രാജപുരം: വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങൾ ശേഖരിച്ചു വായനശാലയ്ക്ക് നൽകി മാതൃകയായി കെ സി വൈ എൽ രാജപുരം യൂണിറ്റ്. മലയോരത്തെ വീടുകളിൽ ഗൃഹസന്ദർശനം നടത്തിയും അല്ലാതെയും പഴയതും, പുതിയതുമായ നിരവധി പുസ്തകങ്ങൾ ശേഖരിച്ചു പ്രദേശത്തെ ഓർമ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് നൽകി ഒരു കൂട്ടം യുവാക്കൾ. രാജപുരം തീരുകുടുംബ ദേവാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കെ സി വൈ എൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ യൂണിറ്റ് പ്രസിഡന്റ് റോബിൻ ബേബി വായനശാല സെക്രട്ടറി എ […]
Author: kcadmin
ആലുവയിൽ അതിഥി തൊഴിലാളിയാൽ കൊലചെയ്യപെട്ട അഞ്ചു വയസ്സുകാരിചാന്ദിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊട്ടോടി ഛത്രപതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊട്ടോടി ടൗണിൽ മൗനജാഥ നടത്തി
കൊട്ടോടി : ആലുവയിൽ അതിഥി തൊഴിലാളിയാൽ കൊലചെയ്യപെട്ട അഞ്ചു വയസ്സുകാരിചാന്ദിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊട്ടോടി ഛത്രപതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊട്ടോടി ടൗണിൽ മൗനജാഥ നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ക്ലബ് പ്രസിഡന്റ് പ്രദീപ് മഞ്ഞങ്ങാനം അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ബാലചന്ദ്രൻ കൊട്ടോടി എന്നിവർ പ്രസംഗിച്ചു. ചാന്ദിനിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനനടത്തി.
കൊട്ടോടി ചീമുളളടുക്കത്തെ തറക്കുന്നേൽ കുര്യൻ (കുട്ടിചേട്ടൻ 88) നിര്യാതനായി
കൊട്ടോടി : കൊട്ടോടി ചീമുളളടുക്കത്തെ തറക്കുന്നേൽ കുര്യൻ (കുട്ടിചേട്ടൻ 88) നിര്യാതനായി. സംസ്‌ക്കാരം നാളെ വൈകുന്നേരം 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസമ്മ . മക്കൾ: ഗ്രേസി (ബോംബേ), ബേബി (കൊട്ടോടി), വത്സമ്മ (കോളിച്ചാൽ), ബെന്നി (തട്ടുമ്മൽ). മരുമക്കൾ : സ്‌ക്കറിയ, മിനി, ബേബി, ഷേർളി
രാജീവ് ജനശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദവ് സംഘടിപ്പിച്ചു. അഡ്വ. ഷീജ ഉമ്മൻചാണ്ടി മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണം ചെയ്തു.
ചുള്ളിക്കര : രാജീവ് ജനശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടോംം ബേളൂർ പഞ്ചായത്ത് 6-ാം വാർഡിലെയും ചുള്ളിക്കര പ്രദേശത്തെയും കഴിഞ്ഞവർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ജില്ലാ സംസ്ഥാനതലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനർഹരായ കുട്ടികളെയും ആറാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു. ജനശ്രീ യൂണിറ്റ് ചെയർമാൻ ടോമി പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ അഡ്വ. ഷീജ ഉമ്മൻചാണ്ടി മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. […]
ഉദയപുരം കൂരാമ്പുഴയിലെ കരിച്ചേരി കൃഷ്ണൻ നായർ (87)അന്തരിച്ചു
ഉദയപുരം: ഉദയപുരം കൂരാമ്പുഴയിലെ കരിച്ചേരി കൃഷ്ണൻ നായർ (87)അന്തരിച്ചു. കൊളത്തൂർ നടുവിൽ വീട് കരിച്ചേരി തറവാട് കാരണവരായിരുന്നു. ഭാര്യ മാവില ലീലാമണി .മക്കൾ വേണുഗോപാലൻ (ജില്ല മലേറിയ ഓഫീസർ ഇൻ ചാർജ്) കനകവല്ലി (പീപ്പിൾസ് കോളേജ് ), ബാലചന്ദ്രൻ മരുമക്കൾ സൗമ്യ വേണുഗോപാൽ, ഗംഗാധരൻ മുന്നാട്, അംബിക ദേവി.സഹോദരങ്ങൾ – നാരായണി താന്നിയടി.,രാഘവൻ നായർ കല്ലി യോട്ട് , ലക്ഷ്മി പെരിയ , സരോജിനിമുന്നാട്, കമലാക്ഷി കുണ്ടുച്ചി, കരുണാകരൻ നായർ മുന്നാട്, രത്‌നാകരൻ നായർ കൂരാമ്പുഴ, കുഞ്ഞമ്പു […]
