രാജപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78)നിര്യാതനായി
ഭാര്യ കമലാക്ഷി. മക്കൾ :മധുസൂദനൻ (UAE), മനോജ് കുമാർ (UAE), ശ്രീജ. മരുമക്കൾ :കുഞ്ഞികൃഷ്ണൻ,രോഷ്മ,രേണുക
പടുപ്പ് : ശങ്കരംപാടിയിൽ ഇന്നലെ വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചു.നെച്ചിപ്പടുപ്പിലെ ദാമോധരന്റെ ഒരേക്കറോളം വരുന്ന സ്ഥലത്ത്് കൃഷി ചെയ്ത റബർ തൈകളാണ് ഇന്നലെ ആനയിറങ്ങി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോറോബരയിൽ ആനയിറഞ്ഞി പ്രകാശ് ശങ്കരം പാടി, ബാലകൃഷ്ണൻ കൊറോബര, ജോൺ പേണ്ടാനത്ത്, ബാലകൃഷ്ണൻ കൊറോബര, ഗംഗാധരൻ കൊറോബര എന്നിവരുടെ കൃഷികൾ നശിപ്പിച്ചിരുന്നു.
പാറപ്പള്ളി : മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് വിൻസി അലോഷ്യസിനു നേടികൊടുത്ത രേഖ എന്ന സിനിമയിൽ അവരോടൊപ്പം അഭിനയിച്ച കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ഷാന ബാലൂരിന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. ചെറുപ്പം മുതൽ തന്നെ കലാമേഖലയിൽ കഴിവ് തെളിയിച്ച ഈ കലാകാരി പിന്നീട് വാർത്തമാധ്യമ രംഗത്ത് തുടരുകയായിരുന്നു. വീണ്ടും രേഖ എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കാലെടുത്തു വെച്ചിരിക്കുന്ന ഷാനയ്ക്ക് സിനിമയിലും നിരവധി അവസരങ്ങൾ ലഭിക്കുകയാണ്. ഷാനയെ വാർഡ് മെമ്പറും […]