സ്വന്തം ലേഖകൻ
രാജപുരം: ദക്ഷിണേന്തൃയിലെ ആദൃ റബ്ബർ ചെക്ക് ഡാമിലെ നിർമ്മാണത്തിലെ അപാകത പരിഹരിച്ച് ഡാമിൽ വെള്ളംനിറച്ച് തുടങ്ങി. പനത്തടി പഞ്ചായത്തിലെ എരിഞ്ഞിലംകോട് തിമ്മൻച്ചാൽ റബ്ബർ ചെക്ക് ഡാമിലെ നിർമ്മാണത്തിലെ അപാകതയാണ് ഡൽഹിയിൽ നിന്ന് വിദഗ്ധരെത്തി പരിഹരിച്ചത്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിൽ അഞ്ച് ചെക്ക് ഡാമുകൾ പണിയുന്നതിന് 2.43 കോടി രൂപയാണ് വകയിരിത്തിയത്. ഇതിലാണ് രണ്ടെണ്ണം ഇപ്പോൾ പൂർത്തികരിച്ചത്. തിമ്മൻച്ചാൽ ചെക്ക് ഡാമിനൊപ്പം നിർമ്മാണം ആരംഭിച്ച പീലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് തോട്ടിലെ എച്ചിക്കൊവ്വൽ ചെക്ക് ഡാമാണ് മറ്റൊന്ന്. ഭുവനേശ്‌റിലെ ഇന്തൃൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ മാനേജ്‌മെന്റിൻറ് സാങ്കേതിക സഹായത്തോടെ ജലസേചന വകുപ്പാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കിയത്. ആറ് മാസം കൊണ്ട് പദ്ധതി പൂർത്തികരിക്കുമെന്ന കരാറിലാണ് പദ്ധതി തുടങ്ങിയതെങ്കിലും മൂന്ന് വർഷത്തിന് ശേഷമാണ് ഇപ്പോൾ പദ്ധതി പൂർത്തികരച്ചത്്. കരാറുകാരന്റെ സാങ്കേതിക പരിജ്ഞാനകുറവും ഉദോഗസ്ഥരുടെ അലംഭാവവുമാണ് പദ്ധതി നീളാൻ കാരണം. തിമ്മൻച്ചാൽ ചെക്ക് ഡാം നിർമ്മാണത്തിലെ കാലതാമസത്തിനും അപാകതകൾക്കുമെതിരെ പനത്തടി മണ്ഡലം യൂത്ത് കോൺസ്രിന്റെ് നേതൃത്വത്തിൽ നിരവധി സമരങ്ങൾനടത്തിയിരുന്നു.