ബളാംതോട ്ജി എച്ച് എസ് എസിൽ ശിശുസൗഹൃദ ഫർണിച്ചറുകൾ, പുറംവാതിൽ കളിയുപകരണങ്ങൾ പഠന സഹായിയായി ബാല ബിൽഡിംഗ് എന്നിവയുടെ ഉദ്ഘാടനം നടത്തി
പനത്തടി : ഹോസ്ദുർഗ് ബി ആർ സിയുടെ കീഴിൽ ബളാംതോട ്ജി എച്ച് എസ് എസിൽ ശിശുസൗഹൃദ ഫർണിച്ചറുകൾ, പുറംവാതിൽകളിയുപകരണങ്ങൾ പഠന സഹായിയായി ബാല ബിൽഡിംഗ് എന്നിവയുടെ ഉദ്ഘാടനം പ്രീ പ്രൈമറി മലർവാടിയിൽ വച്ചു നടന്നു. പിടിഎ പ്രസിഡണ്ട് വേണു കെ. എൻ അധ്യക്ഷത വഹിച്ചു.. പി. എം കുര്വാക്കോസ് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ കെ . കെ . വേണുഗോപാൽ മദർ പി ടി എ പ്രസിഡന്റ് ജയശ്രീ ദിനേശ് പി ടി എ വൈസ് […]
കൊട്ടോടി ഗ്രാഡിപള്ള പരേതനായ കോടോത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പുല്ലായിക്കൊടി പാർവ്വതി അമ്മ നിര്യാതയായി
രാജപുരം: കൊട്ടോടി ഗ്രാഡിപള്ള പരേതനായ കോടോത്ത് കുഞ്ഞമ്പു നായരുടെ ഭാര്യ പുല്ലായിക്കൊടി പാർവ്വതി അമ്മ (96) നിര്യാതയായി. മക്കൾ : പി. കുഞ്ഞമ്പു നായർ (ഗ്രാഡിപള്ള), പി.ദാമോദരൻ നായർ (റിട്ടയേഡ് അധ്യാപകൻ കാഞ്ഞങ്ങാട്) പി കമലാക്ഷി (കാടകം), പരേതരായ മാധവൻ നായർ, പ്രഭാകരൻ നായർ, ഓമന. മരുമക്കൾ : ലക്ഷ്മി അമ്മ, ശ്രീദേവി, സുശീല, രാജലക്ഷ്മി, കെ.എൻ മോഹനൻ നമ്പ്യാർ (റിട്ടേ .പോസ്റ്റ് മാസ്റ്റർ കാറഡുക്ക), പരേതനായ പി കുമാരൻ നായർ (പോസ്റ്റൽ സൂപ്രണ്ട് കാസറഗോഡ്).
പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി : സർക്കാർ അലംഭാവത്തിൽ പ്രതിഷേധിച്ച് വഞ്ചനാദിനം ആചരിച്ചു
രാജപുരം :പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം മേഖല കമ്മിറ്റി തിങ്കളാഴ്ച വഞ്ചനാദിനമായി ആചരിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കെ.ജ.യു വർഷങ്ങളായുള്ള ആവശ്യപ്പെട്ട് വരികയാണ്. ആവശ്യം അംഗീകരിക്കാത്ത സർക്കാർ നിലപാടിനെതിരെയുണ് ജൂലായ് 24 വഞ്ചനാ ദിനമായി ആചരിച്ചത്. മേഖലാ പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ജി.ശിവദാസൻ, പ്രസ് ഫോറം സെക്രട്ടറി സുരേഷ് […]
കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കണം: ആവശ്യവുമായി കേന്ദ്ര മന്ത്രിക്ക് നിവേദനം
ദേശീയ പാത നിർമ്മാണ വേളയിൽ തന്നെ കണ്ണൂർ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. എംപിമാരായ എളമരം കരീം, വി ശിവദാസൻ, ജോസ് കെ മാണി, ജോൺ ബ്രിട്ടാസ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മാത്യു കുന്നപ്പള്ളി തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിൽ, 6 വരികളിലായി ദേശീയ പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ പ്രാദേശികമായി പല […]
മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്; അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി
സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാ സാധനങ്ങളും സ്റ്റോക്ക് ഉണ്ടെന്നും അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്നും ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ-ഇൻ പരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതിക്ക് മറുപടി പറയവെയാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഒന്നും ഇല്ലെന്ന ചില മാധ്യമങ്ങളിലെ വാർത്ത ശരിയല്ല. മാസാവസാനത്തോടെ ചില സാധനങ്ങൾ സാധാരണഗതിയിൽ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോഴും സംഭവിച്ചിട്ടുള്ളത്. അടുത്ത ആഴ്ച, […]











