പൂടങ്കല്ല് : കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ അയ്യങ്കാവ് ഉഷസ് വായനശാലയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സമാപന സമ്മേളനവും നടന്നു.
വായനശാല ഹാളില്‍ വെച്ച് നടന്ന ചടങ്ങ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ ലിറ്റി ജോസ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ദേശഭക്തിയും പൊതുവിജ്ഞാനവും വളര്‍ത്താന്‍ ഇത്തരം മത്സരങ്ങള്‍ ഏറെ സഹായകരമാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വായനശാല പ്രസിഡന്റ് ബി. രത്‌നാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഉഷസ്സ് പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് സി. കൃഷ്ണന്‍, കിസാന്‍ പുരുഷ സ്വയംസഹായ സംഘം പ്രതിനിധികളായ ജോസ് തട്ടാമ്പറമ്പില്‍, രാഘവന്‍ എന്നിവര്‍ പ്രംഗിച്ചു.. സെക്രട്ടറി എ. പത്മനാഭന്‍ സ്വാഗതവും വായനശാല ജോയിന്റ് സെക്രട്ടറി ഹമീദ് എ. നന്ദിയും പറഞ്ഞു.
ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നിരവധി കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തു.ക്വിസ് മാസ്റ്റര്‍ ശ്രീകല ജിഷാദ് മത്സരം നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനവും പായസ വിതരണവും നടത്തി.





