കൊവിഡ് മഹാമാരിയേക്കാൾ ഭീകരമായ പകർച്ചവ്യാധിയെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറാകണം എന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. യു എൻ ഏജൻസിയുടെ വാർഷിക അസംബ്ലിയിൽ ബജറ്റ് വർദ്ധനവ് അംഗീകരിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് മഹാമാരിയുടെ ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. അടുത്ത പകർച്ചവ്യാധി തടയുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ വരുത്തേണ്ട മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പിന്നെ ആരാണ് അത് ചെയ്യുക എന്നും ഇപ്പോൾ അല്ലെങ്കിൽ എപ്പോഴാണ് അത് ചെയ്യുക എന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചോദിച്ചു. ജനങ്ങളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിടുന്നതിന് കാരണമാകുന്ന മറ്റൊരു മാരകമായ വൈറസിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട് എന്നും അടുത്ത മഹാമാരിയെ ഇല്ലാതാക്കാൻ കൂട്ടായ്മയോടെ പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാർഢ്യത്തോട് കൂടി ഇനി വരുന്ന മഹാമാരിയേയും പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ജനീവയിൽ നടക്കുന്ന 10 ദിവസത്തെ വാർഷിക ലോകാരോഗ്യ അസംബ്ലി, ഭാവിയിലെ പകർച്ചവ്യാധികൾ, പോളിയോ നിർമാർജനം, റഷ്യയുടെ അധിനിവേശം മൂലമുണ്ടായ ഉക്രെയ്നിന്റെ ആരോഗ്യ അടിയന്തരാവസ്ഥ ലഘൂകരിക്കാനുള്ള നടപടികൾ എന്നിവ ഉൾപ്പെടെയുള്ള ആഗോള ആരോഗ്യ വെല്ലുവിളികളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങൾ ഒരു മഹാമാരി ഉടമ്പടി തയ്യാറാക്കുകയാണ്. അടുത്ത വർഷത്തെ യു എൻ അസംബ്ലിയിൽ ഇത് സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഈ തലമുറയിൽ നിന്നുള്ള പ്രതിബദ്ധത പ്രധാനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Related Articles
തെലങ്കാന ഉറപ്പിക്കാൻ കോൺഗ്രസിന്റെ അവസാന പ്ലാൻ
തെലങ്കാനയിൽ കോൺഗ്രസ് അധികാരം പിടിക്കുമോ? നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്ത്. എന്നാൽ കോൺഗ്രസിന് ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്താണ് ഇത്തവണ അവർ മത്സരിച്ചത്. അതുകൊണ്ട് ജയിക്കുമെന്ന ഉറപ്പിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, രേവന്ത് റെഡ്ഡിയും ചേർന്നുള്ള പ്രചാരണം വലിയ രീതിയിൽ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. നിലവിൽ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ബിആർഎസ്സിനും കോൺഗ്രസിനുമൊപ്പം, ബിജെപിയും വലിയ ശക്തിയായി തന്നെ മുന്നിലുണ്ട്. കോൺഗ്രസ് ഇത്തവണ അവസാന തന്ത്രമായി പുറത്തെടുത്തത് […]
ഡൽഹി ഓർഡിൻസിൽ കോൺഗ്രസ് നിലപാടിൽ മാറ്റം; ആം ആദ്മിക്ക് പിന്തുണ?
ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ ദൽഹി ഓർഡിനൻസിൽ നിലപാട് മയപ്പെടുത്തി കോൺഗ്രസ്. നേരത്തെ ആം ആദ്മി സർക്കാരിനെതിരായ കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്ന കോൺഗ്രസ് നിലപാടിൽ മാറ്റം വരുത്തുന്നു എന്നാണ് സൂചന. കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ഇന്നത്തെ പ്രതികരണം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഫെഡറൽ ഘടനയ്ക്കെതിരായ ഏത് ആക്രമണത്തെയും കോൺഗ്രസ് പാർട്ടി എപ്പോഴും എതിർത്തിട്ടുണ്ട്, അത് തുടരും. പാർലമെന്റിനകത്തും പുറത്തും’ എന്നാണ് ജയ്റാം രമേശ് ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. […]
വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കൂട്ടി; 61.50 രൂപയുടെ വര്‍ധന
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപ കൂട്ടിയിരുന്നു. സെപ്റ്റംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്.