LOCAL NEWS

കായികാധ്യാപക ഒഴിവ്

പാണത്തൂര്‍ : കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാണത്തൂര്‍ ഗവ.വെല്‍ഫെയര്‍ ഹൈസ്‌കൂളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കായികാധ്യാപകനെ നിയമിക്കുന്നു. സി.പി.എഡ്/ ബി.പി.എഡ്/ എം.പി.എഡ് അല്ലെങ്കില്‍ തതുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി 15.11.2024 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് അറിയിക്കുന്നു.

LOCAL NEWS

രാജപുരം കെ എസ് ഇ ബി ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണം:കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍

രാജപുരം : രാജപുരം സെക്ഷന്‍ ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കണമെന്നും ബേളൂര്‍ 33 കെ വി സബ്‌സ്റ്റേഷന്‍ 110 കെ വി സബ്‌സ്റ്റേഷന്‍ ആക്കി ഉയര്‍ത്തണമെന്നും കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ( സി ഐ ടി യു) രാജപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് വി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവിഷന്‍ ജോ.സെക്രട്ടറി കെ ഗണേശന്‍ അധ്യക്ഷത സവഹിച്ചു.ഡിവിഷന്‍ സെക്രട്ടറി കെ ശശിധരന്‍, ഡിവിഷന്‍ പ്രസിഡണ്ട് കെ കൃഷ്ണന്‍, […]

LOCAL NEWS

വയോജന പെന്‍ഷന്‍ കുടിശ്ശിഖ ഒറ്റത്തവണയായി അടിയന്തിരമായി വിതരണം ചെയ്യണം; സീനിയര്‍ സിറ്റിസണ്‍സ് ഫോറം

അരിപ്രോട ്: വയോജന പെന്‍ഷന്‍ കുടിശ്ശിഖ ഒറ്റത്തവണയായി അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം അരിപ്രോട് യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സോമകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്തു സെക്രട്ടറി N ചന്ദ്രശേഖരന്‍ നായര്‍, മൈക്കിള്‍ പൂവത്താനി, മഹിളാ ഫോറം സെക്രട്ടറി ശ്യാമള കൃഷ്ണന്‍ എന്നിവര്‍പ്രസംഗിച്ചു..വയോജന പെന്‍ഷന്‍ കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കുക, ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി എത്രയും വേഗം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. യൂണിറ്റ് […]

LOCAL NEWS

സി.പി എം പനത്തടി ഏരിയാ സമ്മേളനം പാണത്തൂിരില്‍ തുടങ്ങി. റെഡ് വളണ്ടിയര്‍ മാര്‍ച്ച്് നാളെ

പാണത്തൂര്‍ ; സി.പി എം പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂര്‍ എ കെ നാരായണന്‍ നഗറില്‍ പ്രൗഢ ഗംഭീരമായ തുടക്കം. സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ കമ്മറ്റിയില മുതിര്‍ന്ന അംഗം യു ഉണ്ണികൃഷ്ണന്‍ ചെമ്പതാകയുയര്‍ത്തി.പാണത്തൂര്‍ പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം പാര്‍ട്ടി ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പി.വി.ശ്രീലത രക്തസാക്ഷി പ്രമേയവും , ടി.വി ജയചന്ദ്രന്‍ അനുശോചന പ്രമേയവുംഅവതരിപ്പിച്ചു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ.രാജന്‍, സാബു അബ്രഹാം, […]

KERALA NEWS

വിനോദസഞ്ചാര മേഖലയില്‍ കുതിപ്പ്; സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ഫ്ളാഗ് ഓഫ് ചെയ്യും

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ കുതിപ്പ് ലക്ഷ്യമിടുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11 ന് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെ ടി ഡി സി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. […]

LOCAL NEWS

ഹോസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവം: വിളംബര റാലി മാലക്കല്ലില്‍ സമാപിച്ചു

മാലക്കല്ല്: ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര റാലി വൈകുന്നേരംമാലക്കല്ലില്‍ സമാപിച്ചു. സംഘടക സമിതി ചെയര്‍മന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.കെ. നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈസ് പ്രസിഡന്റ് പ്രിയ ഷാജി പഞ്ചായത്ത് അംഗം പി. ഗീത , വ്യാപാരി വ്യവസായി യൂണിറ്റ് അംഗം ജോണി ടി. വി. മാലക്കല്ല് കള്ളാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ന്മാരായ സജി എം എ ,റഫീക്ക് കെ., കള്ളാര്‍ സ്‌ക്കൂള്‍ മാനേജര്‍ സുബേര്‍ എന്നിവരും മാലക്കല്ല് സെന്റ്. മേരീസ് […]

Uncategorized

സി.പി.എം പനത്തടി ഏരിയാ സമ്മേളനത്തിന് നാളെ തുടക്കം

പാണത്തൂര്‍ : സി.പി. എം പനത്തടി ഏരിയാ സമ്മേളനം നാളെയും മറ്റന്നാളുമായി പാണത്തൂരില്‍ നടക്കും. പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കായക്കുന്ന് സഖാവ് സി നാരാരായണന്‍ രക്ത സാക്ഷി സ്മാരക സ്തൂപത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം പാര്‍ട്ടി പനത്തടി ഏരിയാ കമ്മറ്റി അംഗം ടി.വി.ജയചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മറ്റി അംഗങ്ങളായ ബാനം കൃഷ്ണന്‍ , യു. തമ്പാന്‍, പി.ഗംഗാധരന്‍, രജനി കൃഷ്ണന്‍, കാലിച്ചാനടുക്കം ലോക്കല്‍ സെക്രട്ടറി എം. അനീഷ് കുമാര്‍ […]

LOCAL NEWS

ജില്ലയുടെ വികസന മുരടിപ്പ് തുറന്നുകാട്ടി: ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ചയും സൗഹൃദചായയും ശ്രദ്ധേയമായി

ചുള്ളിക്കര : എസ്. വൈ എസ് പ്ലാറ്റിനം സഫറിന്റെ ഭാഗമായി ചുള്ളിക്കരയില്‍ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചര്‍ച്ച ശ്രദ്ധേയമായി. മത — രാഷ്ട്രീയ –സാമൂഹിക — സാംസ്‌കാരിക — മാധ്യമ — പണ്ഡിത- എഴുത്തുകാരും പൊതു പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് മുഖ്യ ചര്‍ച്ചാ വിഷയമായി. അടിസ്ഥാന വികസനം,വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാവാത്തത്, പൊതു ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ ലഭ്യതക്കുറവ്,ഗവണ്മെന്റ് ഓഫീസുകളുടെ അപര്യാപ്തത,,കുടിവെള്ളം, പൊതു ടോയ്‌ലറ്റ്, ശ്മശാനമില്ലാത്തത്, തൊഴിലില്ലായ്മ, […]

KERALA NEWS

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമെന്ന് ഹൈക്കോടതി; ഹരജി തള്ളി

കൊച്ചി / മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ഹരജി ഹൈക്കോടതി തള്ളി. മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്.അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നത് ഒഴിവാക്കണം. വ്യക്തിസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നല്‍കുന്നുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

LOCAL NEWS

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി

രാജപുരം: മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ 52-ാം ചരമവാര്‍ഷിക ദിനത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പുനായര്‍ അഞ്ഞനമുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. എം കെ മാധവന്‍ നായര്‍, പി എ ആലി , എം എം സൈമണ്‍, സജി മണ്ണൂര്‍, ബി അബ്ദുള്ള, വി കെ ബാലകൃഷണന്‍ […]