DISTRICT NEWS

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു

അട്ടേങ്ങാനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടാം ദിവസം ഭാവി പ്രവർത്തന രേഖ. കേന്ദ്ര നിർവ്വഹക സമിതി അംഗം വിനോദ് കണ്ണൂർ അവതരിപ്പിച്ചു BG VS പ്രസിഡന്റ്, Dr. സി.രാമകൃഷ്ണൻ , IRTC – PlU സെക്രട്ടറി എ എം ബാലകൃഷ്ണൻ , പ്രെഫ.എം ഗോപാലൻ, വിവി ശാന്ത ടീച്ചർ, കെ എം . കുഞ്ഞിക്കണ്ണൻ, എം രമേശൻ , സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ, വൈസ് ചെയർമാൻ എച്ച് നാഗേഷ്, […]

LOCAL NEWS

തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

തായന്നൂർ:തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. കൂളിമാവ് കലയന്തടത്തെപരേതനായ വറോട്ടിയുടെ മകൻ കെ.വി സുരേഷ് (50) ആണ് മരിച്ചത്. മരം കയറ്റി ഇറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: ലത .മക്കൾ: സാന്ദ്ര, സായന്ത്.സഹോദരങ്ങൾ: ചന്ദ്രൻ ,ലക്ഷ്മി ,മിനി ,തങ്കമണി,കാർത്ത്യായനി.

LOCAL NEWS

‘നീ എന്റെ സൂര്യൻ ‘എന്ന കവിതാ സമാഹാരം ഏറ്റു വാങ്ങി

ചുള്ളിക്കര: പയ്യച്ചേരിയിലെ ആലീസ് തോമസ് എഴുതിയ ‘ നീ എന്റെ സൂര്യൻ ‘എന്ന കവിതാ സമാഹാരം ലൈബ്രറിയിലേക്ക് മുൻ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ ആലീസ് ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. കെ.മോഹനൻ,കെ.വി ഷാബു,എ.ഡി.ജോസുകുട്ടി,പി.നാരായണൻ എന്നിവർ സംബന്ധിച്ചു.    

LOCAL NEWS

ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ 1986-87 ബാച്ച് സൗഹൃദ സംഗമം സംഘടിപ്പിച്ചു

രാജപുരം: ഹോളിഫാമിലി ഹയർസെക്കണ്ടറി സ്്ക്കൂൾ 1986-87 ബാച്ച് 36 വർഷത്തിനൂശേഷം ഒത്തുചേർന്നു.സംഗമം സ്‌ക്കൂൾ മാനേജർ ഫാ.ജോർജ്ജ്് പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.എം കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറി ഡയറക്ടർ വി.സാജൻ,ഡെപ്യൂട്ടി തഹസീൽദാർ ബി.രാമു,വി.മണി, ജോയി പെരുമാണൂർ,അലോണ ബിജു,സോണി ജോസഫ്,മോളി ജോസഫ്് എന്നിവർ പ്രസംഗിച്ചു. 86-87 ബാച്ചിനെ പഠിപ്പിച്ച അധ്യാപകരായ കെ.ടി മത്തായി,എൽസമ്മ,എ.എൽ തോമസ്,പീറ്റർ,ഏലിക്കുട്ടി എന്നിവരെ ആദരിച്ചു.  

LOCAL NEWS

കുട്ടികൾക്ക് ശാസ്ത്രീയമായി ഫുട്‌ബോൾ പരിശീലനം: അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നാളെ ജോൺ ബ്രിട്ടാസ് എ പി നിർവഹിക്കും

മാത്തിൽ: കുട്ടികൾക്ക് ശാസ്ത്രീയമായി ഫുട്‌ബോൾ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ മാത്തിൽ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ഫുട്‌ബോൾ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകുന്നേരം 4 30 ന് മാത്തിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജോൺ ബ്രിട്ടാസ് എ പി നിർവഹിക്കും . അക്കാദമിയിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുക്കുന്ന ഘോഷയാത്ര മാത്തിൽ എസ് ബി ഐ യുടെ സമീപത്തുനിന്ന് ആരംഭിച്ച് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് ഉദ്ഘാടന പരിപാടി ഓഡിറ്റോറിയത്തിൽ നടക്കും ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ വി വി […]

LOCAL NEWS

കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കര നാരായണ ഭട്ട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ ജയ സൂരൃൻക്ലാസെടുത്തു.

