തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കി, 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുമായിരിക്കും. ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ […]
Author: kcadmin
എസ് ഐ ആര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഇടപെടാതെ ഹൈക്കോടതി; നടപടികള്‍ അവസാനിപ്പിച്ചു
കൊച്ചി :തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഇടപെടാതെ ഹൈക്കോടതി. ഹരജിയുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിച്ചു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എസ് ഐ ആര്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും […]
കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ: അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹി : കേന്ദ്രീയ വിദ്യാലയ(KVS), നവോദയ വിദ്യാലയ (NVS) എന്നിവിടങ്ങളിലെ വിവിധ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച് സി ബി എസ് ഇ. ഇതുസംബന്ധിച്ച വിജ്ഞാപനം സി ബി എസ് ഇ പുറത്തിറക്കി. ഓണ്‍ലൈന്‍ അപേക്ഷ 2025 നവംബര്‍ 14 മുതല്‍ സമര്‍പ്പിക്കാം. ഡിസംബര്‍ നാലാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. തസ്തികകളെക്കുറിച്ചുള്ള വിശദമായ വിജ്ഞാപനം പിന്നീട് ബോര്‍ഡ് പുറത്തിറക്കും. ഉദ്യോഗാര്‍ഥികള്‍ വിവരങ്ങള്‍ക്കും അപേക്ഷാ നടപടികള്‍ക്കുമായി ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി മാത്രം അപേക്ഷിക്കണം. […]
കാഞ്ഞങ്ങാട് യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ആകെയുള്ള 47 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 29 വാര്‍ഡുകളിലും മുസ്ലിം ലീഗ് 17 വാര്‍ഡുകളിലും സി.എം.പി ഒരു വാര്‍ഡിലും മത്സരിക്കും. ഇന്നലെ വൈകിട്ട് നടന്ന യു.ഡി.എഫ് നേതാക്കളുടെ യോഗത്തിലാണ് സീറ്റ് ധാരണയായത്. തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു. ഇത്തവണ അധികമായി വരുന്ന നാല് വാര്‍ഡുകളില്‍ മൂന്നിലും കോണ്‍ ഗ്രസ് മത്സരിക്കും. ഞാണിക്കടവ്, ഐങ്ങോത്ത്, മോനാച്ച വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ഒരു വാര്‍ഡില്‍ ലീഗും മത്സ […]
കള്ളാര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി
രാജപുരം: കള്ളാര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു. എ രാഘവന്‍ അധ്യക്ഷനായി. ഇടതുപക്ഷ നേതാക്കളായ ഷാലു മാത്യം, എം കുമാരന്‍, ഷിനോജ് ചാക്കോ, പി കെ രാമചന്ദ്രന്‍, ടി കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി റീന തോമസ്, ബ്ലോക്ക് പഞ്ചായത്ത് കള്ളാര്‍, കോടോം ഡിവിഷന്‍ സ്ഥാനാര്‍ഥികളായ അംബിക സുനില്‍, സിനു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോഷിജോര്‍ജ്സ്വാഗതംപറഞ്ഞു
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ തിരുവനന്തപുരം സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം നാളെ മുതല്‍. രാവിലെ 11നും മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. ഈ മാസം 21 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ 22 ന് സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം. നാളെ പത്തിനാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2,000 രൂപയും ബ്ലോക്ക് […]
പി എം ശ്രീ: തുടര്‍ നടപടികള്‍ മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം
തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി പി ഐയുടെ സമ്മര്‍ദത്തിനു പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 13 ദിവസത്തിനു ശേഷമാണ് കത്തയക്കുന്നത്. കത്ത് വൈകുന്നതില്‍ അതൃപ്തി അറിയിച്ച് സി പി ഐ മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള: അഴിമതി നിരോധന നിയമ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി
പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അഴിമതി നിരോധന നിയമം കൂടി ഉള്‍പ്പെടുത്തി. പത്തനംതിട്ട കോടതിയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോള്‍ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടിലാണ് അഴിമതി നിരോധന നിയമ വകുപ്പുകള്‍ കൂടി ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണിത്. സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈക്കലാക്കിയതോടെ ദേവസ്വം ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് സാമ്പത്തിക നേട്ടവുമുണ്ടായെന്ന കാരണത്താലാണ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ കേസ് വരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ പ്രതികളായ […]
‘സൗഹൃദ 95 ‘ ന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കുട്ടായ്മ സ്‌ക്കൂള്‍ പരിസരം ശുചീകരിച്ച് മാതൃകയായി
ചുളളിക്കര:കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1994 – 95 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ സൗഹൃദ 95 ‘ കൂട്ടുകാര്‍ സ്്ക്കൂള്‍ പരിസരവും ക്ലാസ് മുറികളും ടോയ്‌ലെറ്റുകളും ശുചീകരിച്ച് അണുവിമുക്തമാക്കി മാതൃകയായി. സ്‌ക്കൂളില്‍ കുട്ടികള്‍ക്ക് വ്യാപകമായി മഞ്ഞപ്പിത്തം പിടിപെട്ട സാഹചര്യത്തിലാണിത്. കുട്ടായ്മയിലെ മനോജ് താന്നിക്കാല്‍, മനോജ് ആര്‍, ലിന്റോ തോമസ്, ഗോപി, ബാബു, നിഷ, ശ്രീകല, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.
ആട്ടും പാട്ടുമായി സൗഹൃദ’ 95 കൂട്ടുകാര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി -അധ്യാപക സംഗമം വേറിട്ട അനുഭവമായി
ചുളളിക്കര : കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1994 – 95 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘ സൗഹൃദ 95 ‘ ന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വേറിട്ട അനുഭവമായി.ഒന്നാം തരം മുതല്‍ പത്താം തരം വരെ തങ്ങളെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും നാട്ടിലെ മറ്റ് അധ്യാപകരെയും ചടങ്ങില്‍ ക്ഷണിച്ച് ആദരിച്ച് മാതൃകയും കാട്ടി ‘സൗഹൃദ 95 ‘ ന്റെ […]











