KERALA NEWS

കപ്പലില്‍ നിന്ന് കാണാതായ മലയാളി യുവാവിനായി പ്രതീക്ഷയോടെ കുടുംബം . യുവാവിനായി കണ്ടെത്താനായി തിരച്ചില്‍ ഊര്‍ജ്ജിതം

മാലക്കല്ല്: ഹോങ്കോങ്ങില്‍ നിന്നും ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ കപ്പല്‍ ജീവനക്കാരനെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. മൂന്ന് കപ്പലുകള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരുന്നതായാണ് വിവരം.അമേരിക്കന്‍ കപ്പലില്‍ ട്രെയിനിങ് കേഡറ്റ് ആയി ജോലി ചെയ്തു വരികയായിരുന്ന മാലക്കല്ല് അഞ്ചാലയിലെ ആല്‍ബര്‍ട്ട് ആന്റണി (22) യെയാണ് കാണാതായതായി കമ്പനി അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. കുളമ്പോ തുറമുഖത്ത് നിന്നും 300 നോട്ടിക്കല്‍ മൈയില്‍ അകലെ വച്ചാണ് ആല്‍വിനെ കാണാതായത്. ഏപ്രില്‍ 13 നാണ് ആല്‍ബര്‍ട്ട് വീട്ടില്‍നിന്ന് ജോലിക്കായി പോയത് വ്യാഴാഴ്ച രാത്രി ആല്‍ബിന്‍ […]

KERALA NEWS

പി വി അന്‍വറിന്റെ ഡിഎംകെയിലേക്കോ? ചെന്നൈയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, കൂടികാഴ്ചകള്‍

എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണിത്. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുളള ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു അന്‍വര്‍. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമുണ്ടായിരിക്കുന്നത്. ഡിഎംകെയില്‍ ചേരുന്നതിന്റെ ഭാഗമായി ചെന്നൈയിലെത്തി അന്‍വര്‍ എംഎല്‍എ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. തമിഴ്നാട്ടിലെ പ്രമുഖ ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ള നേതാക്കളുമായി അന്‍വറിന്റെ മകന്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. […]

KERALA NEWS

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം | ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍… എന്ന ആമുഖം ഒരു കാലത്ത് റേഡിയോ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ശബ്ദമായിരുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് റേഡിയേ വാര്‍ത്തകളെ ജനകീയമാക്കിയതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. റേഡിയോ വാര്‍ത്ത അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുക വാര്‍ത്തകള്‍ അക്കാലത്ത് […]

KERALA NEWS

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി കെപിസിസി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോപത്തിനൊരുങ്ങി കെപിസിസി.നാളെ മുതല്‍ ബ്ലോക്ക് തലം കേന്ദ്രീകരിച്ചാണ് സമരം.5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പെയിന്‍ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെയ്ക്കുക,തൃശൂര്‍ പൂരം കലക്കിയ സിപിഎം-ബിജെപി ഗുഡാലോചനയില്‍ ജുഡീഷല്‍ അന്വേഷണം നടത്തുക,ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക,വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായാണ് […]

KERALA NEWS

വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ചരമോപചാരമര്‍പ്പിച്ച് നിയമസഭ; സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി

വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ 15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ചരമോപചാരമര്‍പ്പിച്ചു. വയനാട്ടില്‍ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രലോകത്തിന്റെയും കേന്ദ്രത്തിന്റെയും സഹായം അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് സ്പീക്കര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. വയനാട് ദുരന്തത്തില്‍ ലോകം മുഴുവന്‍ കേരളത്തിന് ഒപ്പം നിന്നുവെന്നും എ എം ഷംസീര്‍ പറഞ്ഞു. രാത്രിയിലുണ്ടായ ദുരന്തത്തില്‍ നൂറുകണക്കിന് ജീവനുകളാണ് മണ്ണിനടിയില്‍പ്പെട്ടത്, രക്ഷാപ്രവര്‍ത്തനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ജാതിമത വേര്‍തിരിവില്ലാതെ കേരളമൊന്നാകെ മുന്നിട്ടറങ്ങി. വയനാട് ദുരന്തത്തില്‍ ലോകം മുഴുവന്‍ […]

LOCAL NEWS

അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ വി. കുഞ്ഞമ്പു നിര്യാതനായി

അട്ടേങ്ങാനം: കണ്ണാടിപ്പാറയിലെ വി. കുഞ്ഞമ്പു (73)നിര്യാതനായി.. ഭാര്യ പി. തമ്പായി. മക്കള്‍ രഞ്ജിത്ത്. വി, റെനിഷ്. വി., മിനി (മാത്തില്‍ ), ബീന (തവിടുശ്ശേരി )മരുമക്കള്‍ ധന്യ. എ, (ആനിക്കാടി, ചെറുവത്തൂര്‍ ), മഞ്ജുഷ (കള്ളാര്‍ ), രാഘവന്‍, സുധീര്‍ . സഹോദരങ്ങള്‍ പരേതരായ വി. കൃഷ്ണന്‍, വി. കുഞ്ഞിരാമന്‍,വി.സുരേശന്‍.

LOCAL NEWS

അരിപ്രോട് വയോജന പകല്‍ വിശ്രമകേന്ദ്രത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു

ബളാംതോട് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം നടത്തിവരുന്ന വയോജന വാരാചരണത്തിന്റെ ഭാഗമായി ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരിപ്രോട് വയോജന പകല്‍ വിശ്രമകേന്ദ്രത്തിന്റെ പത്താം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു ഫോറം പഞ്ചായത്ത്് കമ്മിറ്റി പ്രസിഡന്റ് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയംഗം കെ.ജെ ജയിംസ് ഉല്‍ഘാടനം ചെയ്തു. ശ്യാമള കൃഷ്ണന്റെ പ്രാര്‍ത്ഥനാഗാനത്തോടെ യോഗം തുടങ്ങി. ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. മൈക്കിള്‍ പൂവത്താനി, ആര്‍. മോഹന്‍ കുമാര്‍ […]

LOCAL NEWS

കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം : സന്തോഷ് അരമന പുതിയ മണ്ഡലം പ്രസിഡന്റ്

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ നേതൃത്വം ചുമതലയേറ്റു. സന്തോഷ് അരമനയാണ് പുതിയ മണ്ഡലം പ്രസിഡന്റ്. സ്ഥാനരോഹണ ചടങ്ങ് ഡിസിസി പ്രസിഡന്റ് പി. കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എം. സി പ്രഭാകരന്‍, ഡി. കെ. ഡി. എഫ് ജില്ലാ പ്രസിഡന്റ് വാസുദേവന്‍, മഹിളാ കോണ്‍ഗ്രസ് […]

LOCAL NEWS

വനിതകള്‍ക്ക് ശുചിത്വ സമുച്ചയമൊരുക്കി പരപ്പ ബ്ലോക്ക് പഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയ്ന്‍ ബ്ലോക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി കോള കുളം ഖാദി സെന്ററിലെ വനിതാ ടോയ്‌ലറ്റ് സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌റ് ടി.കെ. രവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈ. പ്രസിഡന്റ് ഭൂപേഷ് എം., പി.എന്‍ രാജ്‌മോഹന്‍ , സി.വി ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ അടിയോടി, ‘ ഹരിത കേരള മിഷന്‍ ആര്‍.പി കെ. കെ രാഘവന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജി.ഇ.ഒ ‘ശ്രീനിവാസന്‍ സ്വാഗതവും സിന്ധു.പി […]

LOCAL NEWS

പ്രാന്തര്‍കാവിലെ വരിക്കോലില്‍ ജോയി നിര്യാതനായി

മാലക്കല്ല്: പ്രാന്തര്‍കാവിലെ വരിക്കോലില്‍ ജോയി (വിമുക്തഭടന്‍, വി.പി.കുഞ്ഞമ്മന്‍ 75) നിര്യാതനായി. ഭാര്യ ലീലാമ്മ വല്ലൂര്‍ കുടുബാഗമാണ്. മക്കള്‍ ബിന്ദു , സി. അതുല്യ SJC (സെന്റ്. ജോസഫ് കോണ്‍മെന്റ് ചുള്ളിക്കര), ഷീബ. മരുമക്കള്‍ പരേതനായ ഷാജി കുരുവിനാവേലില്‍ മാലക്കല്ല്, റെജു കുഞ്ചരക്കാട്ട് ഒടയംചാല്‍. സഹോദരങ്ങള്‍ ജോര്‍ജ്ജകുട്ടി വരിക്കോലില്‍ മാലക്കല്ല്, അച്ചാമ്മ തോമസ് പുന്നശേരിയില്‍ കള്ളാര്‍. മൃതസംസ്‌ക്കാര ശുശ്രുഷകള്‍ നാളെ രാവിലെ 10.30 ന് വീട്ടില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാത ദേവാലയത്തില്‍.