ചുള്ളിക്കര: പയ്യച്ചേരിയിലെ ആലീസ് തോമസ് എഴുതിയ ‘ നീ എന്റെ സൂര്യൻ ‘എന്ന കവിതാ സമാഹാരം ലൈബ്രറിയിലേക്ക് മുൻ പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ ആലീസ് ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. കെ.മോഹനൻ,കെ.വി ഷാബു,എ.ഡി.ജോസുകുട്ടി,പി.നാരായണൻ എന്നിവർ സംബന്ധിച്ചു.
ബളാംതോട് : ക്ലീൻ പനത്തടിയുടെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ.ജെ ജെയിംസിന്റെ നേതൃത്വത്തിൽ ബളാംന്തോട് മുതൽ മാവുങ്കാൽ വരെയുള്ള സ്റ്റേറ്റ് ഹൈവേയുടെ ഇരുവശത്തുമുള്ള വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വാർഡിലെ 5 മുതൽ +2 വരെയുള്ള വിദ്യാർത്ഥികളും കുടുംബശ്രീയംഗങ്ങളും ചേർന്ന് ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. സിസ്റ്റർ ഷീന. സിസ്റ്റർ ശോഭന, ജോർജ് വർഗ്ഗീസ്, കു ഞ്ഞികൃഷ്ണൻ എം.ജയശ്രീ, ഐസി ഐസക്ക്, സ്മിത, ബിന്ദു, തങ്കമണി എന്നിവർ നേതൃത്വം നൽകി ഇതിൽ പങ്കെടുത്ത […]
പനത്തടി : ബഡ്സ് സ്പെഷ്യൽ സ്കൂൾ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്്തു. കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി എം, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മല, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർന്മാമാരായ ലതാഅരവിന്ദൻ, സുപ്രിയ ശിവദാസ്, രാധകൃഷ്ണ ഗൌഡ മറ്റ് ഭരണ സമിതി അംഗങ്ങൾ, […]