പാറപ്പള്ളി: കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ വികസന രേഖ 2020-25 ‘കയ്യൊപ്പ്’ ഒരു മെമ്പറുടെ ഡയറി എന്ന പേരില്‍ പാറപ്പള്ളി ഹാപ്പിനെസ്സ് പാര്‍ക്കില്‍ ഒരുക്കിയ സ്‌നേഹ സംഗമത്തില്‍ പുറത്തിറക്കി. മാധ്യമപ്രവര്‍ത്തകന്‍ സുരേഷ് കൂക്കള്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ പി. നാരായണന് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ നാരായണന്‍ അമ്പലത്തറ അദ്ധ്യക്ഷതവഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ ത്രിതല പഞ്ചായത്ത് എന്നിവ മുഖാന്തിരം റോഡിന് 332 ലക്ഷവും മറ്റു പ്രവര്‍ത്തികള്‍ക്ക് 251.23 ലക്ഷവും ഭവന, പുനരുദ്ധാരണ പദ്ധതികള്‍ക്ക് 81.50 ലക്ഷവും […]
Author: kcadmin
ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് ചാടി; 52കാരന് ഗുരുതര പരുക്ക്
മാള: ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് ചാടിയ യാത്രക്കാരന് ഗുരുതര പരുക്ക്. കൊരട്ടി സ്വദേശി ജയ്ജു (52)വിനാണ് പരുക്കേറ്റത്. മേലടൂരില്‍ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സംഭവം. അന്നമനടയില്‍ നിന്നും തൃപ്രയാറിലേക്ക് പോകുന്ന സ്വകാര്യ ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്നും യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്തപ്പോഴായിരുന്നു സംഭവം. സീറ്റില്‍ നിന്നും എഴുന്നേറ്റ ജയ്ജു പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇറങ്ങണമെന്നോ ബസ് നിര്‍ത്താനോ ആവശ്യപ്പെടാതെ മുന്‍വാതിലിലൂടെയാണ് പുറത്തേക്ക് ചാടിയത്. തുടര്‍ന്ന് യാത്രക്കാരന്‍ റോഡിലേക്ക് വീണതോടെ ബസ് നിര്‍ത്തുകയായിരുന്നു. […]
ഹോസ്ദുര്‍ഗ് താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ പനത്തടി മേഖലാ സമ്മേളനം ഞായറാഴ്ച
രാജപുരം : നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കരയോഗതലങ്ങളില്‍ എത്തിക്കുന്നതിനായി ഹോസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ പനത്തടി മേഖലയിലെ 16 കരയോഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള മേഖലാ സമ്മേളനം 2025 നവംബര്‍ 9 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മന്നംനഗറില്‍ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച് നടക്കും. രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍ തുടര്‍ന്ന് ബളാംതോട് ടൗണിന്‍ നിന്ന് മന്നം നഗറിലേക്ക് വര്‍ണ്ണ ശമ്പളമായ ഘോഷയാത്ര തുടര്‍ന്ന്എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് […]
സീനിയര്‍ സിറ്റിസണ്‍സ് ഫോറം വാര്‍ഷ്ിക സമ്മേളനം നാളെ
ബളാംതോട്: കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം ബളാംതോട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സഹൃദയ ക്ലബില്‍ നടക്കും. സംഘടനാ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര്‍ സൂര്യനാരായണഭട്ട് ഉദ്ഘാടനം ചെയ്യും.വി.കൃഷ്ണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും.കെ.മണി, തോമസ്ടി.തയ്യില്‍,കൂക്കള്‍ രാഘവന്‍,അഡ്വ.അംബികാസൂനു, കെ.കൃഷ്ണന്‍കുട്ടി, ശ്യാമള കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രാഥമിക സന്നദ്ധ പ്രതികരണ സേന പരിശീലനം തുടങ്ങി
കൊന്നക്കാട് : വനം വകുപ്പ് കാസര്‍കോട് ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുളിയാര്‍ , കാറഡുക്ക , ദേലംപാടി, പനത്തടി , ബളാല്‍ , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളിലെ ജനജാഗ്രത സമിതികള്‍ തെരഞ്ഞെടുത്ത പ്രാഥമിക സന്നദ്ധ പ്രതികരണ സേനാംഗങ്ങള്‍ക്ക് രണ്ടു ദിവസം നീളുന്ന പരിശീലനം കോട്ടഞ്ചേരി വന വിദ്യാലയത്തില്‍ ആരംഭിച്ചു. പരിശീലനം കാസര്‍കോട് വനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് വനം വകുപ്പ് തുടങ്ങിയ പത്ത് മിഷനുകളില്‍ […]
എസ് ഐ ആര്‍: കേരളം സുപ്രീം കോടതിയിലേക്ക്; തീരുമാനമെടുത്ത് സര്‍വകക്ഷി യോഗം
തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ് ഐ ആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. കേസില്‍ കക്ഷിചേരുമെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചു. ബി ജെ പി ഒഴികെയുള്ള എല്ലാ കക്ഷികളും സുപ്രീം കോടതിയെ സമീപിക്കുന്നതിനെ അനുകൂലിച്ചു. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, എസ് ഐ ആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്ന് […]
കേരളത്തിലെ നാലാമത്തെ ഭക്ഷ്യസുരക്ഷാ ലാബ് പത്തനംതിട്ടയില്‍; ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി
പത്തനംതിട്ട : കേരളത്തിലെ നാലാമത്തെ ഭക്ഷ്യസുരക്ഷാ ലാബ് പത്തനംതിട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലാബിന്റെ പ്രവര്‍ത്തനം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 50 വര്‍ഷത്തിനു ശേഷമാണ് ഭക്ഷ്യ സുരക്ഷാ ലാബ് സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957 ലാണ് ആദ്യത്തെ ഭക്ഷ്യസുരക്ഷാ ലാബ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് മറ്റു ലാബുകള്‍. പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ […]
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനമായി
തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നാല് പട്ടികകളിലായാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള ആറ് ദേശീയപാര്‍ട്ടികളെ പട്ടിക ഒന്നിലും, ആറ് കേരള സംസ്ഥാന പാര്‍ട്ടികളെ പട്ടിക രണ്ടിലും ഉള്‍പ്പെടുത്തിയാണ് ചിഹ്നം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ചിഹ്നങ്ങളാണ് ആ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുള്ളത്. വിജ്ഞാപനം www.sec.kerala.gov.inവെബ് സൈറ്റില്‍ പരിശോധിക്കാം. മൂന്നാംപട്ടികയില്‍, മറ്റ് സംസ്ഥാനങ്ങളിലെ അംഗീകൃത പാര്‍ട്ടികളും കേരള അസംബ്ലിയിലൊ […]
വികസന സദസും വികസന രേഖ പ്രകാശനവും നടത്തി
പരപ്പ: കോടോം-ബേളൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അട്ടക്കണ്ടം വികസന സദസും വികസനരേഖ പ്രകാശനവും നടത്തി. അട്ടകണ്ടം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മെമ്പര്‍ എംവി ജഗന്നാഥന്റെ നേതൃത്വത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ രേഖ ‘അഭിമാനത്തോടെ അട്ടക്കണ്ടം’ പ്രകാശനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത് നിര്‍വഹിച്ചു യുവത്വത്തിന്റെ പ്രസരിപ്പോടെ വാര്‍ഡിലെ സര്‍വ്വവിധ […]










