പാണത്തൂർ :പനത്തടി പഞ്ചായത്ത് 2022_23 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചെറുപനത്തടി _വിഷ്ണു മൂർത്തി പള്ളിയറ റോഡ് ഗതാഗതത്തിനായി തുറന്നു. അഞ്ച് ലക്ഷം രൂപ അടങ്കൽ തുകയിൽ 140മീറ്റർ നീളത്തിലാണ് റോഡ് നവീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെബർ എൻ. വിൻസെന്റ് അധൃഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധൃഷരായ ലതാ അരവിന്ദൻ ,സുപ്രിയ ശിവദാസ് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ ജെയിംസ്, കെ.കെ.വേണുഗോപാൽ, രാധാസുകുമാരൻത ുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ ബേബി കോച്ചേരിൽ സാഗതവും കെ.രവീന്ദ്രൻ നന്ദിയുംപറഞ്ഞു.