ചുള്ളിക്കര: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചുള്ളിക്കര ഖുവ്വത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും കോട്ടോടി നജാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായ മീലാദ് റാലി സംഘടിപ്പിച്ചു.
റാലിയില്‍ മഹല്ല് ഖത്തീബുമാര്‍, ഉസ്താദുമാര്‍, ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ വിദ്യാര്‍ത്ഥികള്‍, മഹല്ല് നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു
പ്രവാചക പ്രകീര്‍ത്തനങ്ങളാലപിച്ചും ഇസ്ലാമിക പതാകകളേന്തിയും നീങ്ങിയ റാലി ചുള്ളിക്കര, കൊട്ടോടി ടൗണുകളില്‍ വേറിട്ടൊരു ആത്മീയ അന്തരീക്ഷം സമ്മാനിച്ചു
ചുള്ളിക്കര ജുമാ മസ്ജിദ് ഖത്തീബ് മുത്തലിബ് അമാനി, കൊട്ടോടി ജുമാ മസ്ജിദ് ഖത്തീബ് ആഷിഖ് ഹുദവി,
ഉമ്മര്‍ പൂണുര്‍, ഹമീദ് ബാവ, ശൗകത്ത്,ഷിഹാബുദീന്‍ എ,സി കെ ഉമ്മര്‍ ബി. അബ്ദുള്ള, അബ്ദുല്‍ ഖാദര്‍,ഉസ്മാന്‍ പുണൂര്‍,അഷ്റഫ് ബിഎസ് എന്നിവര്‍ നേതൃത്വം നല്‍കി
,




