LOCAL NEWS

പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍ സാന്ത്വനം ; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

റാണിപുരം: കേരള വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ലോക ജലദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍ സാന്ത്വനം പരിപാടി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി റ്റി പി സി സെക്രട്ടറി ജിജേഷ് കുമാര്‍ ജെ കെ , പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു , ബീറ്റ് ഫോറസ്റ്റ് ഓഫീസമാരായ വിഷ്ണു കൃഷ്ണന്‍ , ഡി കെ വിമല്‍ രാജ് എന്നിവര്‍ സംസാരിച്ചു. വേനല്‍ ചൂട് രൂക്ഷമായ സാഹചര്യത്തില്‍ റാണിപുരം, പന്തിക്കാല്‍, അച്ചം പാറ, കുണ്ടുപ്പള്ളി, പാറക്കടവ് പ്രദേശങ്ങളിലാണ് മുളം തണ്ട് കൊണ്ടുള്ള പാത്രങ്ങളില്‍ ജലം നിറച്ച് പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ഈ പദ്ധതി നടപ്പാക്കിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *