പഴയങ്ങാടി: എം ഡി എം എ വിൽപ്പനയിലെ മുഖ്യ കണ്ണിയായ യുവാവിനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മാട്ടൂൽ സെന്ററിൽ താമസിക്കുന്ന പ്രബിൻ സി ഹരീഷ് എന്നയാളെയാണ് പഴയങ്ങാടി ഇൻസ്പെക്ടർ ടി.എൻ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10:15 മണിയോടെ മാട്ടൂൽ പെറ്റ് സ്റ്റേഷൻനു സമീപത്തുള്ള ബീച്ച് റോഡിൽ വച്ചാണ് 920 മില്ലി ഗ്രാംഎംഡിഎംഎ യുമായി പ്രതി പിടിയിലായത്്. രണ്ടു വർഷത്തിൽ അധികമായി പ്രതി മാട്ടൂൽ ഭാഗങ്ങളിൽ എം ഡി എം എ വിൽപ്പന തുടങ്ങിയിട്ട് എന്നാണ് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായിട്ടുള്ളത് എ എസ് ഐമാരായ കെ വി രാജീവൻ, പ്രസന്നൻ എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും സംഘത്തിൽഉണ്ടായിരുന്നു.
Related Articles
സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് നിഖില വിമൽ
കണ്ണൂർ:മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചകൾ സജീവമാണ്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് രണ്ടാഴ്ച മുൻപ് നിർമ്മാതാവായ എം രഞ്ജിത്ത് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി നിഖില വിമൽ. കണ്ണൂർ പ്രസ് ക്ലബ് ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോംഗ് പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു നടി. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നാണ് നിഖില പറഞ്ഞത്. കണ്ണൂർ പ്രസ് ക്ലബ് […]
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത
തിരുവനന്തപുരം : ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും.ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 56.91 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എന്‍ ബാലഗോപാലന് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവര്‍ത്തി ദിനം പൂര്‍ത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത അനുവദിച്ചത്. അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു.
മലയാളി പ്രവാസികൾ രാജ്യത്തു നടത്തുന്ന നിക്ഷേപം ജിഡിപിയിൽ വലിയ സംഭാവന നൽകുന്നു: ഉപരാഷ്ട്രപതി
പ്രത്യേക ലേഖകൻ തിരുവനന്തപുരം: കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തിൽ പുഷ്പിച്ച് നിൽക്കുന്ന ശിഖരമാണ് കേരളമെന്ന് അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ കണ്ണുകൾകൊണ്ട് മാത്രം എല്ലാ വിഷയങ്ങളെയും കാണരുത്. രാജ്യത്തിന്റെ താത്പര്യം വരുമ്പോൾ രാഷ്ട്രീയത്തിന്റെ കണ്ണടമാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ല. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന ലഭിക്കുമ്പോഴാണു ജനാധിപത്യം പൂവണിയുന്നത്. അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി […]