SPECIAL FEATURE

ആര്‍ത്രൈറ്റിസും കാല്‍ മുട്ട് വേദനയും, ഇന്ന് ലോക സന്ധിവാത ദിനം

മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാര്‍ട്ടിലേജ്. എല്ലുകളുടെ അഗ്രഭാഗം ഇവയാല്‍ മൂടപ്പെട്ടത് മൂലമാണ് സന്ധികള്‍ അനായാസേന ചലിപ്പിക്കുവാന്‍ സാധിക്കുന്നത്. സന്ധികളില്‍ തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയെ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കുന്നു. സന്ധികളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ മൂലം ഈ അവസ്ഥ ഉണ്ടാവാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമറ്റോയ്ട് ആര്‍ത്രൈറ്റിസ് (ആമവാതം) എന്നീ വകഭേദങ്ങളാണ് കാല്‍ മുട്ടില്‍ സാധാരണയായി കണ്ടു വരുന്നത്. ആര്‍ത്രൈറ്റിസ് പലതരം പ്രായസംബന്ധമായ തേയ്മാനം മൂലം തരുണാസ്ഥി […]

KERALA NEWS

ഭരണാധികാരികള്‍ക്ക് മാധ്യമങ്ങളോടുള്ള അസഹിഷ്ണുത വര്‍ധിക്കുന്നു: കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി

പത്തനംതിട്ട / ഭരണാധികാരികള്‍ക്ക് മാധ്യമങ്ങളോട് അസഹിഷ്ണുത മുമ്പെങ്ങും ഇല്ലാത്തവിധം വര്‍ധിച്ചുവരുന്നതായി കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി. പത്തനംതിട്ട പ്രസ്സ് ക്ലബ് മുന്‍ സെക്രട്ടറി ഷാജി അലക്സിന്റെ പതിനഞ്ചാമത് അനുസ്മരണത്തോടനുബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലൂടെ മാത്രമേ രാജ്യത്ത് ജനാധിപത്യം പുലരുകയുള്ളൂ. ജനങ്ങളുടെ പ്രതികരണമാണ് മാധ്യമങ്ങള്‍ അറിയിക്കുന്നതെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം. ജനങ്ങളുടെ പിന്തുണയോടെ തെറ്റായ പ്രവണതകള്‍ക്കെതിരേ പോരാടുകയാണ് മാധ്യമങ്ങളുടെ ധര്‍മമെന്നും മാധ്യമങ്ങള്‍ […]

NATIONAL NEWS

ആശങ്ക ഒഴിഞ്ഞു; സാങ്കേതിക തകരാര്‍ നേരിട്ട എയര്‍ ഇന്ത്യ വിമാനം ട്രിച്ചിയില്‍ സുരക്ഷിതമായി ഇറക്കി ; ട്രിച്ചി വിമാനത്താവള പരിധിയില്‍ രണ്ട് മണിക്കൂറിലധികം വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചാണ് വിമാനം തിരിച്ചിറക്കിയത്

ഏറെ ആശങ്കകള്‍ക്ക് ഒടുവില്‍, സാങ്കേതിക തകരാര്‍ നേരിട്ട എയര്‍ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എക്‌സ് ബി 613 നമ്പര്‍ ബോയിംഗ് 737 വിമാനമാണ് രാത്രി 8.14 ഓടെ സാധാരണ നിലയില്‍ തിരിച്ചിറക്കിയത്. ട്രിച്ചി വിമാനത്താവള പരിധിയില്‍ 2.35 മണിക്കൂര്‍ വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചാണ് വിമാനം തിരിച്ചിറക്കിയത്. 140 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്. ട്രിച്ചിയില്‍ നിന്ന് വൈകീട്ട് 5.43നാണ് വിമാനം പറന്നുയന്ന ഉടനാണ് […]

DISTRICT NEWS

സബ് ജില്ലാ കലോത്സവം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കരിവെള്ളൂരിലെത്തി

കരിവെള്ളൂര്‍: ഒക്ടോബര്‍ 16 മുതല്‍ 19 വരെ കരിവെള്ളൂര്‍ എ വി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പയ്യന്നൂര്‍ സബ് ജില്ലാ കലോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സ്‌കൂളിലെത്തി. പ്രിന്‍സിപ്പാള്‍ ഡോ. ശ്രീജ കോറോത്ത്, പ്രധാനധ്യാപിക പി മിനി, കെ നാരായണന്‍,പിടിഎ പ്രസിഡന്റ് കെ രമേശന്‍, വൈസ് പ്രിസിഡന്റ് കൊച്ചി പ്രസാദ്, ടി പ്രേംലാല്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് എം പി യെ സ്വീകരിച്ചു. തുടര്‍ന്ന് കലോത്സവത്തിന്റെ പ്രധാന വേദിയായ ഹൈസ്‌കൂള്‍ […]

