Uncategorized

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കുള്‍ രജത ജൂബിലി നിറവില്‍

രാജപുരം: 2025-26 വര്‍ഷത്തില്‍ രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. സി എഫ് ഐ സി സന്യാസ സഭയുടെ നേതൃത്വത്തില്‍ 2001 ല്‍ സ്ഥാപിതമായ സ്ഥാപനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ന് പഠിക്കുന്നത്. ജനുവരി 16ന് സ്‌കൂളിന്റെ 24-ാമത് വാര്‍ഷികാഘോഷവും രജത ജൂബിലിയുടെ ഉദ്ഘാടനവും നടക്കും. വാര്‍ഷികാഘോഷം സി കേരളം സ രി ഗ മ പ സീസണ്‍ 1 വിജയി ലിബിന്‍ സ്‌കറിയ ഉദ്ഘാടനം ചെയ്യും. സി എഫ് ഐ […]

NATIONAL NEWS

വയനാട് ദുരന്തം; ധനസഹായം അനുവദിക്കണം; അമിത് ഷായെ കണ്ട് പ്രിയങ്ക

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന്് പ്രിയങ്ക ഗാന്ധി എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എം പിമാരോടൊപ്പമായിരുന്നു പ്രിയങ്ക ഗാന്ധി അമിത് ഷായെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചത്. ദുരന്തബാധിതര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും വീടും അടക്കമുള്ളവ അടിയന്തരമായി നിര്‍മ്മിച്ചു നല്‍കണം എന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. വയനാട്ടിലെ ദുരന്തബാധിതര്‍ സര്‍വ്വതും നഷ്ടപ്പെട്ടവരാണ്. […]

LOCAL NEWS

പൂക്കുന്നം വയോജന വിശ്രമ കേന്ദ്രc കെട്ടിടം ഉദ്ഘാടനം ചെയ്തു

മാലക്കല്ല്്: കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പൂക്കുന്നം വയോജന വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷതവഹിച്ചു. അസി. എഞ്ചിനിയര്‍ അരവിന്ദ് എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രേഖ സി , ശ്രീലത പി വി […]

LOCAL NEWS

മലയോരത്തിന് ആവേശം പകര്‍ന്ന് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

മാലക്കല്ല് : 63-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. . സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സജി എം എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഴുപതാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും മാളികപ്പുറം സിനിമ ഫെയിമുമായ മാസ്റ്റര്‍ ശ്രീപത് യാന്‍ വിശിഷ്ടാതിഥിയായി . സ്വാഗത ഗാനം രചയിതാവ് ജോസഫ് ടി ജെ, സ്വാഗത ഗാനം […]

LOCAL NEWS

നിര്യാതനായി

രാജപുരം: കാലിച്ചാനടുക്കത്തെ മേക്കുന്നേല്‍ ജോസഫ് (83) നിര്യാതനായി. സംസ്‌കാരം നാളെ തിങ്കള്‍ രാവിലെ 10.30ന് കാലിചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തില്‍ ‘ ഭാര്യ: മാര്‍ഗരറ്റ് , കരിമണ്ണൂര്‍ വടക്കേല്‍ കുടുംബാംഗം. മക്കള്‍: ഷാജു , സിനി, സിബി, വില്‍സണ്‍. മരുമക്കള്‍, ബിന്ദു തുരൂത്തിയേല്‍, സാബു മുപ്പാത്തിയേല്‍, ഷിജി പിണക്കാട്ട്, സ്മിത മൂന്നനാല്‍.

KERALA NEWS

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ പതിനൊന്ന് ജില്ലകളിലായി (എറണാകുളം, വയനാട്, കാസര്‍കോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വിജ്ഞാപനം നാളെ (നവംബര്‍ 15) പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് […]

NATIONAL NEWS

വാട്സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

വാട്സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതില്‍ വാട്സ്ആപ്പ് പരാജയപ്പെട്ടതിനാല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ലംഘിക്കുന്ന വാട്സ്ആപ്പിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.ജി. ഓമനക്കുട്ടന്‍ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ കേരള ഹൈക്കോടതിയെയും ഇദ്ദേഹം സമീപിച്ചിരുന്നു. 2021ല്‍ ഈ ഹരജി തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ […]

KERALA NEWS

സി പി എമ്മിലെ അഡ്വ. കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി സി പി എമ്മിലെ അഡ്വ. കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഇന്ന് തിരഞ്ഞെടുപ്പു നടന്നത്. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്‌നകുമാരി പരാജയപ്പെടുത്തിയത്. രത്‌നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളതെന്നും എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കി മുന്നോട്ടുപോകുമെന്നും രത്‌നകുമാരി […]

KERALA NEWS

വയനാട്ടില്‍ പോളിംഗ് 64. 53 ശതമാനം, പ്രിയങ്കയ്ക്ക് തിരിച്ചടിയോ? ചേലക്കരയില്‍ 70 ശതമാനം കടന്നു

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ ഔദ്യോഗിക വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതോടെ ആറ് മണിക്കുള്ളില്‍ പോളിംഗ് ബൂത്തില്‍ എത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കിയ ശേഷമാണ് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. ഇത്തവണ വയനാട്ടില്‍ പോളിംഗ് കുത്തനെ ഇടിഞ്ഞത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വയനാട്ടില്‍ പോളിംഗ് 64.53 ശതമാനം മാത്രമാണ്. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ തവണ രാഹുല്‍ സ്വന്തമാക്കിയ ഭൂരിപക്ഷത്തിന് മുകളിലേക്ക് ഇക്കുറി നീങ്ങുമെന്ന് കരുതിയ സ്ഥാനത്താണ് പോളിംഗ് കുത്തനെ ഇടിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നത്. […]

LOCAL NEWS

കോടോം-ബേളൂര്‍ സി ഡി എസ് സംഘടിപ്പിച്ച ‘കാട്ടറിവ് ‘ ഭക്ഷ്യോല്‍പന്ന മേള ശ്രദ്ധേമായി

അട്ടേങ്ങാനം:കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മോഡല്‍ ജിആര്‍സി എന്നിവയുടെ നേതൃത്വത്തില്‍ FNHW ന്റെ ഭാഗമായി ‘കാട്ടറിവ്’ എന്ന പേരില്‍ പരമ്പരാഗത ഭക്ഷ്യ ഉല്പന്ന പ്രദര്‍ശനവു വിപണനമേളയും സംഘടിപ്പിച്ചു.പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സിഡിഎസ്‌ചെയര്‍പേഴ്‌സണ്‍ സി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചയത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍.എസ് . മെമ്പര്‍ മാരായ നിഷ അനന്ദന്‍, പി. ഗോപി പഞ്ചായത്ത് സെക്രട്ടറി ജെയ്‌സണ്‍ […]