LOCAL NEWS

വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം: കിനാനൂർ കരിന്തളം പഞ്ചായത്ത്് സി ഡി എസ ഒന്നാമത്്

അട്ടേങ്ങാനം : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2023 ‘ഒരുമയുടെ പലമ എന്ന പേരിൽ സംഘടിപ്പിച്ച വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം സമാപിച്ചു.ബേളൂർ ജിയുപി സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 198 പോയിറ്റോടെ കിനാനൂർ കരിന്തളം പഞ്ചായത്ത്് സി ഡി എസ് ഒന്നാമതെത്തി. 110 പോയിന്റ് നേടി കോടോം-ബേളൂർ പഞ്ചായത്ത്് രണ്ടാം സ്ഥാനവും,44 പോയിന്റോടെ ഈസ്റ്റ് എളേരി മുന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി […]

LOCAL NEWS

മോഡൽ പ്ലോട്ട് തണ്ണിമത്തൻ വിളവെടുത്തു

കുറ്റിക്കോൽ: കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് മാതൃക കുടുംബശ്രീ സിഡിഎസിന് കീഴിലുളള ഒറ്റമാവുങ്കാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന ധനലക്ഷ്മി ജെൽജി ഗ്രൂപ്പ് കൃഷി ചെയ്ത സിഡിഎസ് മോഡൽ പ്ലോട്ട് തണ്ണിമത്തൻ വിളവെടുപ്പ് കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് സരോജിനി ഒറ്റമാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൻ സി റീന സംസാരിച്ചു. സിഡിഎസ് അംഗം ശ്രീജ ഒറ്റമാവുങ്കാൽ സ്വാഗതവും ആശനന്ദിയും പറഞ്ഞു  

LOCAL NEWS

കഥാപ്രസംഗത്തിന് ഗീതാ നാരായണന് രണ്ടാം സ്ഥാനം

അട്ടേങ്ങാനം : വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ രജത ജൂബിലി വാർഷികത്തോടനുബന്ധിച്ച് നടത്തിയ അരങ്ങ് പരിപാടിയിൽ കഥാപ്രസംഗത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ഗീതാ നാരായണൻ. കള്ളാർ പഞ്ചായത്ത് 11 -ാം വാർഡിലെ പൊൻപുലരി കുടുംബശ്രീ പ്രസിഡണ്ടാണ് ഗീതാ നാരായണൻ.    

DISTRICT NEWS

കാഞ്ഞങ്ങാട്: നഗരസഭയിൽ ഖരമലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൽറ്റേഷൻ മീറ്റിംഗ് നടത്തി

കാഞ്ഞങ്ങാട്: നഗരസഭയിൽ ഖരമലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൽറ്റേഷൻ മീറ്റിംഗ് നടത്തി. ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ. വി. സുജാത നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സരസ്വതി അധ്യക്ഷയായിരുന്നു. മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി. ജോസ് നന്ദിയും പ്രകാശിപ്പിച്ചു. കേരള സർക്കാർ ലോക ബാങ്കിന്റെയും എ.ഐ.ഐ.ബിയുടെയും പിന്തുണയോടെ നടപ്പിലാക്കിവരുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി(KSWMP) യിലൂടെ മുന്നൂറ് മില്യൻ യു. എസ്. ഡോളറിന്റെ പദ്ധതികളാണ് അടുത്ത അഞ്ച് വർഷം […]

LOCAL NEWS

കളിയാട്ട മഹോത്സവം വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.

പൂടംകല്ല്: കരിച്ചേരി വില്ല്യൻ തറവാട് ശ്രീ വട്ടക്കയത്ത് ചാമുണ്ഡേശ്വരി -വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.  

KERALA NEWS

കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ മെയ് 10 നകം പേര് രജിസ്റ്റർ ചെയ്യണം.

പയ്യന്നൂർ : ഉദയം പുരുഷ സ്വയം സഹായ സംഘം സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി മെയ് 21 ന് മാവിച്ചേരിയിൽ വെച്ച് നടത്തുന്ന കണ്ണൂർ – കാസർഗോഡ് ജില്ലാതല കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ മെയ് 10 നകം പേര് രജിസ്റ്റർ ചെയ്യണം. Contact No : 9744178519,9846227650  

NATIONAL NEWS

എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ

മുംബൈ: എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ. വലിയ പ്രതിഷേധങ്ങൾ മഹാരാഷ്ട്രയിൽ ഉടനീളം നടന്നിരുന്നു. ഇതേ തുടർന്നാണ് പവാർ രാജി പിൻവലിച്ചത്. എൻസിപിയിലെ ഉന്നത നേതാക്കളെല്ലാം പവാറിന്റെ രാജിയെ നേരത്തെ തള്ളിയിരുന്നു സുപ്രിയ സുലെയെ അധ്യക്ഷനാക്കാനുള്ള നീക്കവും നടന്നിരുന്നുവെങ്കിലും, പവാർ തിരിച്ചെത്തണമെന്നായിരുന്നു പൊതുവികാരം.വൈകാരികമായ പ്രതിഷേധ പ്രകടനമാണ് സംസ്ഥാനത്ത് നടന്നത്. ഇതേ തുടർന്ന് രാജി പിൻവലിക്കുന്ന കാര്യം ചിന്തിക്കാമെന്ന് പവാര് അറിയിച്ചിരുന്നു. നേരത്തെ പാർട്ടിയിലെ സഹപ്രവർത്തകരോട് അധ്യക്ഷൻ സ്ഥാനത്ത് തുടരുന്ന കാര്യം ആലോചിക്കാൻ തനിക്ക് […]

LOCAL NEWS

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്

പാണത്തൂർ : പണത്തൂർ പി എച്ച് സിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ലാബ് ഡെക്‌നീഷ്യന്റെ (Bsc MLT-1) ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. 10ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിൽ വെച്ച് കൂടികാഴ്ച നടക്കും. നിയമനം തികച്ചും താല്ക്കാലികം ആയിരിക്കും. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.  

LOCAL NEWS

എൻഡോസൾഫാൻ ദുരിതബാധിതൻ പാണത്തൂരിലെ ബാസിൽ മോന് ടിൽറ്റിങ് ബെഡ്,കിടക്ക എന്നിവ നൽകി

പാണത്തൂർ: തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലംബം ചാരിറ്റബിൾ സൊസൈറ്റി എൻഡോസൾഫാൻ ദുരിതബാധിതനായ പാണത്തൂരിലെ ബാസിൽ മോന് ടിൽറ്റിങ് ബെഡ്,കിടക്ക എന്നിവ നൽകി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് വിതരണം ചെയ്തു.ചാരിറ്റബിൾ സൊസൈറ്റി ജില്ലാ കോഓഡിനേറ്റർ ടോം സൺ ടേം അധ്യക്ഷത വഹിച്ചു.  

LOCAL NEWS

മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയ്യതികളിൽ

പനത്തടി: റാണിപുരം മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ നടക്കും. മെയ് 6 ന് വൈകിട്ട് 5 മണിക്ക് കലശം വയ്ക്കൽ, 6 മണിക്ക ്തെയ്യം കൂടൽ, 8 മണിക്ക് കുളിച്ച് തോറ്റം, 9 മണിക്ക് വീരൻ തെയ്യം. മെയ് 7 ന് രാവിലെ 5.30 ന് പൂവത്താൻ തെയ്യം, 10 മണിക്ക് വിഷ്ണുമൂർത്തി, കൊറത്തി തെയ്യങ്ങൾ, 12.30 ന് അന്നദാനം, 2 മണിക്ക് കരിംചാമുണ്ഡി, തുടർന്ന് ഗുളികൻ തെയ്യം.