മാലക്കല്ല്:ദേശീയ വായനാദിനത്തോടനുബന്ധിച്ച് സെൻമേരിസ് യുപി സ്കൂൾ മാലക്കലിൽ വായന മാസാചരണത്തിന് വേറിട്ട പരിപാടികളോടെ തുടക്കം കുറിച്ചു. പൂർവ്വകാല മലയാളം അധ്യാപകനായ ജോസഫ് തള്ളത്ത് കുന്നേൽ വായന മസാചരണം തിരികൊളുത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു. സ്കൂൾ മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് സജി എ സി ആശംസയർപ്പിച്ചു സംസാരിച്ചു. വിവിധ മതഗ്രന്ഥങ്ങൾ വായിച്ച് നിഷ, സമദ് ഉസ്താദ്, സി. അൻജിത എന്നിവർ വായനാദിന സന്ദേശം പകർന്നു നൽകിയത് മത സൗഹാർദത്തിന്റെ ഊഷ്മളതയിൽ […]
മാത്തിൽ : കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, റോട്ടറി ക്ലബ്ബ് മാത്തിൽ, ഗുരുദേവ് കോളേജ് NSS യൂണിറ്റ്, മാത്തിൽ വ്യാപാരി വ്യവസായി സമിതി, ഓട്ടോ- ചുമട്ട് തൊഴിലാളി മാത്തിൽ ടൗൺ യൂണിറ്റ് ,മാത്തിൽ പ്രസ് ഫോറം ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിസമ്പർ ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് മാത്തിൽ ടൗണിൽ എച്ച്.ഐ.വി. രോഗവാഹകർ സമൂഹത്തിൽ അന്യം നിർത്തേണ്ടവർ അല്ല എന്നതിന്റെ സൂചകമായി റഡ് റിബൺ ധരിച്ചും മെഴുക് തിരി തെളിയിച്ചും എയിഡ്സ് ദിനാചരണം നടത്തും.
കൊട്ടോടി: ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒരു LPST തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 27/09/2024 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ വച്ച് നടക്കുന്നു. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. (9747377099-HM)