Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.


കൂത്തുപറമ്പ് വെടി വെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്പന് നിര്യാതനായി. ജീവിക്കുന്ന രക്തസാക്ഷി എന്ന് അറിയിപ്പെട്ടിരുന്ന പുഷ്പന് 30 വര്‍ഷമായി കിടപ്പിലായിരുന്നു. ആഗസ്റ്റ് രണ്ടിന് വൈകീട്ടാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു് അന്ത്യം. സി പി എം നോര്‍ത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25 ന് നടന്ന ഡി വൈ എഫ് ഐ സമരത്തിന് നേരെയുണ്ടായ പോലീസ് വെടി വെയ്പ്പില്‍ സുഷുമ്ന നാഡി തകര്‍ന്ന് കിടപ്പിലായതാണ് പുഷ്പന്. വെടി വെയ്പ്പില്‍ […]
കോഴിക്കോട് :വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം നാലായി. ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദ് (55) കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. കിണാശേരി, അത്തോളി സ്വദേശികളായ അഷ്റഫ്, ജബ്ബാര്‍, ബഷീര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റു മൂന്നുപേര്‍. കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് സണ്‍ഷെയ്ഡ് തകര്‍ന്നുവീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ മറ്റ് തൊഴിലാളികളും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുറത്തെടുത്തത്. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഏറെ പഴക്കമുള്ള കെട്ടിടത്തിന്റെ […]
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. നിയമസഭാ മന്ദിരത്തിന് മുന്നില്‍ നടത്തിയ പത്രസമ്മേളത്തിനിടെ നടത്തിയ അധിക്ഷേപപരമായ പരാമര്‍ശങ്ങളിലാണ് അന്‍വര്‍ മാപ്പ് പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അന്‍വറിന്റെ ക്ഷമ പറച്ചില്. വാക്കുകള്‍ അങ്ങനെ ആയിപ്പോയതില്‍ ഖേദിക്കുന്നു എന്നാണ് അന്‍വര്‍ പറയുന്നത്. മുഖ്യമന്ത്രീ, അങ്ങയോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു എന്നായിരുന്നു അന്‍വര്‍ പങ്കുവച്ച വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നത്. ‘പ്രിയമുള്ളവരേ..ഏകദേശം രണ്ട് മണിക്കൂറുകള്‍ക്ക് മുന്‍പ് നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഞാന്‍ […]
