LOCAL NEWS

പടിമരുത് കുരാമ്പിക്കോലിലെ കൃഷ്ണന്റെ ഭാര്യ പള്ളിച്ചി (57) നിര്യാതയായി

ചുളളിക്കര: പടിമരുത് കുരാമ്പിക്കോലിലെ കൃഷ്ണന്റെ ഭാര്യ പള്ളിച്ചി (57) നിര്യാതയായി. മക്കൾ : പ്രിയേഷ് , പ്രീതി, പ്രിയ, മരുമക്കൾ : രേഷ്മ,രാജീവ്

LOCAL NEWS

കോടോം-ബേളൂർ പഞ്ചായത്ത് 6-ാം വാർഡ് ഗ്രാമസഭായോഗം ചേർന്നു

ചുളളിക്കര :കോടോം-ബേളൂർ പഞ്ചായത്ത് 6-ാം വാർഡ് ഗ്രാമസഭ ചുള്ളിക്കര വ്യാപാരഭവനിൽ നടന്നു. പഞ്ചായത്തു പ്രസിഡന്റ് ശ്രീജപി. ആധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് പി. ദാമോദരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ മാഷ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഓഡിറ്റർ ഹരിത,എസ് ടി പ്രമോട്ടർ ശിവദാസൻ എന്നിവർ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.വാർഡ് മെമ്പർ ആൻസി ജോസഫ് സ്വാഗതവും. വാർഡ് കൺവീനർ വിനോദ് ജോസഫ്നന്ദിയുംപറഞ്ഞു.  

LOCAL NEWS

ടാറിംങ്ങ് പൂർത്തിയായ ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കണം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ്

രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ ടാറിംങ്ങ് പൂർത്തിയായ ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.പൂടംകല്ല് ചെറങ്കടവ് ഭാഗത്തെ നിർമാണം ഭാഗീകമായി മുണ്ടോട്ട് വരെ പൂർത്തിയായെങ്കിലും ഓവു ചാൽ നിർമിച്ചിട്ടില്ല. കനത്ത മഴയിൽ ടൗണിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. രാജപുരം ടൗണിൽ നിന്നും ഇരുഭാഗങ്ങളിലക്ക് എത്രയും പെട്ടെന്ന് ഓവുചാൽ നിർമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരികളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ […]

LOCAL NEWS

പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാൻ നീക്കം: നാളെ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച്

രാജപുരം: പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ആസ്തി രജിസ്റ്ററിൽ നിന്നും ഓഴിവാക്കിത്തരണമെന്ന പഞ്ചായത്ത് ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യാപക പ്രതിഷേം. റിപ്പോർട്ടിൽ പ്രതിഷേധിച്ച് നാളെ കോടോം-ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച് നടത്തുമെന്ന് കാവേരികുളം സംരക്ഷണ സമിതി, ചക്കിട്ടടുക്കം യുവരശ്മി ഗ്രന്ഥാലയം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോടോം-ബേളൂർ പഞ്ചായത്തിലെ 7-ാം വാർഡിൽപ്പെടുന്ന നരേയർ -കാവേരികുളം റോഡ് നിലവിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽപെട്ടതാണ്. പ്രസ്തുത റോഡിന്റെ 1500 മീറ്റർ ഭാഗത്തിൽ […]

LOCAL NEWS

പാണത്തൂർ കുടുംബാരോഗൃ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ: അനുരൂപ് ശശീധരന് യാത്രയപ്പ് നൽകി

പാണത്തുർ:പാണത്തൂർ കുടുംബാരോഗൃ കേന്ദ്രത്തിൽ നിന്നും നാല് വർഷത്തെ സേവനത്തിന് ശേഷം കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ: അനുരൂപ് ശശീധരന് പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റ് യാത്രയയപ്പ് നൽകി. പാലിയേറ്റീവ് നേഴ്‌സ് പി.അനിതകുമാരി,പാലിയേറ്റിവ് വളണ്ടിയർമാർ തുടങ്ങിയവർസംബന്ധിച്ചു  

LOCAL NEWS

പടുപ്പ് ഇടവകയിലെ കൊരക്കോൽ സെൻറ് തോമസ് വാർഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അമ്പലത്തറ സ്‌നേഹാലയം സന്ദർശിച്ചു

പടുപ്പ് : സെന്റ് തോമസ് തിരുനാളിനോട് അനുബന്ധിച്ച് പടുപ്പ് ഇടവകയിലെ കൊരക്കോൽ സെൻറ് തോമസ് വാർഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ അമ്പലത്തറ സ്‌നേഹാലയം സന്ദർശിച്ചു. ശുശ്രൂഷ ചെയ്യുകയും അവിടെ യുള്ളവർക്ക് ഉച്ചഭക്ഷണം തയ്യാറാക്കി നൽകി. വിവിധ സാധങ്ങൾ എത്തിച്ചു നൽകി. പടുപ്പ് സെന്റ് ജോർജ്ജ് ചർച്ച് വാർഡ് പ്രതിനിധികളായ ഷിനോജ് പുലിങ്കാലായിൽ, സുധീഷ് കുരിശിങ്കൽ, ഷൈജി തെക്കേൽ എന്നിവർ നേതൃത്വം നൽകി.

