രാജപുരം: കൊട്ടോടി ഗ്രാഡിപള്ള പരേതനായ കോടോത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പുല്ലായിക്കൊടി പാർവ്വതി അമ്മ (96) നിര്യാതയായി. മക്കൾ : പി. കുഞ്ഞമ്പു നായർ (ഗ്രാഡിപള്ള), പി.ദാമോദരൻ നായർ (റിട്ടയേഡ് അധ്യാപകൻ കാഞ്ഞങ്ങാട്) പി കമലാക്ഷി (കാടകം), പരേതരായ മാധവൻ നായർ, പ്രഭാകരൻ നായർ, ഓമന. മരുമക്കൾ : ലക്ഷ്മി അമ്മ, ശ്രീദേവി, സുശീല, രാജലക്ഷ്മി, കെ.എൻ മോഹനൻ നമ്പ്യാർ (റിട്ടേ .പോസ്റ്റ് മാസ്റ്റർ കാറഡുക്ക), പരേതനായ പി കുമാരൻ നായർ (പോസ്റ്റൽ സൂപ്രണ്ട് കാസറഗോഡ്).
Author: kcadmin
പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി : സർക്കാർ അലംഭാവത്തിൽ പ്രതിഷേധിച്ച് വഞ്ചനാദിനം ആചരിച്ചു
രാജപുരം :പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം മേഖല കമ്മിറ്റി തിങ്കളാഴ്ച വഞ്ചനാദിനമായി ആചരിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജ.യു വർഷങ്ങളായുള്ള ആവശ്യപ്പെട്ട് വരികയാണ്. ആവശ്യം അംഗീകരിക്കാത്ത സർക്കാർ നിലപാടിനെതിരെയുണ് ജൂലായ് 24 വഞ്ചനാ ദിനമായി ആചരിച്ചത്. മേഖലാ പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ജി.ശിവദാസൻ, പ്രസ് ഫോറം സെക്രട്ടറി സുരേഷ് […]
കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കണം: ആവശ്യവുമായി കേന്ദ്ര മന്ത്രിക്ക് നിവേദനം
ദേശീയ പാത നിർമ്മാണ വേളയിൽ തന്നെ കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. എംപിമാരായ എളമരം കരീം, വി ശിവദാസൻ, ജോസ് കെ മാണി, ജോൺ ബ്രിട്ടാസ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മാത്യു കുന്നപ്പള്ളി തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിൽ, 6 വരികളിലായി ദേശീയ പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ പ്രാദേശികമായി പല […]
മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, […]
റാണിപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി തേങ്ങ സംഭരണത്തിന്റെ ഉദ്ഘടനം നടത്തി
റാണിപുരം : ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കേരഫെഡിന് വേണ്ടിയുള്ള തേങ്ങ സംഭരണത്തിന്റെ ഔപചാരികമായ ഉദ്ഘടന കർമ്മം കാസറഗോഡ് പ്രിൻസിപ്പൾ അഗ്രിക്കൾച്ചർ ഓഫീസർ മിനി പി ജോൺ നിർവഹിച്ചു. കാസറഗോഡ് എ ഡി എ (മാർക്കറ്റിംഗ്) കെ വി നൗഷാദ് പദ്ധതി വിശദീകരണവും നടത്തി. പ്രൊമോഷൻ ലഭിച് പരപ്പ ബ്ലോക്കിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡി എൽ സുമ ക്ക് റാണിപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ എം വി കൃഷ്ണൻ സ്‌നേഹോപഹാരം […]
മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായിരുന്ന എൻ.ഐ ജോയിയുടെ നിര്യാണത്തിൽ പാണത്തൂരിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു
പാണത്തൂർ: മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായിരുന്ന എൻ.ഐ ജോയിയുടെ നിര്യാണത്തിൽ പാണത്തൂരിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു. കെ.ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. ഇദ്ദേഹം സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരെയും ഒരേപോലെ കണ്ടിരുന്ന വ്യക്തിയാണെന്ന് ഡിസിസി പ്രസിഡൻറ് പി.കെ ഫൈസൽ അനുസ്മരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞികൃഷ്ണൻ, പ്രസന്ന പ്രസാദ്, കരിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ കാട്ടൂർ, ഐ യു എം എൽ മണ്ഡലം പ്രസിഡന്റ് എം.ബി ഇബ്രാഹിം, സിപി എം […]
