ബന്തടുക്ക: കരുവാടകം ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം ശ്രീകോവിലിന്റെ ശിലാന്യാസം നാളെ രാവിലെ 10 മണിക്ക് ചിന്മയ മിഷൻ കേരള ഘടകം തലവൻ പൂജ്യ വിവിക്താനന്ദ സരസ്വതി നിർവ്വഹിക്കും
കാസർകോട് താലൂക്ക് ക്ഷേത്ര സമുന്വയ സമ്മേളനം ഇടനീർ മഠത്തിൽ വെച്ച് ചേർന്നു.കജംപാടി സുബ്രഹ്മണ്യ ഭട്ട് ദീപപ്രോജ്വലനം നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ എസ്സ് നാരായണൻ പ്രഭാഷണം നടത്തി.ഐ കെ രാംദാസ് വാഴുന്നവർ അദ്ധ്യക്ഷത വഹിച്ചു .രമേശൻ വാഴക്കോട് സ്വാഗതവും മധുസൂദനൻ പള്ളക്കാട്നന്ദിയുംപറഞ്ഞു
പാണത്തൂർ: തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആലംബം ചാരിറ്റബിൾ സൊസൈറ്റി എൻഡോസൾഫാൻ ദുരിതബാധിതനായ പാണത്തൂരിലെ ബാസിൽ മോന് ടിൽറ്റിങ് ബെഡ്,കിടക്ക എന്നിവ നൽകി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് വിതരണം ചെയ്തു.ചാരിറ്റബിൾ സൊസൈറ്റി ജില്ലാ കോഓഡിനേറ്റർ ടോം സൺ ടേം അധ്യക്ഷത വഹിച്ചു.
രാജപുരം : കള്ളാർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന വനിതകൾക്ക് പച്ചക്കറി തൈ വിതരണം എന്ന പദ്ധതിയിലെ തൈകൾ വിതരണത്തിനായി തയ്യാറായിട്ടുണ്ട്. പച്ചക്കറി തൈ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്ടി കെ നാരായണൻ നാളെ വൈകുന്നേരം മൂന്നു മണിക്ക് കൃഷിഭവനിൽ വെച്ച് നിർവഹിക്കും. തൈകൾ ഓരോ വാർഡിലുമായാണ് വിതരണം ചെയ്യുന്നത്. വിതരണം ചെയ്യുന്ന തീയതിയും സമയവും വാർഡ് മെമ്പർമാർഅറിയിക്കും