ഇരിയ / കഴിഞ്ഞ 25 വര്‍ഷമായി പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ താമസിച്ചുവന്ന കുട്ടിയമ്മയ്ക്ക് ഒടുവില്‍ വീടായി. പ്രായം 75 ആയി.മക്കളോ മറ്റു ബന്ധുക്കളോ നാട്ടിലില്ല. കുറച്ചു വര്‍ഷം മുമ്പ് വരെ പണിക്ക് പോയിരുന്നു.എന്നാല്‍ ഇപ്പോള്‍ അതിനും ആകുന്നില്ല. സ്വന്തമായി സ്ഥലമില്ല. താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ചുമില്ല. പഞ്ചായത്തിന്റെ അതിദാരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനു ശേഷം റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ID കാര്‍ഡ്, എന്നിവ നല്‍കി. അതിനു ശേഷം പെന്‍ഷനും നല്‍കി തുടങ്ങി.സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. നിലവിലെ സ്ഥിതി […]
Author: kcadmin
ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ പാല്‍ അധിക വില വിതരണം ചെയ്തു 4,22,000 രൂപയാണ് ഇത്തവണ ലഭിച്ചത്
ബളാംതോട് / ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിഷു – ഈസ്റ്റര്‍ പ്രമാണിച്ച് ഉത്സവകാല പാല്‍ അധിക വില വിതരണം ചെയ്തു. പാല്‍ അധിക വില വിതരണോദ്ഘാടനം മില്‍മ ഡയറക്ടര്‍ പി.പി.നാരായണന്‍ നിര്‍വഹിച്ചു. ഫാം സപ്പോര്‍ട്ട് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഡയറക്ടര്‍ കെ. സുധാകരന്‍ വിതരണം ചെയ്തു. ബളാംതോട് ക്ഷീര സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍.കെ.എന്‍. അദ്ധ്യക്ഷത വഹിച്ചു. പുതുതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മില്‍മ ഡയറക്ടര്‍മാരായ പി.പി. നാരായണന്‍,കെ. സുധാകരന്‍ എന്നിവരെ സംഘം പ്രസിഡന്റ് അനുമോദിച്ചു.യൂണിയന്‍ […]
മുണ്ടേരിക്കടവില്‍ 14 കിലോ കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍
കണ്ണൂര്‍ /കണ്ണൂര്‍ മുണ്ടേരിക്കടവില്‍ 14 കിലോ ഗ്രാം കഞ്ചാവുമായി ദമ്പതികള്‍ പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ജാക്കിര്‍ സിദ്കാര്‍, ഭാര്യ അലീമ ബീബി എന്നിവരാണ് പിടിയിലായത്. മുണ്ടേരിക്കടവ് റോഡില്‍ മുള ഡിപ്പോക്ക് സമീപത്തെ വാടക വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച കഞ്ചാവാണെന്ന് കരുതുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചക്കരക്കല്ല് പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ സി ഐ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി.
കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17കാരന്‍ ജീവനൊടുക്കിയ സംഭവം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍
കല്‍പ്പറ്റ / കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17 കാരന്‍ ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഓമന ഹൈക്കോടതിയില്‍. പ്രതിസ്ഥാനത്തുള്ള പോലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹരജിയില്‍ പറയുന്നു. നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിന് സി ബി ഐ വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടിയിട്ടുണ്ട്. ഹരജി മെയ് 27ന് വീണ്ടും പരിഗണിക്കും പെണ്‍സുഹൃത്തിനൊപ്പം കാണാതായ ഗോകുലിനെ പോലീസ് കണ്ടെത്തി കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയായിരുന്നു ഗോകുല്‍ ജീവനൊടുക്കിയത്. […]
യൂണിയന്‍ തിരഞ്ഞെടുപ്പ്: കേരള സര്‍വകലാശാലയില്‍ എസ് എഫ് ഐ- കെ എസ് യു സംഘട്ടനം
തിരുവനന്തപുരം / കേരള സര്‍വകലാശാല സെനറ്റ് യൂനിയന്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാര്‍ഥികളുടെ ചേരിതിരിഞ്ഞുള്ള സംഘര്‍ഷം. കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. എസ് എഫ് ഐയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കല്ലേറിലും പോലീസ് ലാത്തി വീശലിലും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം അയവില്ലാതെ മണിക്കൂറുകളോളം തുടര്‍ന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ കല്ലെറിയുന്നത് നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ വിജയിച്ചിരുന്നു. ഇതിന്റെ ഫലപ്രഖ്യാപനം […]
സിദ്ധാര്‍ഥന്റെ മരണം: കുറ്റക്കാരായ 19 വിദ്യാര്‍ഥികളെ പുറത്താക്കി നടപടി ഹൈക്കോടതിയെ അറിയിച്ച് സര്‍വകലാശാല
വയനാട് /പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. 19 പേരെ പുറത്താക്കിയതായി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്ത് സിദ്ധാര്‍ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹരജിയിലാണ് സര്‍വകലാശായുടെ മറുപടി. 19 വിദ്യാര്‍ഥികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി സര്‍വകാലാശാല വ്യക്തമാക്കി.
പാണത്തൂര്‍ മഖാം ഉറൂസിന് പതാക ഉയര്‍ന്നു.
പാണത്തൂര്‍ /പാണത്തൂര്‍ മഖാം ഉറൂസിന് പതാക ഉയര്‍ന്നു. 14 ന് സമാപിക്കും. പാണത്തൂര്‍ ജമാഅത്ത് പ്രസിഡന്റ് കെ കെ അബ്ദുല്‍ റഹ്‌മാന്‍ ചാപ്പക്കാല്‍ പതാക ഉയര്‍ത്തി. ഇന്ന് നടന്ന മഖാം സിയാറത്തിന് പാണത്തൂര്‍ ജമാഅത്ത് ചീഫ് ഇമാം ജലീല്‍ ദാരിമി എടപ്പലം നേതൃത്വം നല്‍കി. ഇന്ന് രാത്രി നടക്കുന്ന സമ്മേളനം സയ്യിദ്ദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി മുഖ്യാതിഥിയായി പങ്കെടുക്കും. 7:30ന് മെഗാ […]
ഒടയംചാല്‍ ചെന്തളത്തെ മറിയക്കുട്ടി പാലനില്‍ക്കുംതൊട്ടിയില്‍ നിര്യാതയായി.സംസ്‌ക്കാരം നാളെ
ഒടയംചാല്‍ / ഒടയംചാല്‍ ചെന്തളത്തെ മറിയക്കുട്ടി പാലനില്‍ക്കുംതൊട്ടിയില്‍ (90) നിര്യാതയായി.സംസ്‌കാരം നാളെ വൈകുന്നേരം 3.00- ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ പള്ളിസെമിത്തേരിയില്‍. ഭര്‍ത്താവ് : പരേതനായ പി.വി മത്തായി മക്കള്‍: പി.എം ജോര്‍ജ്,മേരിക്കുട്ടി ജോസുകുട്ടി, ജോണി, സേവ്യര്‍, സെബാസ്റ്റ്യന്‍.മരുമക്കള്‍: ഫിലോമിന കുറിഞ്ഞിരപ്പള്ളിയില്‍, ജോസ് നരിക്കുഴിയില്‍, വത്സമ്മ വാലെപുരയിടത്തില്‍, സോളി തടത്തില്‍, ജെസ്സി ഇളയിടത്തുമഠത്തില്‍, ജിഷി പടിയാനിക്കല്‍.