറാണ് ഇത്രയും ഭാരമുളള കുല വിളയിച്ചത്. മലയണ്ണാൻ ഇനത്തിൽപെട്ട കുലയാണിത്. മൂന്ന് കയറിന്റെയും രണ്ട് തൂണുകളുടേയും ബലത്തിലാണ് വാഴ താങ്ങിനിർത്തിയിരുന്നത്. 15 അടിയോളം ഉയരമുളള വാഴയിൽ വിളഞ്ഞ കുലയ്ക്ക് 8 അടി ഉയരമുണ്ട്. മുമ്പ് 27 കിലോയോളം ഭാരം വരുന്ന ഏത്തവാഴ കുലകൾ വിളയിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഭാരമുളള കുല ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണെന്ന് അനിൽകുമാർ പറയുന്നു.ജൈവവളവും എല്ലിൻ പൊടിയുമാണ് വളമായി ഇട്ടിരുന്നത്. ഈ ഇനം വാഴ നട്ട് കുലച്ച് പാകമാകുന്നതിന് […]