അട്ടേങ്ങാനം : വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ രജത ജൂബിലി വാർഷികത്തോടനുബന്ധിച്ച് നടത്തിയ അരങ്ങ് പരിപാടിയിൽ കഥാപ്രസംഗത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കി ഗീതാ നാരായണൻ. കള്ളാർ പഞ്ചായത്ത് 11 -ാം വാർഡിലെ പൊൻപുലരി കുടുംബശ്രീ പ്രസിഡണ്ടാണ് ഗീതാ നാരായണൻ.
ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ :യു. പി സ്കൂളിൽ പ്രീപ്രൈമറി, ഒന്നാം ക്ലാസുകളിൽ പലഹാര മേള നടത്തി. പഠനപ്രവർത്തനത്തിന്റെ ഭാഗമായാണ് കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടു വന്ന വിഭവങ്ങൾ ഉൾപ്പെടുത്തി പലഹാരമേളസംഘടിപ്പിച്ചത്.