LOCAL NEWS

ചാമുണ്ഡിക്കുന്ന് ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തില്‍ സ്റ്റേജിന്റേയും ഊട്ടുപുരയുടേയും ഭഗവത് സമര്‍പ്പണം നടത്തി

ബളാംതോട് : ചാമുണ്ടിക്കുന്ന് ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിയില്‍ മഹാശിവരാത്രി സുദിനത്തില്‍ നടത്തിയ ലക്ഷം ദീപ സമര്‍പ്പണം സമാഹരണ ഫണ്ടുപയോഗിച്ച് നവീകരണം പൂര്‍ത്തിയാക്കിയ ക്ഷേത്രത്തിലെ സ്റ്റേജിന്റെയും ഊട്ടുപുരയുടേയും ഭഗവത് സമര്‍പ്പണം ക്ഷേത്ര മേല്‍ ശാന്തി ശ്രീ കേശവ പ്രകാശഭട്ട് അവര്‍കളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര തന്ത്രീശ്വരന്‍ ബ്രഹ്‌മശ്രീ മേക്കാട്ടില്ലത്ത് കേശവപട്ടേരി അവര്‍കള്‍ നിര്‍വ്വഹിച്ചു. 25ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ചതാണിവ. വി.കെ സുരേഷ് ബാബു ചിറ്റാരിപ്പറമ്പ മുഖ്യ പ്രഭാഷണം നടത്തി. ഊട്ടുപുരക് ജോലി ചെയ്യ്ത വ്യക്തികള്‍ക്ക് ഉപഹാരങ്ങള്‍ […]

KERALA NEWS

കൊച്ചി കോര്‍പ്പറേഷന്‍: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, ദീപ്തി മേരി വര്‍ഗീസും മത്സരത്തിന്

കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 40 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. സ്റ്റേഡിയം വാര്‍ഡില്‍ ദീപ്തി മേരി വര്‍ഗീസ് മത്സരിക്കും. സംവരണ സീറ്റുകള്‍ക്ക് പുറമെ ജനറല്‍ സീറ്റുകളിലും വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ മേയര്‍ ടോണി ചമ്മിണി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ടി ജെ വിനോദ് എംഎല്‍എ, ദീപ്തി മേരി വര്‍ഗീസ്, അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. […]

KERALA NEWS

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണം; പത്തു മാനുകള്‍ ചത്തു

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലെത്തും. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നാടിന് സമര്‍പ്പിച്ചത്. 336 ഏക്കറില്‍ 80 ഇനങ്ങളിലായി 534 ജീവികളെ പാര്‍പ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാര്‍ക്ക് ഒരുക്കിയത്.  

KERALA NEWS

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; ഡിസംബര്‍ 9, 11 തിയ്യതികളില്‍, 13ന് വോട്ടെണ്ണല്‍ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി. ഡിസംബര്‍ 9, 11 ഡിസംബര്‍ 9, 11 തിയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്‌സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് […]

LOCAL NEWS

തായന്നൂര്‍ പെരിയ വീട്ടില്‍ പി. ലീലാമണി നിര്യാതയായി

തായന്നൂര്‍ : തായന്നൂര്‍ പെരിയ വീട്ടില്‍ പി. ലീലാമണി (64) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തായന്നൂരിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ പള്ളിയത്ത് ചന്ദ്രശേഖരന്‍ നായര്‍. മകന്‍: വിനീത് പെരിയ (ബിഎസ്എഫ്, പഞ്ചാബ്.). മരുമകള്‍: എ. അശ്വതി. സഹോദരങ്ങള്‍: പി. ഗംഗാധരന്‍ നായര്‍, പി. ബാലകൃഷ്ണന്‍ നായര്‍, പി.ജാനകി, പി.മീനാക്ഷി (എല്ലാവരും പെരിയ), ദാക്ഷായണി രാജന്‍ (അടുക്കം), രുക്മിണി, പരേതരായശ്യാമള,യശോദ.  

LOCAL NEWS

ചുള്ളിക്കരയിലെ ഊന്നുകല്ലേല്‍ മേരി ജോസഫ് നിര്യാതയായി

രാജപുരം : ചുള്ളിക്കരയിലെ ഊന്നുകല്ലേല്‍ മേരി (83) നിര്യാതയായി. സംസ്‌കാരം 12ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ .ഭര്‍ത്താവ്: പരേതനായ ഊന്നുകല്ലേല്‍ ജോസഫ്. മകന്‍: രാജു, മരുമകള്‍: മേരി പരപ്പനാട്ട് സഹോദരങ്ങള്‍: ഫിലിപ് മുളവനാല്‍, സിസ്റ്റര്‍ ഹര്‍മീനിയ, സിസ്റ്റര്‍ ലീല, ക്ലാര, മാത്യു, പരേതരായ ജോസഫ്,ഏലിയാമ്മ.  

LOCAL NEWS

എന്‍ഡിഎ പനത്തടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

പാണത്തൂര്‍ : ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പനത്തടി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പാണത്തൂരില്‍ തുറന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ ഗണേശന്‍, പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബു, ബിജെപി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രാമചന്ദ്ര സറളായ, ആര്‍ സൂര്യനാരായണ ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാല്‍, വൈസ് […]

LOCAL NEWS

പനത്തടിയിലെ പ്ലാത്തോട്ടത്തില്‍ ജോസഫ് നിര്യാതനായി

രാജപുരം: പനത്തടി പ്ലാത്തോട്ടത്തില്‍ ജോസഫ് (71) നിര്യാതനായി.മ്യതസംസ്‌കാരം നാളെ 11 മണിക്ക് സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയില്‍. ഭാര്യ: എത്സമ്മ പനത്തടി കോട്ടയ്ക്കകത്ത് കുടുംബാഗം. മക്കള്‍ : സന്തു ടോം ,ഷോണ്‍ . മരുമകള്‍ : ഷില്‍മിയ ഷോണ്‍. സഹോദരങ്ങള്‍ : പരേതനായ ചാണ്ടപ്പിള്ള,പരേതനായ ചാക്കോ, ലീലാമ്മ,തോമസ്,മോളി.

DISTRICT NEWS

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ പനത്തടി മേഖലാ സമ്മേളനം ബളാംന്തോട് നടന്നു

രാജപുരം : ഹോസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ മേഖലാ സമ്മേളനം മന്നംനഗറില്‍ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച് നടന്നു. എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം പി ഉദയഭാനു ഉദ്ഘാടന നിര്‍വ്വഹിച്ചു. എന്‍ എസ് എസ് ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ അഡ്വ.എ.ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി എന്‍.എസ്.എസ് ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.പ്രഭാകരന്‍നായര്‍ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി ആര്‍ രാജന്‍ നായര്‍ സമ്മേളന സന്ദേശം നല്‍കി, യൂണിയന്‍ സെക്രട്ടറി […]

LOCAL NEWS

മരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു

രാജപുരം : മരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. കള്ളാര്‍ പൂതത്താന്‍മൂലയിലെ ശങ്കരന്‍ (55) ആണ് മരിച്ചത്. പാണത്തൂര്‍ കല്ലപ്പള്ളിയില്‍ മരം മുറിച്ചിടുന്നതിനിടെമറ്റൊരു മരത്തില്‍ തട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശങ്കരനെ ഉടന്‍ പാണത്തൂരിലെ കുടംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സതീഷ്, സൗമ്യ. മരുമക്കള്‍: പ്രമീള,സന്ദീപ്.