രാജപുരം / രാജപുരം-പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ 14-ാം മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് നാളെ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാകും 6 ന് സമാപിക്കും. ചാലക്കുടി പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കര്‍ത്താനം നയിക്കുന്ന ടീമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനി നാളെ ദിവ്യബലി അര്‍പ്പിച്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉള്ള ദിവസങ്ങളില്‍ മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍. അലക്സ് താരാമംഗലം, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍. […]
Author: kcadmin
ഒന്നാം ക്ലാസ്സ് പ്രവേശനം: പ്രായം ആറ് വയസ്സാക്കി ഉയര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം / ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സാക്കി ഉയര്‍ത്തേണ്ടതുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറ് വയസ്സിനു ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസ്സോ അതിന് മുകളിലോ ആക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം സംസ്ഥാനത്ത് നിലവില്‍ അഞ്ച് വയസ്സാണ്. എന്നാല്‍, കേരളീയ സമൂഹം കാലങ്ങളോളമായി കുട്ടികളെ അഞ്ച് […]
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് : സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്; വിദ്യാര്‍ത്ഥികളുടെ മിനിമം യാത്ര നിരക്ക് അഞ്ച് രൂപയാക്കണം പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്കായ ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് വേണം. ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തി വെക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ […]
രാജപുരത്തെ ആണ്ടുമാലില്‍ എ.കെ.ജോസ് നിര്യാതനായി
രാജപുരം / ആണ്ടുമാലില്‍ എ.കെ.ജോസ്(78) നിര്യാതനായി. സംസ്‌കാരം 28 വെള്ളിയാഴ്ച രാവിലെ 9:30 ന് രാജപുരം തിരുക്കുടുംബ ഫോറോന ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ചാച്ചിക്കുട്ടി ചെമ്പന്നില്‍ കുടുംബാംഗം. മക്കള്‍:സോണി (സോണി ജ്വല്ലറി മാലക്കല്ല്), സോഫി (സ്റ്റാഫ് നേഴ്സ് ഇരിക്കൂര്‍), മരുമക്കള്‍ : സോണി തെങ്ങുംപള്ളില്‍ (ടീച്ചര്‍ ഹോളി ഫാമിലി എല്‍പി സ്‌കൂള്‍ രാജപുരം), ഫിലിപ്പ് രാജ് ചിറ്റേത്ത് മടമ്പം. സഹോദരങ്ങള്‍: മേരി, തോമസ്, മാത്യു, ജെയിംസ്, സ്റ്റീഫന്‍, പരേതനായ കുര്യാക്കോസ്.
വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേഴസ് യൂണിയന്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പനത്തടി / തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബര്‍ ബഡ്ജറ്റും തൊഴില്‍ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ആര്‍ ഇ ജി വര്‍ക്കേര്‍സ് യൂണിയന്‍ പനത്തടി ഏരിയാ ക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യൂണിയന്‍ ജില്ലാകമ്മിറ്റി അംഗം അഡ്വ. സി രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.പി സുകുമാരന്‍ അധ്യക്ഷയായി. രജനികൃഷ്ണന്‍ , മധു കോളിയര്‍, ബാലകൃഷ്ണന്‍ ഇ എന്നിവര്‍ സംസാരിച്ചു. പി തമ്പാന്‍ പാണത്തൂര്‍ സ്വാഗതവുംപറഞ്ഞു.
