തിരുവനന്തപുരം / സ്‌കൂള്‍ ബസുകളിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംവിധാനങ്ങളില്‍ അകത്തും പുറത്തുമായി നാല് കാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണം. മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ അറിയിച്ചതാണ് ഇക്കാര്യം ഫിറ്റ്നസ് പരിശോധനയ്ക്കായി സ്‌കൂള്‍ ബസുകള്‍ മേയ് മാസത്തില്‍ കൊണ്ടു വരുമ്പോള്‍ കാമറകള്‍ ഉണ്ടായിരിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ ഗതാഗത നിയമപരിഷ്‌കാരങ്ങള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സബ്മിഷന് മറുപടി പറയവേ മന്ത്രി വ്യക്തമാക്കി.
Author: kcadmin
പോലീസ് മാധ്യമ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്നു
കാസര്‍ഗോഡ് / സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസ്സം വരാതിരിക്കാന്‍ ശക്തമായ ജാഗ്രത പാലിക്കുമെന്നും വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മാധ്യമ ഏകോപന സമിതി ജില്ലാതല യോഗം തീരുമാനിച്ചു . പത്ര, ദൃശ്യമാധ്യമങ്ങളുമായി ബന്ധമില്ലാതെ വാര്‍ത്താ പ്രചാരണത്തിന് എന്ന പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്നതായി തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങളില്‍ മീഡിയ സ്റ്റിക്കര്‍ അനധികൃതമായി ഉപയോഗിക്കുന്നതും കര്‍ശനമായി തടയും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. അഖില്‍ […]
മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റും സഹ ഭാരവാഹികളും ചുമതലയേറ്റു
രാജപുരം / പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് പ്രിയ ഷാജിയും സഹഭാരവാഹികളും രാജപുരം വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ചുമതലയേറ്റു. മണ്ഡലം പ്രസിഡന്റ് രജിത അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, പ്രഭ ആര്‍, ശ്രീവിദ്യ എന്നിവര്‍സംസാരിച്ചു.
ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണവും കാസറഗോഡ് ജില്ലാ നേതൃത്വ പരിശീലന ക്ലാസും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് / ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ നേതൃത്വ പരിശീലന ക്ലാസും സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ ജില്ലാ പ്രസിഡന്റ് സുഗുണന്‍ ഇരിയയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. ബാബു പെരിങ്ങോത്ത് ഉല്‍ഘടനം ചെയ്തു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സണ്‍ അനുസ്മരണ പ്രഭാഷണവും, തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ് […]
ാള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ നേതൃത്വ പരിശീലന ക്ലാസും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് / ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ കാസറഗോഡ് ജില്ലാ നേതൃത്വ പരിശീലന ക്ലാസും സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്‍ അനുസ്മരണവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ ജില്ലാ പ്രസിഡന്റ് സുഗുണന്‍ ഇരിയയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. ബാബു പെരിങ്ങോത്ത് ഉല്‍ഘടനം ചെയ്തു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്‍സണ്‍ അനുസ്മരണ പ്രഭാഷണവും, തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ് […]
ഹെമാക്‌സ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം സി.പി.ഐ
രാജപുരം /എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അനുവദിച്ച് കള്ളാര്‍ പഞ്ചായത്തിലേയ്ക്ക് കൈമാറിയ ഹൈമാക്‌സ്, മിനിമാക്‌സ് ലൈറ്റുകള്‍ മാസങ്ങളായി കേട് പാടുകള്‍ സംഭവിച്ചു പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഒട്ടേറേ രോഗികള്‍ എത്തിച്ചേരുന്ന താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഹൈമാക് സ് ലൈറ്റുകള്‍, കൊട്ടോടി , കള്ളാര്‍ മിനിമാക്‌സ് ലൈറ്റുകള്‍ എത്രയും വേഗം പ്രവര്‍ത്തന ക്ഷമമാക്കാന്‍ കള്ളാര്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്നും, കള്ളാര്‍ പഞ്ചായത്തിലെ മുഖ്യ വാണിജ്യ കേന്ദ്രമായ പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും സി.പി.ഐ പൂടംകല്ല് […]
ഷയര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണോദ്ഘാടനവും സംരംഭകത്വ പരിശീലന സെമിനാറും സംഘടിപ്പിച്ചു
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നമ്പാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂഴ്‌സര്‍ കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണവും സംരംഭകത്വ സെമിനാറും ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടകയം ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്‍മാന്‍ ബി. രത്‌നാകരന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് ബാനം മുഖ്യ പ്രഭാഷണം നടത്തി. കമ്പനി സി.ഇ.ഒ രജനി മോള്‍ വിജയന്‍ റിപ്പോര്‍ട്ടും സംരംഭകത്വ പരിശിലന സെമിനാര്‍ സഹീര്‍ പി.വി […]
പി.എച്ച്.ഡി നേടിയ അമൃത.വി യ്ക്ക് അഭിനന്ദനങ്ങള്‍
രാജപുരം / ബംഗ്ലൂരുവിലെ സി എസ് ഐ ആര്‍ നാഷണല്‍ എയ്്‌റോസ്‌പേസ് ലബോറട്ടറിയില്‍ നിന്നും ഫിസിക്‌സ്,സോളാറില്‍ കളളാറിലെ അമൃത വി പി.എച്ച്.ഡി നേടി. കളളാര്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറി വേണുഗോപാലന്റെയും വായക്കോടന്‍ വീട്ടില്‍ സതിയുടേയും മകളാണ്. ഇപ്പോള്‍ ഇന്ത്യന്‍ സയന്‍സ് ഇന്‍സ്റ്റി റ്റ്്്യട്ടിലെ സെല്‍സ് ഡിപ്പാര്‍ട്ടുമെന്റ്‌റില്‍ ഫെസിലിറ്റി ടെക്‌നോളജിസ്റ്റായി ജോലി ചെയ്യുന്നു.
കെ.വി. കുമാരന്‍ മാസ്റ്ററിനെ ആദരിച്ച് സന്ദേശംലൈബ്രറി
മാഗ്രാല്‍പുത്തൂര്‍ / 2024 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിവര്‍ത്തനത്തിനുള്ള സമഗ്രസംഭാവനക്കുള്ള അവാര്‍ഡും 2025 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കരസ്ഥമാക്കിയ കെ.വി. കുമാരന്‍ മാസ്റ്ററിനെ ചൗക്കി സന്ദേശം ഗ്രന്ഥാലയം ആദരിച്ചു. ഗ്രന്ഥാലയത്തിനു വേണ്ടി കാസറഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ദാമോദരന്‍ മൊമെന്റോ നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വി. മുകുന്ദന്‍ മാസ്റ്റര്‍, സന്ദേശം വനിതാവേദി സെക്രട്ടറി സന്‍ഫിയ, പി. മുഹമ്മദ് […]