LOCAL NEWS

കോടോം-ബേളൂർ പഞ്ചായത്തിലെ നരേയർ-കാവേരിക്കുളം റോഡ് നാട്ടുകാർ നന്നാക്കി

ഒടയംചാൽ: കോടോം-ബേളൂർ പഞ്ചായത്തിലെ നരേയർ-കാവേരിക്കുളം റോഡ് നാട്ടുകാർ നന്നാക്കി. കാവേരിക്കുളം സംരക്ഷണ സമിതിയുടെയും ചക്കിട്ടടുക്കം യുവരശ്മി ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിലാണ് നാട്ടുകാർ റോഡ് വൃത്തിയാക്കിയത്. പഞ്ചായത്തംഗം ജിനി ബിനോയ് ,കെ ബാലകൃഷ്ണൻ, ടി കെ സത്യൻ, കെ സുധാകരൻ, എ സി ചെറിയാൻ എന്നിവർ നേതൃത്വം നല്കി.    

LOCAL NEWS

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ കള്ളാർ മണ്ഡലം കോൺഗ്രസ് ഒമ്പതാം വാർഡ് കമ്മിറ്റി അനുമോദിച്ചു

രാജപുരം: കള്ളാർ മണ്ഡലം കോൺഗ്രസ് ഒമ്പതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. രാജപുരം വ്യാപാര ഭവനിൽ നടന്ന ചടങ്ങ് കള്ളാർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം എം സൈമൺ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജോസ് മരുതൂർ അധ്യക്ഷത വഹിച്ചു.വാർഡിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ ജോസ് പൂഴിക്കാല,ബാലകൃഷ്ണൻ നായർ,പക്കീരൻ എലിക്കോട്ടുകയ,ഗോവിന്ദൻ വട്ടിയാർക്കുന്ന്്,വർഗ്ഗീസ് കൊച്ചുപറമ്പിൽ,എന്നിവരെ […]

LOCAL NEWS

മികവ് 2023- എസ് എസ് എൽ സി, പ്ലസ് ടു പ്രതിഭാ ശാലികളെ അനുമോദിച്ചു

ബന്തടുക്ക :ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു -വിലെ ഫുൾ A+ വിജയികളെ സ്‌കൂൾ അങ്കണത്തിൽ വെച്ചു പി ടി എ & സ്റ്റാഫിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട മികവ് 2023 ൽ വെച്ച് അനുമോദിച്ചു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനത്തിന്റെ അധ്യക്ഷതയിൽ കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് ബന്തടുക്ക ഡിവിഷൻ മെമ്പർ ബി കൃഷ്ണൻ, കുറ്റിക്കോൽ […]

LOCAL NEWS

മണിപ്പൂരിൽ ക്രൈസതവ വിശ്വാസി സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണത്തൂർ സെന്റ് മേരീസ് ഇടവക സമൂഹ പ്രാർത്ഥന നടത്തി

പാണത്തൂർ : മണിപ്പൂരിൽ ക്രൈസതവ വിശ്വാസി സമൂഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണത്തൂർ സെന്റ് മേരീസ് ഇടവക സമൂഹ പ്രാർത്ഥന നടത്തി. ആരാധനയും മെഴുകുതിരി കത്തിച്ച് പ്രാർത്ഥനനയും നടന്നു. വികാരി ഫാ.വർഗ്ഗീസ് ചെരുവംപുറത്ത്, അസിസ്റ്റന്റ് വികാരി ഫാ.അജിത്ത് വെങ്കിട്ടയിൽ കൈക്കാരൻന്മാരായ അജി പൂന്തോട്ടം, സജി കക്കുഴി, കോഡിനേറ്റർ ജോണി തോലംപുഴ, രാജീവ് മൂലക്കുന്നേൽ,സി. ടെസ്‌ലിറ്റ് SABS, സി.അലീന എന്നിവർ നേതൃത്വം നൽകി.