റാണിപരത്ത് ഭ്രഷ് വുഡ് ചെക്കു ഡാമുകള്‍ നിര്‍മ്മിച്ചു
റാണിപുരം / ജലവനദിനത്തിന്റെ ഭാഗമായി വനംവകുപ്പ്, റാണിപുരം വന സംരക്ഷണ സമിധിയുടെ സഹകരണത്തോടെ കാസര്‍കോട് സര്‍പ്പാ റസ്‌ക്യുവേഴ്‌സ് റാണിപുരത്ത് 2025 മാര്‍ച്ച് 22 ,23 ദിവസങ്ങളില്‍ മൃഗങ്ങള്‍ക്ക് കുടിനീര് ലഭിക്കുന്നതിനായി ഭ്രഷ് വുഡ് ചെക്കു ഡാമുകള്‍ നിര്‍മ്മിക്കുകയും കൂടാതെ വനങ്ങളില്‍ ഫലവൃക്ഷാദി മരങ്ങള്‍ വളര്‍ന്നു വരുന്നതിന് വേണ്ടി സീഡ് ബോള്‍ നിക്ഷേപിക്കുകയും റാണിപുരത്ത് പ്ലാസ്റ്റിക്ക് നിര്‍മ്മാജനവും നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ്. മധുസൂദനന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ […]
ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡ്-2025 തിളക്കമാര്‍ന്ന അവാര്‍ഡ് നേട്ടത്തില്‍ കളളാര്‍ ഗ്രാമപഞ്ചായത്ത്
സണ്ണി ചുളളിക്കര രാജപുരം / ക്ഷയ രോഗ നിയന്ത്രണ മികവിന് ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗ്രാമപഞ്ചായത്തിന് കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡ് നേടി തിളക്കമാര്‍ന്ന വിജയത്തില്‍ കളളാര്‍ ഗ്രാമപഞ്ചായത്ത്. 2023 മുതലാണ് കേന്ദ്ര ഗവണ്‍മെന്റ് ഈ അവാര്‍ഡ് നല്‍കി വരുന്നത്. ജനസംഖ്യ അടിസ്ഥാനത്തില്‍ പുതിയ രോഗികളെ കണ്ടെത്തുന്നതിന് ആവശ്യമായ കഫ പരിശോധന വര്‍ധിപ്പിക്കുകയും, രോഗികളുടെ എണ്ണം ഒരു വര്‍ഷം പത്തില്‍ താഴെ നിലനിര്‍ത്തുകയും, ചികിത്സ എടുക്കുന്ന രോഗികളില്‍ 85 ശതമാനം ആളുകളും പൂര്‍ണ്ണമായും […]
അറിയിപ്പ് റോഡ് റീ ടാറിങ് : കള്ളാര്‍- പുഞ്ചക്കര റോഡില്‍ നാളെ ഗതാഗത നിരോധനം
രാജപുരം / റോഡ് റീടാറിങ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കള്ളാര്‍-പുഞ്ചക്കര റോഡില്‍ പുഞ്ചക്കര മുതല്‍ വാണിപ്പാടി വരെയുള്ള ഭാഗത്ത് നാളെ മാര്‍ച്ച് 25 ചൊവ്വാഴ്ച ഗതാഗതം നിരോധിച്ചതായി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ അറിയിച്ചു. ബളാല്‍, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ വണ്ണാത്തിക്കാനം / രാജപുരം വഴിയാത്രചെയ്യുക
മികച്ച വില്ലേജ് ഓഫിസര്‍ ജയപ്രകാശ് ആചാര്യയെ അനുമോദിച്ച് സന്ദേശം ലൈബ്രറി
മൊഗ്രാല്‍പുത്തൂര്‍ / കാസറഗോഡ് ജില്ലയിലെ മികച്ച വില്ലജ് ഓഫീസറയായി തെരഞ്ഞെടുത്ത കുഡ്‌ലു വില്ലേജ് ഓഫീസര്‍ ജയപ്രകാശ് ആചാര്യയെ ചൗക്കി സന്ദേശം ഗ്രന്ഥാലയം അനുമോദിച്ചു. ചടങ്ങില്‍ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.എ. കരീം അധ്യക്ഷത വഹിച്ചു. അഹമ്മദ് ചൗക്കി, സുലൈമാന്‍ തോരവളപ്പ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എസ്.എച്ച് ഹമീദ് സ്വാഗതവും സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു. ജയപ്രകാശ് ആചാര്യ മറുപടിപ്രസംഗംനടത്തി.
ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ‘ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും നടത്തി .
ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ‘ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും നടത്തി കാസര്‍ഗോഡ് / ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ‘ ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും ലോക ക്ഷയരോഗ ദിനാചരണവും സംഘടിപ്പിച്ചു .പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് എം ലക്ഷ്മി യുടെ അധ്യക്ഷതയില്‍ കാസറഗോഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐ എ എസ് നിര്‍വഹിച്ചു […]