LOCAL NEWS

കൊട്ടോടിയിൽ ചെക്ക് ഡാം: എം എൽ എ വിളിച്ച യോഗം 17ന്; പ്രതീക്ഷയോടെ നാട്ടുകാർ

ചുളളിക്കര: വരൾച്ച ഏറെ രൂക്ഷമാകുന്ന ഘട്ടത്തിൽ കൊട്ടോടിയിലെയും പരിസരപ്രദേശങ്ങളിലേയും കുടിവെളള ക്ഷാമത്തിനും കൃഷിക്കും ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് കൊട്ടോടിയിൽ ചെക്ക് ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം. ഈ ആവശ്യമുന്നയിച്ച് നാട്ടുകാർ ആക്ഷൻ കമ്മറ്റി രുപീകരിച്ച് എം എൽ എ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്. 17ന് എം എൽ എ കാഞ്ഞങ്ങാട്ട് വിളിച്ചുചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നറിയുന്നു.എം എൽ എ,വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ,പദ്ധതിപ്രദേശത്തെ പഞ്ചായത്തംഗങ്ങൾ എന്നിവർ […]

KERALA NEWS

പഴയങ്ങാടിയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

പഴയങ്ങാടി: എം ഡി എം എ വിൽപ്പനയിലെ മുഖ്യ കണ്ണിയായ യുവാവിനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മാട്ടൂൽ സെന്ററിൽ താമസിക്കുന്ന പ്രബിൻ സി ഹരീഷ് എന്നയാളെയാണ് പഴയങ്ങാടി ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10:15 മണിയോടെ മാട്ടൂൽ പെറ്റ് സ്റ്റേഷൻനു സമീപത്തുള്ള ബീച്ച് റോഡിൽ വച്ചാണ് 920 മില്ലി ഗ്രാംഎംഡിഎംഎ യുമായി പ്രതി പിടിയിലായത്്. […]

NATIONAL NEWS

കർണാടക ഫലം: ‘വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്‌നേഹത്തിന്റെ കട തുറന്നു’, ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ

കർണാടക ഫലം: ‘വെറുപ്പിന്റെ കമ്പോളം അടപ്പിച്ചു, സ്‌നേഹത്തിന്റെ കട തുറന്നു’, ജനത്തിന് നന്ദി പറഞ്ഞ് രാഹുൽ ദില്ലി: കർണാടകയിൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും കർണാടകത്തിലെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച നേതാക്കൾക്കും അഭിനന്ദനം അറിയിക്കുന്നതായും നന്ദി പറയുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. ”കർണാടക തിരഞ്ഞെടുപ്പിൽ ഒരു വശത്ത് ക്രോണി ക്യാപിറ്റലിസത്തിന്റെ കരുത്തായിരുന്നു. മറുവശത്ത് പാവപ്പെട്ട ആളുകളായിരുന്നു കരുത്ത്. ദില്ലി എഐസിസി ആസ്ഥാനത്ത് വെച്ചാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ […]

LOCAL NEWS

കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ ശിലാന്യാസ കർമ്മം നിർവ്വഹിച്ച

ബന്തടുക്ക: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ ശിലാന്യാസ കർമ്മം നിർവ്വഹിച്ചു. സംപൂജൃ സ്വാമി വിവിക്താനന്ദ സരസ്വതിയാണ് ശിലാന്യാസ കർമ്മം നിർവ്വഹിച്ചത്. തുടർന്ന് അദ്ദേഹം അനുഗ്രഹ പ്രഭാഷണംനടത്തി. ക്ഷേത്രം പ്രസിഡന്റ്് എ സി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. പി എം രാമചന്ദ്രൻ സ്വാഗതവും മധുസൂദനൻ പളളക്കാട് നന്ദിയും പറഞ്ഞു.