അയറോട്ടെ മേലത്ത് കുഞ്ഞബു നായരുടെയും കല്യാണി അമ്മയുടെയും മകൻ വിശ്വനാഥൻ (46) നിര്യാതനായി.സൗമ്യയാണ് ഭാര്യ മക്കൾ ശ്രിനന്ദ്, ശ്രീഹരി സഹോദരങ്ങൾ അരവിന്ദാക്ഷൻ, രാധ,കുഞ്ഞബു,രാജൻ

രാജപുരം : ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയിലെ മാവ് ഗ്രാഫ്റ്റ് തൈകൾ കള്ളാർ കൃഷിഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒരു തൈക്ക് 20 രൂപ നിരക്കിൽ കൃഷിഭവനിൽ സർവ്വേ നമ്പർ രേഖപ്പെടുത്തി കർഷകർക്ക് കൈപ്പറ്റാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബളാംതോട് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന വാരാചരണത്തിന്റെ ഭാഗമായി അരിപ്രോട് വയോജന പകല്‍ വിശ്രമ കേന്ദ്രത്തിന്റെ പത്താം വാര്‍ഷികം ഒക്ടോബര്‍ 3 ന് രാവിലെ 10.30 മണിക്ക് അരിപ്രോട്സായം പ്രഭ ഹോമില്‍ വെച്ചു നടക്കും. ശ്യാമള കൃഷ്ണന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിക്കുന്ന സമ്മേളനത്തില്‍ പഞ്ചായത്തു മെമ്പര്‍ കെ.ജെ.ജയിംസ് അദ്ധ്യക്ഷതവഹിക്കുന്നതും പഞ്ചായത്തു പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉല്‍ഘാടനം ചെയ്യുന്നതുമാണ്. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് […]
രാജപുരം: ചുള്ളിക്കരയിലെ ആണ്ടുമ്യാലില്‍ എ ജെ.മാത്യു (70) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച വൈകിട്ട് 4ന് ഭവനത്തില്‍ ആരംഭിച്ച്തുടര്ന്ന് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍ . ഭാര്യ: ലീല ചുള്ളിക്കര മുളവനാല്‍ കുടുംബാംഗം. മക്കള്‍’ പ്രിന്‍സ്, പ്രസിന (കോട്ടയം), സൗമ്യ (യുകെ). മരുമക്കള്‍ സിജി ചക്കാലപ്പടവില്‍ അരിക്കര, ബിന്നി കൊരട്ടിയില്‍ പേരൂര്‍, ജിന്സ്വെട്ടിക്കല് കള്ളാര്‍. സഹോദരങ്ങള്‍: ചിന്നമ്മ മെത്താനത്ത്, മേരി വാലേല്‍ പയ്യാവൂര്‍, മോളികടുതോടില് , പരേതരായ പുന്നൂസ്, ലീലാമ്മ പയ്യന്നൂര്‍ , തോമസ്(റിട്ട.എസ്ഐ).