തായന്നൂര്‍: ജനവാസ കേന്ദ്രത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാതെ പ്രവര്‍ത്താനാനുമതി നല്‍കിയ വന്‍ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹസമരത്തിന്റെ നാലാം ദിവസം പഞ്ചായത്ത് മെമ്പര്‍ സജിത ശ്രീകുമാര്‍ സത്യാഗ്രഹമിരുന്നു .

ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം പണത്തിനും മാഫിയാ സംഘത്തിനു നല്‍കുന്ന ഭരണ സംവിധാനം ജനാധിപത്യത്തിന് ആപത്താണെന്ന് സജിതാ ശ്രീകുമാര്‍ പറഞ്ഞു
ഏ.വി ചന്ദ്രന്‍ മെമ്പര്‍ സജിതാ ശ്രീകുമാറിനെ ഹാരം അണിയിച്ചു
യു തമ്പാന്‍ നായര്‍, മഞ്ജുനാഥ് ഏ.വി , ബി സന്തോഷ് കുമാര്‍, എം.ഡി. രാജന്‍,രജനി മോഹനന്‍, രാജീവന്‍ ചീരോല്‍, സി ബേബി, ശ്യാമള തുമ്പക്കുന്ന്, സി എം കല്യാണി , ഭവിത് തുമ്പക്കുന്നു, അനിത മലയാറ്റുകര തുടങ്ങിയവര്‍ സംസാരിച്ചു.
സമരത്തിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ച ജനകീയ സമിതി ചെയര്‍മാന്‍ മധു നര്‍ക്കല, ചന്ദ്രന്‍ വേങ്ങച്ചേരി എന്നിവര്‍ സത്യാഗ്രഹമിരിക്കും





