കോഴിക്കോട് : സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും. പുത്തന്‍ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചും പരസ്പരം ആശംസകള്‍ കൈമാറിയും വിശ്വാസികള്‍ ഈ ദിനത്തെ വരവേല്‍ക്കും. പെരുന്നാള്‍ നമസ്കാരത്തിന് മുന്‍പായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഗസ്സ ഉള്‍പ്പെടെയുള്ള ലോകത്തെ വിവിധ ഭാഗങ്ങളിലെ മുസ്ലിം ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഗണിച്ച് പ്രാര്‍ത്ഥനാനിര്‍ഭരമായി വേണം പെരുന്നാള്‍ ആഘോഷിക്കാനെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. പെരുന്നാള്‍ വെള്ളിയാഴ്ചയായതിനാല്‍ പെരുന്നാള്‍ നിസ്കാരവും ജുമുഅ നിസ്കാരവും വിശ്വാസികള്‍ നിര്‍വഹിക്കണമെന്നും നേതാക്കള്‍ ഓര്‍മപ്പെടുത്തി.
ഏവര്‍ക്കും ഗ്രാമശബ്ദത്തിന്റെ
ചെറിയ പെരുന്നാള്‍ ആശംസകള്‍





