LOCAL NEWS

കളിയാട്ട മഹോത്സവം വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.

പൂടംകല്ല്: കരിച്ചേരി വില്ല്യൻ തറവാട് ശ്രീ വട്ടക്കയത്ത് ചാമുണ്ഡേശ്വരി -വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം വിവിധ പരിപാടികളോടെ ഇന്നും നാളെയുമായി നടക്കും.  

KERALA NEWS

കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ മെയ് 10 നകം പേര് രജിസ്റ്റർ ചെയ്യണം.

പയ്യന്നൂർ : ഉദയം പുരുഷ സ്വയം സഹായ സംഘം സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി മെയ് 21 ന് മാവിച്ചേരിയിൽ വെച്ച് നടത്തുന്ന കണ്ണൂർ – കാസർഗോഡ് ജില്ലാതല കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ മെയ് 10 നകം പേര് രജിസ്റ്റർ ചെയ്യണം. Contact No : 9744178519,9846227650  

NATIONAL NEWS

എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ

മുംബൈ: എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ. വലിയ പ്രതിഷേധങ്ങൾ മഹാരാഷ്ട്രയിൽ ഉടനീളം നടന്നിരുന്നു. ഇതേ തുടർന്നാണ് പവാർ രാജി പിൻവലിച്ചത്. എൻസിപിയിലെ ഉന്നത നേതാക്കളെല്ലാം പവാറിന്റെ രാജിയെ നേരത്തെ തള്ളിയിരുന്നു സുപ്രിയ സുലെയെ അധ്യക്ഷനാക്കാനുള്ള നീക്കവും നടന്നിരുന്നുവെങ്കിലും, പവാർ തിരിച്ചെത്തണമെന്നായിരുന്നു പൊതുവികാരം.വൈകാരികമായ പ്രതിഷേധ പ്രകടനമാണ് സംസ്ഥാനത്ത് നടന്നത്. ഇതേ തുടർന്ന് രാജി പിൻവലിക്കുന്ന കാര്യം ചിന്തിക്കാമെന്ന് പവാര് അറിയിച്ചിരുന്നു. നേരത്തെ പാർട്ടിയിലെ സഹപ്രവർത്തകരോട് അധ്യക്ഷൻ സ്ഥാനത്ത് തുടരുന്ന കാര്യം ആലോചിക്കാൻ തനിക്ക് […]

LOCAL NEWS

മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്

പാണത്തൂർ : പണത്തൂർ പി എച്ച് സിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ലാബ് ഡെക്‌നീഷ്യന്റെ (Bsc MLT-1) ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. 10ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ആശുപത്രിയിൽ വെച്ച് കൂടികാഴ്ച നടക്കും. നിയമനം തികച്ചും താല്ക്കാലികം ആയിരിക്കും. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.  

LOCAL NEWS

എൻഡോസൾഫാൻ ദുരിതബാധിതൻ പാണത്തൂരിലെ ബാസിൽ മോന് ടിൽറ്റിങ് ബെഡ്,കിടക്ക എന്നിവ നൽകി

പാണത്തൂർ: തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലംബം ചാരിറ്റബിൾ സൊസൈറ്റി എൻഡോസൾഫാൻ ദുരിതബാധിതനായ പാണത്തൂരിലെ ബാസിൽ മോന് ടിൽറ്റിങ് ബെഡ്,കിടക്ക എന്നിവ നൽകി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് വിതരണം ചെയ്തു.ചാരിറ്റബിൾ സൊസൈറ്റി ജില്ലാ കോഓഡിനേറ്റർ ടോം സൺ ടേം അധ്യക്ഷത വഹിച്ചു.  

LOCAL NEWS

മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയ്യതികളിൽ

പനത്തടി: റാണിപുരം മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ നടക്കും. മെയ് 6 ന് വൈകിട്ട് 5 മണിക്ക് കലശം വയ്ക്കൽ, 6 മണിക്ക ്തെയ്യം കൂടൽ, 8 മണിക്ക് കുളിച്ച് തോറ്റം, 9 മണിക്ക് വീരൻ തെയ്യം. മെയ് 7 ന് രാവിലെ 5.30 ന് പൂവത്താൻ തെയ്യം, 10 മണിക്ക് വിഷ്ണുമൂർത്തി, കൊറത്തി തെയ്യങ്ങൾ, 12.30 ന് അന്നദാനം, 2 മണിക്ക് കരിംചാമുണ്ഡി, തുടർന്ന് ഗുളികൻ തെയ്യം.

LOCAL NEWS

സർക്കാറിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഒപ്പമുണ്ട് ഉറപ്പാണ് എന്ന ടാഗ് ലൈനോട് കൂടി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു

ഒടയംചാൽ : സർക്കാറിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഒപ്പമുണ്ട് ഉറപ്പാണ് എന്ന ടാഗ്് ലൈനോട് കൂടി കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.ദാമോദരൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ.കെ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ, അസി.സെക്രട്ടറി ഷൈജു.ടി ജനപ്രതിനിധികളായ ഇ.ബാലകൃഷ്ണൻ, കുഞ്ഞിക്കൃഷ്ണൻ കെ.എം, നിഷ, ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ച് […]

DISTRICT NEWS

മാലിന്യ നിർമ്മാർജ്ജനത്തിന് കൂട്ടായ ഇടപെടൽ വേണം: എം.രാജഗോപാലൻ എം.എൽ.എ

കാസർകോട് : നമ്മുടെ നാട്ടിൽ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാക്കാൻ നാം ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് എം.രാജഗോപാലൻ എം.എൽ.എ. കാസർകോട് നവ കേരളത്തിന്റെ ഹരിത കവാടം മാലിന്യ സംസ്‌കരണ രംഗത്തെ ഇടപെടലുകൾ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത വിഭാഗം ജനങ്ങളും മാലിന്യ നിർമാർജന പ്രവർത്തനത്തിൽ വ്യാപൃതരായാൽ മാത്രമ പൂർണതോതിലുള്ള മാലിന്യനിർമാർജനം നടപ്പിലാകുകയുള്ളു. സമൂഹവും നാടും മാലിന്യമുക്തമാക്കുന്നതിനു മുന്നോടിയായി നമ്മുടെ മനസ് മാലിന്യമുക്തമാക്കണം. ഈ ലക്ഷ്യത്തിലൂന്നിവേണം ബോധവത്കരണപ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ. നമ്മുടെ മാലിന്യ നിർമാർജനത്തിലെ പോരായ്മകൾ ടൂറിസം […]