LOCAL NEWS

ശുചിത്വ പഠനോത്സവവും ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി

പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ പഠനോത്സവവും ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും പനത്തടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പത്മകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശുചിത്വ മിഷന്‍ പി.ഇ.സി സെക്രട്ടറി വിനയരാജന്‍ കെ.പി സ്വാഗതം ആശംസിച്ചു. ജില്ലാ ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.വി. വിനോദ് കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ജെയിംസ്, ചെയര്‍പേഴ്‌സണ്‍ സുപ്രിയ അജിത്ത്, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി അര്‍ഷാദ്, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഡാനിയല്‍ എന്നിവര്‍ പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുജ എ., മിനി കുമാരി, വി.ഇ.ഒമാരായ മിനീഷ, സീനു, ശുചിത്വ മിഷന്‍ ആര്‍.പി വത്സരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പനത്തടി ഗ്രാമപഞ്ചായത്തിലെ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി സ്‌കൂള്‍ വിഭാഗങ്ങളിലെ അഞ്ചോളം സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . ചടങ്ങില്‍ അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *