കോളിച്ചാൽ : സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ യോഗത്തിൽ ഫൊറോനാ കൗൺസിലിന് പുതിയ ഭാരവാഹികളായി. ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. പനത്തടി ഫൊറോന കൗൺസിൽ കോഡിനേറ്ററായി ജോണി തോലമ്പുഴയെയും സെക്രട്ടറിയായി റോയി ആശാരിക്കുന്നേലിനെയും, യുവജന പ്രതിനിധിയായി ലിജേഷ് ഫ്രാൻസീസ് പെരിയൻകുഴി, വനിതാ പ്രതിനിധിയായി സുമ സാബു കുഴിപ്പാലയെയും തെരഞ്ഞെടുത്തു.
Author: kcadmin
മണിപ്പൂർ നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ പ്രതിഷേധിച്ചു
കോളിച്ചാൽ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. വർഗീസ് ചേരിപ്പുറത്ത്, മിഷൻ ലീഗ് ഡയറക്ടർ ഫാ. മൈക്കിൾ മഞ്ഞകുന്നേൽ, കെസിവൈഎം ഡയറക്ടർ ഫാ. […]
മണിപ്പൂർ നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ പ്രതിഷേധിച്ചു
കോളിച്ചാൽ: മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാട്ടുന്ന നിസ്സംഗതയിൽ പനത്തടി ഫൊറോന കൗൺസിൽ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ നടന്ന പനത്തടി ഫൊറോന കൗൺസിൽ ഫൊറോന വികാരി റവ. ഡോ. ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. പനത്തടി സെൻറ് ജോസഫ് ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടർ ഫാ. വർഗീസ് ചേരിപ്പുറത്ത്, മിഷൻ ലീഗ് ഡയറക്ടർ ഫാ. മൈക്കിൾ മഞ്ഞകുന്നേൽ, കെസിവൈഎം ഡയറക്ടർ ഫാ. […]
ഹോളി ഫാമിലി ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ഡെയ്‌സി മാത്യു(51) നിര്യാതയായി
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപികയും കനകമൊട്ട ടി.ജെ.പ്രകാശിന്റെ ഭാര്യയുമായ ഡെയ്‌സി മാത്യു(51) നിര്യാതയായി. മക്കൾ- റോഷൻ ജോസ്, റയോണ, റോഹൻ പരേത പയ്യാവൂർ അലക്‌സ് നഗർ ഐച്ചേരി എളംബാശ്ശേരിയിൽ കുടുംബാംഗം. സഹോദരങ്ങൾ: കുര്യൻ, ജോണി, ജോസ്, ഫാ. സജി(ഡോൺ ബോസ്‌കോ തിരുവനന്തപുരം.). പരേത ജോസഫ് കനകമൊട്ടയുടെ പുത്രഭാര്യയാണ്. സംസ്‌കാരം നാളെ (5ന്) ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ് മാത ദേവാലയത്തിൽ.
ഇന്ത്യയെ സംരക്ഷിക്കുകയാണ് എന്റെ കടമ, അത് മാറില്ലെന്ന് രാഹുൽ, ജനാധിപത്യത്തിന്റെ വിജയമെന്ന് ഖാർഗെ
ന്യൂഡൽഹി : എന്തൊക്കെ സംഭവിച്ചാലും, താൻ ചെയ്യേണ്ട കടമയിൽ മാറ്റമുണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി. അയോഗ്യതാ വിധിക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു രാഹുൽ. ഇന്ത്യയെ സംരക്ഷിക്കുകയാണ് എന്റെ കടമയെന്നും രാഹുൽ പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ലോക്സഭാ സ്പീക്കർക്ക് കോൺഗ്രസ് കത്തെഴുതും.രാഹുലിന്റെ അയോഗ്യത പിൻവലിക്കുന്നതിന് വേണ്ടിയാണിത്. വിധിക്ക് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് വലിയ ആഘോഷത്തിലാണ്. ഇതിനിടെ രാഹുൽ കോൺഗ്രസ് ആസ്ഥാനത്തെത്തുകയും ചെയ്തു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സുപ്രീം കോടതി […]
മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഉപവാസ ധർണ്ണയും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു
പടുപ്പ്: മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പടുപ്പ് സെന്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ഫാ. തോമസ് പാമ്പക്കൽ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രതിഷേധ റാലി നടത്തി. പ്രതിഷേധ റാലിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. റാലിയുടെ സമാപനത്തിൽ പടുപ്പ് ടൗണിൽ നടന്ന പൊതുസമ്മേളനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ് കടക്കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു. മണിപ്പൂർ കലാപത്തിലെ പ്രധാനമന്ത്രിയുടെ […]
ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്‌കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം നടത്തി
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്‌കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം സ്‌കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ്, പി ടി എ പ്രസിഡന്റ് പ്രഭാകരൻ കെ. എ,മദർ പി ടി എ പ്രസിഡന്റ് രാജി സുനിൽ, പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 2021-2023 പ്ലസ്ടു ബാച്ചിലെ കുട്ടികൾ സ്‌പോൺസർ ചെയ്തതാണ് ഡിജിറ്റൽനോട്ടീസ്ബോർഡ്.
സെന്റ് മേരിസ് എ. യുപി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
മാലക്കല്ല്് : സെന്റ് മേരിസ് എ. യുപി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവം താരവും പൂർവ്വ വിദ്യാർത്ഥിയുമായ ഫാ. ജിതിൻ വയലുങ്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു പ്രധാന അധ്യാപകൻ സജി എം. എ , കൃഷ്ണകുമാർ, സൗമ്യ സന്തോഷ്, സിസ്റ്റർ ജയിമേരി, കുമാരി നന്ദന ഒ എൻ എന്നിവർ പ്രസംഗിച്ചുു. തുടർന്ന് ഫാ. ജിതിൻ വയലുങ്കലിന്റെ […]
ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്‌കൂളിന്റെ 2023-24 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്‌കൂളിന്റെ 2023-24 വർഷത്തെ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പ്രഭാകരൻ കെ. എ യും മദർ പി ടി എ പ്രസിഡന്റായി രാജി സുനിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ, സ്‌കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ് എന്നിവർ പ്രസംഗിച്ചു. ടി ടി എ സെക്രട്ടറി സാലു എ എം തിരഞ്ഞെടുപ്പിന്നേതൃത്വംനൽകി.
പടുപ്പ് കൊരക്കോലിലെ അരുമന ത്രേസ്യാമ്മ (74) നിര്യാതയായി
പടുപ്പ് : കൊരക്കോലിലെ അരുമന ത്രേസ്യാമ്മ (74) നിര്യാതയായി. പരേതനായ വർഗീസ് ഭർത്താവ് മക്കൾ : ഷാജു (ബാംഗ്ലൂർ), സന്തോഷ് (കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി) മരുമക്കൾ: എൽസമ്മ, ഷീബ (മൂന്നാം വാർഡ് മെമ്പർ കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്). മൃതസംസ്‌കാരം ചൊവ്വാഴ്ച 2 30ന് പടുപ്പ് സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