LOCAL NEWS

പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി എം ജയകുമാര്‍ ചുമതലയേറ്റു

പാണത്തൂര്‍: പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി എം ജയകുമാര്‍ ചുമതലയേറ്റു. കോളിച്ചാല്‍ രാജീവ് ഭവനില്‍ നടന്ന അദ്ധ്യക്ഷ പദവി ഏറ്റെടുക്കല്‍ സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.ജെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എം സി പ്രഭാകരന്‍, പി വി സുരേഷ്, ബളാല്‍ ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍, കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് സന്തോഷ് വി ചാക്കോ, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജോണി തോലമ്പുഴ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാരായ രതീഷ് കാട്ടുമാടം, വിനോദ് കപ്പിത്താന്‍, ആര്‍എസ്പി ജില്ലാ കമ്മിറ്റിയംഗം കൂക്കള്‍ ബാലകൃഷ്ണന്‍ , മുസ്ലിം ലീഗ് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് എം ബി ഇബ്രാഹിം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ അജിത്ത്, കള്ളാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് വിഘ്‌നേശ്വര ഭട്ട്, ബ്ലോക്ക് ഭാരവാഹികളായ എസ്. മധുസൂദനന്‍, രാജീവ് തോമസ്, സണ്ണി ഇലവുങ്കല്‍, എം എം തോമസ്, വി ഡി ജോഷി, സന്തു, പഞ്ചായത്തംഗങ്ങളായ എന്‍ വിന്‍സെന്റ്, റീന തോമസ്,എ ബിജി, കെ രാധിക,യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് പിസി അജീഷ് കോളിച്ചാല്‍, ജോസ് പുളിക്കല്‍, വി ഡി തോമസ്, പി എം ബാബു, ദേവിക ബി നായര്‍ ,എം ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *