സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിൽ ‘മോഖ’ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ കനത്തേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് അർദ്ധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി ( Severe Cyclonic Storm) മാറാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെയോടെ ദിശ മാറി വടക്ക് – വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ അതി […]
Author: kcadmin
കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു
കുറ്റിക്കോൽ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ വീണ്ടും തിരഞ്ഞെടുത്തു കുറ്റിക്കോൽ: കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി എ. മാധവൻ കളക്കരയെ രണ്ടാം തവണയും തിരഞ്ഞെടുത്തു. ബുധനാഴ്ച ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കാസറഗോഡ് ഡിവിഷൻ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ സ്ഥാനമേറ്റെടുത്തു. ഇദ്ദേഹം ദീർഘകാലം ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. പി.വേണുഗോപാലൻ, എം ഗംഗാധരൻ, ടി ശശിധരൻ, മണികണ്ഠൻ എന്നിവരാണ് മറ്റു അംഗങ്ങൾ. ക്ഷേത്ര വികസന സമിതിയംഗങ്ങൾ, മാതൃ […]
രചനയുടെ മാധുര്യം നിറഞ്ഞ വേനൽ മധുരം
പാണത്തൂർ : ഹോസ്ദുർഗ് ബി.ആർ സി യുടെ നേതൃത്വത്തിൽ പാണത്തൂർ പട്ടുവം പ്രതിഭാ കേന്ദ്രത്തിൽ വേനൽ മധുരം സർഗാത്മക ക്യാമ്പ് നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി ഇരുപത് കുട്ടികൾ പങ്കെടുത്തു. പത്ത് ദിവസത്തെ ക്യാമ്പിനൊടുവിൽ കുട്ടികൾ രചിച്ച കഥ, കവിത, നാടകം എന്നിവയുടെ പുസ്തകങ്ങൾ തയ്യാറാക്കി. ക്യാമ്പിന്റെ സമാപനം പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സുപ്രീയ ശിവദാസ് അധ്യക്ഷത വഹിച്ചു അമീർ പള്ളിക്കാൽ മുഖ്യാതിഥിയായി രാധാകൃഷ്ണ ഗൗഡ, സ്റ്റാൻലി പാണത്തൂർ, […]
പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി മുതൽ ചെറുപനത്തടി വരെ പാതയോര ശുചീകരണ പ്രവർത്തനം നടത്തി
പാണത്തൂർ: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനത്തടി മുതൽ ചെറുപനത്തടി വരെ പാതയോര ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ സ്നേഹ, ആശ വർക്ക്ര് ഷൈജ, ഹരിത സേന കൺസോർഷ്യ സെക്രട്ടറി സ്‌നേഹി ഷാജി, ലത സുനിൽ, ലൈസ പ്രിൻസ്, രേഖ സുരേഷ് എന്നിവർ നേതൃത്വം നൽക
എ.കെ. എസ് ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കൻ മേഖല വാഹന ജാഥയ്ക്ക് ഒടയഞ്ചാലിൽ ആവേശകരമായ സ്വീകരണം നൽകി
ഒടയംചാൽ : കേന്ദ്ര സർക്കാരിന്റെ ആദിവാസി വിരുദ്ധ നിലപാടിനെതിരെ,രാജ്യത്തെ ദളിത് പീഡനം അവസാനിപ്പിക്കുക സർക്കാർ സർവ്വീസിലെ സംവരണം വർദ്ധിപ്പിക്കണം, ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകുക തുടങ്ങിയ മുദ്രാവാക്യമുയർത്തി എ.കെ. എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വടക്കൻ മേഖല വാഹന ജാഥയ്ക്ക് ഒടയഞ്ചാലിൽ ആവേശകരമായ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ഒ.ആർ കേളു എം എൽ എ, ജാഥ മാനേജർ എം.സി മാധവൻ, ജാഥാംഗങ്ങളായ കെ.കെ ബാബു, പി.കെ […]
Poll Of Exit Poll: സർവ്വേകളിൽ ലീഡ് കോൺഗ്രസിന്: ബിജെപിക്കും പ്രതീക്ഷകൾ
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻ തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ഏഴ് സർവ്വേകളിൽ അഞ്ചെണ്ണമാണ് കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നത്. ചിലത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് അവകാശപ്പെടുമ്പോൾ മറ്റ് ചിലത് കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നൽകുന്നു. അതേസമയം ബി ജെ പി വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന് അഭിപ്രായപ്പെടുന്നത് രണ്ട് സർവ്വേകൾ മാത്രമാണ്. എല്ലാ സർവ്വേകളും തൂക്ക് സഭയ്ക്കുള്ള സാധ്യതകൾ തുറന്നിടുണ്ട് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന് ഏറ്റവും […]
ഇഎം.എസ്സ് സ്്മാരക മിനി കോൺഫറൻസ് ഹാൾ നാടിന് സമർപ്പിച്ചു
നീലേശ്വരം: കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസിനെ ജയിപ്പിച്ച നീലേശ്വരം അദ്ദേഹത്തിന് സമർപ്പിക്കുന്ന ആദരാഞ്ജലിയും സ്മാരകവുമാണ് ഇ.എം.എസിന്റെ നാമധേയത്തിലുള്ള പുതിയ നഗരസഭാ കോൺഫറൻസ് ഹാളെന്ന് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. മാലിന്യമുക്ത കേരളം കെട്ടിപ്പടുക്കുന്നതിനായി ജനപ്രതിധികളും ഉദ്യോഗസ്ഥ വിഭാഗവും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. തൃക്കരിപ്പൂർ നിയോജക മണ്ഡലം എം.എൽ.എ .എം രാജഗോപാലൻറെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നീലേശ്വരം കോട്ടപ്പുറത്ത് നിർമ്മിച്ച മിനി കോൺഫറൻസ് […]
ഡൽഹിയിൽ നീതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്
കാഞ്ഞങ്ങാട്: ഡൽഹിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപെട്ടുകൊണ്ട് നീതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റന്റിൽ നടന്ന യോഗം മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സി ശ്യാമളയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സിന്ധു, സേവാദൾ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ, സുകുമാരി ഉദുമ, പ്രേമ, […]
ക്ലീൻ കള്ളാറിന്റെ ഭാഗമായി പതിമൂന്നാം വാർഡിന്റെ പരിധിയിൽപ്പെട്ട കൊട്ടോടി മുതൽ ചക്ക് മുക്ക് വരെയുള്ള റോഡിന്റെ ഇരുവശത്തുമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ ശേഖരിച്ചു
കൊട്ടോടി : ക്ലീൻ കള്ളാർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായികള്ളാർ പഞ്ചായത്തിലെപതിമൂന്നാം വാർഡ്മെമ്പർ ജോസ് പുതുശ്ശേരികാലായുടെ നേതൃത്വത്തിൽവാർഡിന്റെപരിധിയിൽ പെട്ട കൊട്ടോടി മുതൽ ചക്ക് മുക്ക് വരെയുള്ള റോഡിന്റെഇരുവശത്തും വലിച്ചെറിഞ്ഞപ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൊതുപ്രവർത്തകരും കുടുംബശ്രീഅംഗങ്ങളും . ഹരിതകർമ്മ സേന അംഗങ്ങളും ശേഖരിച്ചു. അബ്ദുള്ള ,രത്നാകരൻ, ടി.മനോജ് ,സുലൈമാൻ ,ബാബു,കുഞ്ഞിരാമൻ ,ആശാവർക്കർ വിമല, ഉഷ കാഞ്ഞിരത്തടി .ബിന്ദു.അനിത,ശ്യാമള എന്നിവർ നേതൃത്വം നൽകി.











