പാണത്തൂർ : ഹോസ്ദുർഗ് ബി.ആർ സി യുടെ നേതൃത്വത്തിൽ പാണത്തൂർ പട്ടുവം പ്രതിഭാ കേന്ദ്രത്തിൽ വേനൽ മധുരം സർഗാത്മക ക്യാമ്പ് നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റി ഇരുപത് കുട്ടികൾ പങ്കെടുത്തു. പത്ത് ദിവസത്തെ ക്യാമ്പിനൊടുവിൽ കുട്ടികൾ രചിച്ച കഥ, കവിത, നാടകം എന്നിവയുടെ പുസ്തകങ്ങൾ തയ്യാറാക്കി. ക്യാമ്പിന്റെ സമാപനം പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സുപ്രീയ ശിവദാസ് അധ്യക്ഷത വഹിച്ചു
അമീർ പള്ളിക്കാൽ മുഖ്യാതിഥിയായി രാധാകൃഷ്ണ ഗൗഡ, സ്റ്റാൻലി പാണത്തൂർ, പി.തമ്പാൻ, സുപർണ രാജേഷ്, റോണി ആൻറണി, തോമസ് പി.ടി, രാജേഷ് വി ,നാഗേഷ് എന്നിവർ പ്രസംഗിച്ചു
ബി.പി സി ഡോ.രാജേഷ് കെ വി സ്വാഗതവും ഷിം ന നാഗേഷ്നന്ദിയുംപറഞ്ഞു