LOCAL NEWS

പട്ടികജാതി കുടുംബങ്ങള്‍ക്ക് അത്യുപാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന്‍ തൈകള്‍ വിതരണം നടത്തി.സി പി സി ആര്‍ ഐ സീനിയര്‍ സയന്റിസ്റ്റ്ഡോ :സുബ്രഹ്‌മണ്യന്‍ തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നൂതന കൃഷി രീതികളെ കുറിച്ച് സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: സി. തമ്പാന്‍ ക്ലാസ് എടുത്തു. ലത അരവിന്ദന്‍, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ,പഞ്ചായത്തംഗങ്ങളായ എന്‍. വിന്‍സെന്റ്, കെ. കെ വേണുഗോപാല്‍, പനത്തടി കൃഷി […]

LOCAL NEWS

പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു നിര്യാതയായി. സംസ്‌ക്കാരം നാളെ

രാജപുരം: മാലക്കല്ല് പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു (93) നിര്യാതയായി.മ്യത സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദൈവാലയത്തില്‍ . മക്കള്‍: ജോസ്, ബേബി, ജോണി, സണ്ണി, ജിജി. മരുമക്കള്‍: മേരി കുഴിക്കാട്ട് മടമ്പം, ആന്‍സി ഒറ്റത്തങ്ങാടി രാജപുരം, മേരീക്കുട്ടി എറ്റിയാപ്പള്ളി മാലക്കല്ല്,അന്നമ്മ ആരോംക്കുഴിയില്‍ പിണ്ടിക്കടവ്, മാത്യുസ് ഒരപ്പാങ്കല്‍രാജപുരം

LOCAL NEWS

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഉദയപുരം ദുര്‍ഗ്ഗാഭഗവതിക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടത്തി

രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ സര്‍വ്വൈശ്വര്യ വിളക്ക്പൂജനടന്നു.ആചാര്യന്‍ ശ്രീനിധി ഭാഗവത ബേളൂറിന്റെ കാര്‍മ്മികത്വത്തിലായിരുന്നു പൂജ.  

LOCAL NEWS

ഹോസ്ദുര്‍ഗ് ഉപജില്ല കലോത്സവ ലോഗോ പ്രകാശനം ചെയ്തു

മാലക്കല്ല്: അറുപത്തി മൂന്നാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി , പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, ജെയിംസ് ജൈ , അജിത്ത് കുമാര്‍ ബി, വിന്‍സെന്റ് എന്‍, സബിത വി, വനജ ഐതു, സ്‌കൂള്‍ മാനേജര്‍മാരായ ഫാ. ഡിനോ കുമ്മാനിക്കാട്ട്, സുബീര്‍ പി, […]

LOCAL NEWS

കര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കളളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു

രാജപുരം : കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി കളളാര്‍ വില്ലേജ് കേന്ദ്രീകരിച്ച് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. കിഴക്കന്‍ മലയോര കാര്‍ഷിക മേഖലയിലെ യഥാര്‍ത്ഥ കര്‍ഷകരെ ഉള്‍പ്പെടുത്തിയാണ് ജയ് കിസാന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തിലേറെയായി വാട്‌സാപ്പ് കുട്ടായ്മയായി പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘമാണ് കര്‍ഷകരുടെ വിവിധങ്ങളായ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍കൂടി ലക്ഷ്യമിട്ട് ചാരിറ്റബിള്‍ സൊസൈറ്റി രുപീകരിച്ചത്. സൊസൈറ്റി ഭാരവാഹികളായി രഞ്ജിത്ത് നമ്പ്യാര്‍ (പ്രസിഡന്റ്), സിബി എംപി (സെക്രട്ടറി), ഷിനോ ഫിലിപ്പ് (ട്രഷറര്‍), അനീഷ് മാത്യു (വൈസ് […]

LOCAL NEWS

പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവം : കൊയ്ത്തുത്സവം 13ന്

രാജപുരം :പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിനായുളള കൊയ്ത്തുത്സവം 13ന് നടക്കും. മഹോത്സവം 2025 മാര്‍ച്ച് 21, 22, 23 തീയ്യതികളിലായി നടക്കും. മഹോത്സവത്തിന് ആവശ്യമായ നെല്ല് ഉല്പാദിപ്പിക്കുന്നതിനായി ചെറുപനത്തടി പാടശേഖരത്തില്‍ താനം കമ്മിറ്റി ഒരുക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവമാണ് 13ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുക. കാസര്‍കോട് ഉപ്പള ഷെയ്ക്ക് സാദിഖ് ഫൗണ്ടേഷന്‍ ഓള്‍ഡേജ് ഹോം മാനേജിങ് ട്രസ്റ്റി ഇര്‍ഫാന ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്യും. കരിക്കെ പഞ്ചായത്ത് പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ […]