ഇടത്തോട് : മിൽമ മലബാർ മേഖലാ യൂണിയനിൽ ജോലി ലഭിച്ചതിനെ തുടർന്ന് സ്ഥലം മാറിപോകുന്ന ഇടത്തോട് ക്ഷീര സംഘം സെക്രട്ടറി അച്ചുതന് പരപ്പ ബ്ലോക്ക് ക്ഷീര സംഘം സെക്രട്ടറിമാർ യാത്രയയപ്പ് നൽകി. പരപ്പ ക്ഷീര വികസന ഓഫീസർ പി.വി.മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് ക്ഷീര സംഘം പ്രസിഡന്റ് ജോർജ് പാലമറ്റം അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, പരപ്പ ഡയറി ഫാം ഇൻസ്ട്രക്ടർ കെ. ഉഷ എന്നിവർ ക്ഷീര സംഘം […]
Author: kcadmin
തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് മാസ ശമ്പളമായി 1000 രൂപ നൽകും; സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി
തമിഴ്‌നാട്ടിൽ വീട്ടമ്മമാർക്ക് മാസ ശമ്പളമായി 1000 രൂപ നൽകുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനമായി ആയിരം രൂപ നൽകുക. ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങായിരുന്നു ഇതിൽ പ്രധാനം. […]
ലഹരിയോട് നോ പറയാം പാണത്തൂർ ശുഹദ സ്‌കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു
പാണത്തൂർ : സമൂഹത്തെയും വിദ്യാർത്ഥികളെയും കാർന്നു തിന്നുന്ന കുടുംബത്തിന്റെയും രാജ്യത്തിന്റെയും നില നിൽപ്പിന് ഭീഷണി ഉയർത്തുന്ന ലഹരിക്കെതിരെ ലഹരി ദിനത്തിൽ പാണത്തൂർ ശുഹദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സകല അധർമ്മങ്ങളുടെയും കാരണം ലഹരിയാണെന്നും ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം സർക്കാർ ഏറ്റെടുത്തു നടത്തണമെന്നും, ലഹരി വ്യാപകമാക്കുന്ന എല്ലാ ശ്രമങ്ങളെയും എതിർത്ത് പരാജയപ്പെടുത്തണമെന്നും ലഹരി വിരുദ്ധ പ്രതിജ്ഞയിൽ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ലൈസമ്മ ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. ധന്യ ജോർജ്, ഷെനി ,സഫ്രീന […]
ലഹരിക്കെതിരേ സമൂഹ മനസാക്ഷിയെ ഉണർത്താൻ തെരുവു നാടകവുമായി കുരുന്നുകൾ
കൊട്ടോടി : കൊട്ടോടി ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ലഹരിക്കെതിരേ സന്ദേശമുയർത്തി കുട്ടികൾ അവതരിപ്പിച്ച തെരുവു നാടകം ശ്രദ്ധേയമായി. പരിപാടികൾ ഒടയംചാൽ ടൗണിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് പുതുശേരിക്കാലായിൽ, പി ടി എ പ്രസിഡന്റ് ശശിധരൻ എ, വൈസ് പ്രസിഡന്റ് സി കെ ഉമ്മർ, മദർ പി ടി […]
ജൂൺ 26 – അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനം
സണ്ണി ചുളളിക്കര മയക്കുക്കുമരുന്ന് ദുരുപയോഗവും മയക്കുമരുന്നുകളുടെ നിയമവിരുദ്ധ വ്യാപാരവും ഉയർത്തുന്ന ആഗോള വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലാണ് ഈ സുപ്രധാന ദിനം. മയക്കുമരുന്ന് ദുരുപയോഗവും അനധികൃത കടത്തും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പൊതുജനാരോഗ്യത്തെ തുരങ്കം വയ്ക്കുക, കുറ്റകൃത്യങ്ങൾക്ക് ഇന്ധനം നൽകുക, സാമൂഹിക സ്ഥിരതയെ ദുർബലപ്പെടുത്തക എന്നീ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനും വിവിധ തലങ്ങളിൽ നടപടികളെ പ്രോത്സാഹിപ്പിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു.വിദ്യാഭ്യാസ കാമ്പെയ്നുകൾ, പൊതു പരിപാടികൾ, മാധ്യമ സംരംഭങ്ങൾ എന്നിവയിലൂടെ, ഇതിന്റെ ദൂഷ്യ ഫലങ്ങൾ ആളുകളെ അറിയിക്കാൻ ശ്രമിക്കുന്നു. […]
കളളാർ മുസ്ലിം ജമാഅത്തിന് കീഴിൽ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണം നടത്തി
കളളാർ: കളളാർ മുസ്ലിം ജമാഅത്തിന് കീഴിൽ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണം നടത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എം എം ജാഫർ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുസമദ് അഷ്‌റഫി ബോധവൽക്കരണം നടത്തി.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ റൈഹാൻ ഷിനാസ് ഖുർആൻ പാരായണം നടത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥി റൈഹാൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു സാക്കിർ ലത്തീഫ് ജലീൽ ദാരിമി നിബ്രാസ് മൗലവി ആശംസകൾ അറിയിച്ചു ശിഹാബുദ്ദീൻ […]
ചുള്ളിക്കര അയ്യപ്പ ഭജന മഠത്തിൽ എസ് എസ് എൽ സി,ഐ സി എസ് സി ,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു
ചുളളിക്കര: ചുള്ളിക്കര അയ്യപ്പ ഭജന മഠത്തിൽ എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രഭാഷണ പരിപാടിയുടെ ഭാഗമായി മോഹനൻ പണിക്കർ ഉത്തരകേരളത്തിലെ അനുഷ്ടാന കലകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. എസ് എസ് എൽ സി,ഐ സി എസ് സി ,പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രസിഡന്റ് കെ.. ഗോപി, ബാലകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ, അശ്വിൻ എന്നിവർപ്രസംഗിച്ചു.
ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ഇനി ആധികാരിക രേഖ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് ഇനി ആധികാരിക രേഖ. ഏകീകൃത തിരിച്ചറിയൽ കാർഡ് ഇവർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ഔദ്യോഗിക രേഖയാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഭിന്നശേഷി അവകാശനിയമപ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിനാണ് യു.ഡി.ഐ.ഡി കാർഡ് ആധികാരിക രേഖയാക്കി ഉത്തരവായത്. ചില സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഈ കാർഡ് അംഗീകരിക്കുന്നില്ലെന്ന പരാതിയുടെ സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. കാർഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്തവർക്ക് ആനുകൂല്യങ്ങൾക്ക് ഉത്തരവുകൾ […]