ഭാരതീയ മസ്ദൂർ സംഘ് സ്ഥാപനദിനത്തോടനുബന്ധിച്ചു തൊഴിലാളി സംഗമം നടത്തി
കളളാർ :ഭാരതീയ മസ്ദൂർ സംഘ് സ്ഥാപനദിനത്തോടനുബന്ധിച്ചു കള്ളാർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ തൊഴിലാളി സംഗമം ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു.ബി എം എസ് പഞ്ചായത്ത് പ്രസിഡന്റ് ലത ദാമോദരൻ അധ്യക്ഷത വഹിച്ചു,ആർ എസ് എസ് പനത്തടി ഖണ്ട് സംഘ ചാലക് ജയറാം സരളായ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കൃഷ്ണകുമാർ ആശംസ അറിയിച്ചു സംസാരിച്ചു മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി സമാരോവ് പ്രഭാഷണം നടത്തി. പഞ്ചായത്ത് […]
മികച്ച നടിക്കുള്ള ചലചിത്ര പുരസ്‌കാരം നേടിയ വിൻസി യോടൊപ്പം രേഖയിൽ അഭിനയിച്ച ഷാന ബാലൂരിനെ അനുമോദിച്ചു
പാറപ്പള്ളി : മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് വിൻസി അലോഷ്യസിനു നേടികൊടുത്ത രേഖ എന്ന സിനിമയിൽ അവരോടൊപ്പം അഭിനയിച്ച കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ഷാന ബാലൂരിന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. ചെറുപ്പം മുതൽ തന്നെ കലാമേഖലയിൽ കഴിവ് തെളിയിച്ച ഈ കലാകാരി പിന്നീട് വാർത്തമാധ്യമ രംഗത്ത് തുടരുകയായിരുന്നു. വീണ്ടും രേഖ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കാലെടുത്തു വെച്ചിരിക്കുന്ന ഷാനയ്ക്ക് സിനിമയിലും നിരവധി അവസരങ്ങൾ ലഭിക്കുകയാണ്. ഷാനയെ വാർഡ് മെമ്പറും […]
മാലക്കല്ലിലെ പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി
മാലക്കല്ല്് : മാലക്കല്ലിലെ പരേതനായ തടത്തിൽ കുര്യാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്‌കാരം നാളെ 5 മണിക്ക് മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ. മക്കൾ : ജോസ്, മേരി, അന്നമ്മ, എസ്തപ്പാൻ, മത്തായി, തൊമ്മൻ, കുര്യൻ, ചാക്കോ, ലിസി, ടോമി. മരുമക്കൾ: ക്ലാര,കുഞ്ഞപ്പൻ, പരേതനായ സിറിയക്ക്, ത്രേസ്യാമ്മ, മേഴ്‌സി, ലിസി, മേഴ്‌സി, ജെന്നി,ബെന്നി,ടിന്റു.
ഉറവ വറ്റാത്ത മനുഷ്യ സ്‌നേഹ വേണ്ടുവോളം അനുഭവിച്ച് കണ്ണേട്ടൻ; എന്തിനും തുണയായി സന്ദേശം അക്ഷരസേന അംഗങ്ങൾ
കാസറഗോഡ്: ഉററവരും ബന്ധുക്കളും ഇല്ലാത്തതിനാൽ വർഷങ്ങൾക്കു മുമ്പ് കൊന്നക്കാട് നിന്നും ജില്ലയിലെ പല സ്ഥലങ്ങിലും കൂലി വേല ചെയ്ത് 12 വർഷങ്ങൾക്കു മുമ്പ് ചൗക്കിയിൽ എത്തിയപ്പോൾ കണ്ണേട്ടൻ അറിഞ്ഞു കാണില്ല ചൗക്കി നിവാസികൾ തന്നെ ഇത്രയധികം സ്‌നേഹിക്കുമെന്ന് . അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു. ബന്ധുക്കളായി എനിക്കാരുമില്ല ചൗക്കിയിലെ നല്ലവരായ ആൾക്കാരാണ് എല്ലാമെല്ലാം എന്നു കണ്ണേട്ടൻ പറയാറുണ്ട് അതുകൊണ്ട് ചൗക്കി വിട്ട് വേറൊരിടത്തേക്കും ഞാൻ ഇല്ലായെന്നും. പക്ഷെ പ്രായം 68 കഴിഞ്ഞു. ശാരീരിക ക്ഷീണമുണ്ട്. പരോപകാരിയാണ് കണ്ണേട്ടൻ […]