കള്ളാർ: സി പി എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നായനാരുടെ ചരമദിനത്തിൽ ലോക്കൽ പരിധിയിലെ സംസ്ഥാന പാതയുടെ ഇരുവശവും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്തു. ലോക്കൽ സെക്രട്ടറി ജോഷി ജോർജ,ഏരിയകമ്മറ്റിയംഗം പി.കെ.രാമചന്ദ്രൻ , സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ.വി സുനിൽ, മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി അംബിക സുനിൽ , വാർഡു മെമ്പർമാരായ സണ്ണി അമ്പ്രഹം, മിനി ഫിലിപ്പ്, എൽ സി അംഗങ്ങളായ കെ. അർജുനൻ, എ നാരായണൻ.ഡി വൈ എഫ്് ഐI വില്ലേജ് സെക്രട്ടറി സാം ശ്രീധർ, ഹെഡ് ലോഡ് യൂണിയൻ നേതാവ് സുരേഷ് ബാബു തുടങ്ങിയവർനേതൃത്വംനൽകി.
Related Articles
ഇവിടെയൊരു ഖബര്സ്ഥാന് ശ്രദ്ധേയമാകുന്നു
നൗഷാദ് ചുളളിക്കര ചുള്ളിക്കര : മലയോര മേഖലയിലെ പുരാതനമായ കള്ളാര്‍ ജുമാ മസ്ജിദ് ഖബര്സ്ഥാന് നയന മനോഹര കാഴ്ച്ചകളോടെ ശ്രദ്ധേയമാകുന്നു. മസ്ജിദ് കമ്മിറ്റിയാണ് ഇത്തരമൊരാശയം നടപ്പാക്കിയത്. ഭൂരിഭാഗം പള്ളി ഖബര്‍സ്ഥാനുകളും വേണ്ടത്ര ശ്രദ്ധിക്കാതെ കാട് പിടിച്ചു കിടക്കുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് കള്ളാര്‍ ജമാഅത്ത് കമ്മിറ്റി ഖബര്സ്ഥാന് ചെടികള്‍ നട്ടും അവപരിപാലിച്ചും ഖബര്സ്ഥാന് മനോഹരമാക്കി ഒരുക്കിയിരിക്കുന്നത്.ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സുബൈറിന്റെ ആശയമാണ് ഖബര്സ്ഥാന് സൗന്ദര്യവല്‍ക്കരണത്തിലേക്ക് നയിച്ചത്. കള്ളാര്‍ ജുമാ മസ്ജിദ് ഖബര്സ്ഥാനിലെത്തിയാല് മനസ്സ് കുളിരണിയുന്ന കാഴ്ചയാണ് […]
വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ കള്ളാർ, പനത്തടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സർഗോത്സവം സംഘടിപ്പിച്ചു
ബളാംതോട് : വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ കള്ളാർ, പനത്തടി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സർഗോത്സവം സംഘടിപ്പിച്ചു. യുപി. ഹൈസ്കൂൾ വിഭാഗത്തിനായി സംഘടിപ്പിച്ച മത്സരം മാച്ചിപള്ളി എംവിഎസ് വായനശാലയിൽ വെച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി എം ബേബി അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സുപ്രിയ ശിവദാസ്, വാർഡ് മെമ്പർ കെ സജിനി മോൾ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പത്നാഭൻ മാച്ചിപ്പള്ളി, […]
കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ പാദുകന്യാസം ബ്രഹ്മശ്രീ ഇരിവൽ കൃഷ്ണദാസ് വാഴുന്നവർ നിർവ്വഹിച്ചു
കരിവേടകം : കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ പാദുകന്യാസം ബ്രഹ്മശ്രീ ഇരിവൽ കൃഷ്ണദാസ് വാഴുന്നവർ നിർവ്വഹിച്ചു. തദവസരത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഏ സി പ്രഭാകരൻ നായർ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ഉപാധ്യക്ഷൻ മധുസൂദനൻ പള്ളക്കാട്, നിർമ്മാണ കമ്മിറ്റി ചെയർമാൻ ശ്രീ ഏ സി കുഞ്ഞിക്കണ്ണൻ എടയിൽച്ചാൽ എന്നിവരും ഭക്തജനങ്ങളോടൊപ്പം സന്നിഹിതരായിരുന്നു.




