തിരുവനന്തപുരം : നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകീട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രാജ്ഭവനിലാണ് ഇന്ന് രാഷ്ട്രപതിക്ക് താമസമൊരുക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തുന്ന രാഷ്ട്രപതി പ്രത്യേക വാഹനത്തില്‍ സന്നിധാനത്തെത്തും. ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ […]
Author: kcadmin
റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സ്വച്ച് ഭാരത് സ്‌പെഷ്യല്‍ കാമ്പയിന്റെ ഭാഗമായി ശുചീകരണ – ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
റാണിപുരം : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വനം വകുപ്പ്, റാണിപുരം വനസംരക്ഷണ സമിതി എന്നിവരുടെ സഹകരണത്തോടെ നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സ്വച്ച് ഭാരത് സ്‌പെഷ്യല്‍ കാമ്പയിന്റെ ഭാഗമായി ശുചീകരണ – ബോധവല്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം ഓഫീസര്‍ […]
കുടുംബശ്രീ ബാക്ക് ടു ഫാമിലി കോടോം- ബേളൂരിലും തുടക്കമായി
തായന്നൂര്‍:കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി നടപ്പിലക്കുന്ന പദ്ധതി ബാക് ടു ഫാമിലി കോടോം – ബേളൂരില്‍ തുടക്കമായി. സ്ത്രീ ശാക്തീകരണം സുരക്ഷിത ബാല്യം മികവാര്‍ന്ന രക്ഷകര്‍തൃത്വം എന്നി ലക്ഷ്യങ്ങളിലൂന്നിയാണ് പരിപാടി ആവിഷ്‌ക്കരിച്ചുള്ളത്. ജനപ്രതിനിധികള്‍, ആരോഗ്യ സന്നദ്ധപ്രവര്‍ത്തകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നീ വരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലേക്കും എത്തുന്ന സ്ത്രീ ആരോഗ്യ സാക്ഷരത നേട്ടം കൈവരിക്കാനും നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ […]
പെരുതടി സ്‌ക്കൂള്‍,അംഗണ്‍വാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം 23ന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിക്കും
രാജപുരം : പനത്തടി പഞ്ചായത്തിലെ പെരുതടി ഗവ: എല്‍ പി സ്‌ക്കൂള്‍, സ്മാര്‍ട്ട്് അംഗണ്‍വാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1951ലാണ് സ്‌ക്കൂള്‍ ആരംഭിച്ചത്. പൂര്‍ണ്ണമായും എസ്ടി മേഖലയിലെ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളാണിത്. അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ലാതെയിരുന്ന സ്‌ക്കൂളിന് കാസര്‍ഗോഡ് വികസന പാക്കേജില്‍പ്പെടുത്തിയാണ് 73 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 16 ലക്ഷം രൂപ ചെലവഴിച്ച് സ്‌ക്കൂളിന് ചുറ്റുമതിലും നിര്‍മ്മിച്ചു. 30 കുട്ടികളാണ് […]
ബി ജെ പിക്കു ലഭിക്കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കും: മുഖ്യമന്ത്രി
കണ്ണൂര്‍ : മലയാളികള്‍ ബി ജെ പിക്കു നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനാണ് ഉപകരിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ എസ് എസിന്റെ തത്വശാസ്ത്രത്തിനു മേധാവിത്വം ലഭിച്ചാല്‍ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നില്‍ക്കാനാവില്ല. സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയെ വലിയ വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആര്‍ എസ് എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ […]
പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
അമ്പലത്തറ : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 19-ാം വാര്‍ഡിലെ പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്ക് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ നിര്‍മ്മിച്ച വിവിധ പദ്ധതികളായ ടേക്ക് എ ബ്രേക്ക് കെട്ടിടം, ഓപ്പണ്‍ ജിം, കുട്ടികളുടെ പാര്‍ക്ക്, ശലഭപാര്‍ക്ക്, ഓപ്പണ്‍ സ്റ്റേജ്, കളിസ്ഥലം, മീറ്റിംഗ് ഹാള്‍, വായനാമുറി എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പാറപ്പള്ളിയില്‍ ഒരുക്കിയ ഹാപ്പിനെസ്സ് പാര്‍ക്ക്. ഒരു കോടിയോളം രൂപ ചിലവഴിച്ച് പാറപ്പള്ളിയിലൊരുക്കിയ ഹാപ്പിനെസ്സ് പാര്‍ക്ക് വിനോദത്തിനും കായികപരിശീലനത്തിനും വിജ്ഞാനത്തിനുമുള്ള പൊതുഇടമായി മാറുകയാണ്. […]
ബിഹാര്‍ മഹാസഖ്യത്തില്‍ പ്രതിസന്ധി ഒഴിഞ്ഞു; 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തുവിട്ടു
ന്യൂഡല്‍ഹി : ബിഹാര്‍ മഹാസഖ്യത്തില്‍ പ്രതിസന്ധി ഒഴിഞ്ഞതോടെ 143 സ്ഥാനാര്‍ഥികളുടെ പട്ടിക ആര്‍ ജെ ഡി പുറത്തുവിട്ടു. കോണ്‍ഗ്രസ് 53 സീറ്റുകളില്‍ മത്സരിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ അതിനിര്‍ണായക ദിവസമായ ഇന്നാണ് മഹാസഖ്യത്തില്‍ ആര്‍ ജെ ഡി-കോണ്‍ഗ്രസ് തര്‍ക്കമൊഴിഞ്ഞ് പട്ടിക പുറത്തു വന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിന്റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസവും രണ്ടാം ഘട്ടത്തെ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ആര്‍ ജെ ഡി 143 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് പി സി സി […]
തണ്ടപ്പേരിനായി ആറു മാസം വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ലഭിച്ചില്ല; അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി
പാലക്കാട് : വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52) ആണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ആറു മാസമായി കൃഷ്ണസ്വാമി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നും റവന്യു വകുപ്പ് വ്യക്തമാക്കി.
രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തില്‍ കുറവ്; ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തെ കാട്ടാനകളുടെ എണ്ണത്തില്‍ നാലിലൊന്ന് കുറവുണ്ടായതായി ആദ്യമായി ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സര്‍വേയില്‍ കണ്ടെത്തി. വനനശീകരണവും മനുഷ്യനും വന്യമൃഗങ്ങളുമായുളള സംഘര്‍ഷവും മൂലമാണ് കാട്ടാനകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ അഖിലേന്ത്യാ ആന കണക്കെടുപ്പ് റിപ്പോര്‍ട്ട് പ്രകാരം കാട്ടാനകളുടെ എണ്ണം 22,446 ആയി കുറഞ്ഞു . 2017ല്‍ ഇത് ഏകദേശം 29,964 ആയിരുന്നു. 25 ശതമാനം കുറവാണ് കണ്ടെത്തിയിരിക്കുന്നത്. 2021ല്‍ സര്‍വ്വേ ആരംഭിച്ച് ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ വളരെക്കാലമായി […]
ഗുജറാത്തില്‍ മുഴുവന്‍ മന്ത്രിമാരും രാജി വെച്ചു; പുതിയ മന്ത്രിസഭാ വികസനം നാളെ
അഹമ്മദാബാദ് : ഗുജറാത്ത് രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുക്കി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. നാളെ, ചേരുന്ന സുപ്രധാന മന്ത്രിസഭാ വികസനത്തിന് മുന്നോടിയായാണ് കൂട്ടരാജി. അഞ്ച് മുതല്‍ ആറ് വരെ മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ തുടരാന്‍ സാധ്യതയുണ്ട്. ബാക്കിയുള്ള സ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ വരും. വീണ്ടും നിയമിക്കപ്പെടുന്നവരുടെ രാജി ഗവര്‍ണര്‍ക്ക് കൈമാറില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ മാത്രമാണ് നിലവില്‍ തല്‍സ്ഥാനത്ത് തുടരുന്നത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും. ഗാന്ധിനഗറിലെ […]











