പടിമരുത് : കെ സി വൈ എം, എസ് എം വൈ എം തലശ്ശേരി അതിരൂപത 2022-23 സമിതിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി അതിരൂപതയിലെ 19 ഫൊറോനകളിലെ എല്ലാ യൂണിറ്റുകളിലും നടത്തപ്പെടുന്ന സായാഹ്ന യുവജന സംഗമം T- time പനത്തടി ഫൊറോനയുടെ നേതൃത്വത്തിൽ പടിമരുത് കൊട്ടോടി യൂണിറ്റുകൾ സംയുക്തമായി പടിമരുത് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. സായാഹ്ന യുവജന സംഗമത്തിന്റെ ഉദ്ഘാടനം പടിമരുത് ഇടവക വികാരി ഫാ. മനോജ് കരിമ്പുഴിക്കൽ നിർവഹിച്ചു. കെസിവൈഎം പനത്തടി ഫൊറോന പ്രസിഡൻറ് ലിജേഷ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ.ജോബിൻ കൊട്ടാരത്തിൽ, ഫൊറോന ആനിമേറ്റർ സിസ്റ്റർ മേഴ്സി , എലിസബത്ത് അരമണ്ണിൽ എന്നിവർ പ്രസംഗിച്ചു. പടിമരുത് യൂണിറ്റ് പ്രസിഡണ്ട് ജിതിൻ ചോലിക്കര, കൊട്ടോടി യൂണിറ്റ് പ്രസിഡണ്ട് ശില്പി ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.നൂറോളം യുവജനങ്ങൾ പങ്കെടുത്ത സായാഹ്ന യുവജന സംഗമം എല്ലാ യുവജനങ്ങൾക്കും ആവേശവും പ്രചോദനവും ആയി.
Related Articles
ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു
രാജപുരം: ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നവരാത്രിയോടനു ബന്ധിച്ച് മൂന്ന് ദിവസമായി നടന്നു വന്ന ആഘോഷം ഇന്ന് സമാപിക്കും.
കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തു
ബന്തടുക്ക : കുറ്റിക്കോല്‍ മണ്ഡലം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 183 ആം ബൂത്ത് കമ്മിറ്റി ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തു. ഉമ്മന്‍ ചാണ്ടി സാര്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്കിയ നന്മയുടെ ഓര്യ്ക്കായാണ് അദ്ദേഹത്തിന്റെ അനുസ്മരണ ദിനത്തില്‍ ഭക്ഷ്യ ക്വിറ്റ് വിതരണം ചെയ്തത്. നേതക്കളായ സാബു അബ്രഹാം, സതീശന് കുതിരത്തൊട്ടി, ജോര്‍ജ്ജ് .ഇലക്കാട്ടില്‍, സതീശന് മാരിപ്പടുപ്പ് എന്നിവര്‍ സംബന്ധിച്ചു.
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി
രാജപുരം : വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ പ്രതിഷേധിച്ചു കൊണ്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്, യൂത്ത് കോണ്‍ ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്,ബ്ലോക്ക് മെംബര്‍ രേഖ സി , ബ്ലോക്ക് ഭാരവാഹികളായ സുരേഷ് കൂക്കള്‍, ടി ജി രാധാകൃഷ്ണന് നായര്‍, റോയി ആശാരി കുന്നേല്‍ , […]




